തമിഴകത്ത് വീണ്ടും രാഷ്ട്രീയ പ്രതിസന്ധി; പിന്തുണ പിന്‍വലിച്ച എംഎല്‍എമാര്‍ക്ക് സ്പീക്കറുടെ നോട്ടീസ്; 14ന് നേരിട്ട് ഹാജരാകണം 

September 8, 2017, 11:54 am
തമിഴകത്ത് വീണ്ടും രാഷ്ട്രീയ പ്രതിസന്ധി; പിന്തുണ പിന്‍വലിച്ച എംഎല്‍എമാര്‍ക്ക് സ്പീക്കറുടെ നോട്ടീസ്; 14ന് നേരിട്ട് ഹാജരാകണം 
Politics

ചെന്നൈ: അണ്ണാഡിഎംകെ രാഷ്ട്രീയത്തില്‍ പാര്‍ട്ടി പിടിക്കാനുള്ള നീക്കം സജീവമായതോടെ ഭരണപ്രതിസന്ധി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കുള്ള പിന്തുണ പിന്‍വലിച്ച 19 എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ നോട്ടീസ് അയച്ചു. 14ാം തിയ്യതി നേരിട്ട് ഹാജരാകാനാണ് എംഎല്‍എമാര്‍ക്ക് സ്പീക്കറുടെ നിര്‍ദേശം. ടിടിവി ദിനകരനെ പിന്തുണച്ച് 19 എംഎല്‍എമാര്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ കണ്ട് മുഖ്യമന്ത്രിയില്‍ വിശ്വാസമില്ലെന്ന് അറിയിക്കുകയായിരുന്നു.

വിശ്വാസ വോട്ട് വേണമെന്ന് ആവശ്യപ്പെട്ട് ടിടിവി ദിനകരന്‍ ഇന്നലെ ഗവര്‍ണര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് സ്പീക്കര്‍ പി ധനപാലിന്റെ നടപടി. അണ്ണാഡിഎംകെ ഔദ്യോഗിക പക്ഷം ഇതോടെ കൂറുമാറിയ എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുത്ത് നിയമസഭയില്‍ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് വ്യക്തം. കൂറുമാറിയ എംഎല്‍എമാര്‍ക്കെതിരെ എന്ത് നടപടിയാണ് സ്പീക്കര്‍ കൈക്കൊള്ളുന്നതെന്ന് അനുസരിച്ചാണ് വരും ദിവസങ്ങളിലെ അണ്ണാഡിഎംകെ രാഷ്ട്രീയം മാറുക. സ്പീക്കറെ ഉപയോഗിച്ച് എംഎല്‍എമാരെ അയോഗ്യരാക്കി ഭൂരിപക്ഷം ഉറപ്പാക്കുക തന്നെയാണ് പളനിസാമിയും കൂട്ടരും ചെയ്യാന്‍ പോകുന്നതെന്നാണ് സൂചന.

മുഖ്യമന്ത്രി പളനിസാമിയെയും ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെയും മാറ്റുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും പളനിസാമിക്കൊപ്പമുള്ള എംഎല്‍എമാര്‍ക്ക് ഭരണത്തില്‍ വിശ്വാസമില്ലെന്നും ദിനകരന്‍ പറഞ്ഞിട്ടുണ്ട്. വിഷയത്തെ കുറിച്ച് ഗൗരവമായി ചിന്തിക്കാമെന്ന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഉറപ്പുപറഞ്ഞതോടെയാണ് പളനിസാമി- പനീര്‍ശെല്‍വം പക്ഷം കടുത്ത നടപടികളിലേക്ക് നീങ്ങിയത്.