അണ്ണാഡിഎംകെ ലയനത്തില്‍ ചര്‍ച്ചകള്‍ തകൃതി; ഗവര്‍ണറെ കണ്ട് തമ്പി ദുരൈ: കളമൊഴിഞ്ഞ് ദിനകരന്‍; ഒപിഎസ് ക്യാമ്പില്‍ സമവായത്തിന് കൂടിയാലോചന 

April 20, 2017, 1:13 pm
അണ്ണാഡിഎംകെ ലയനത്തില്‍ ചര്‍ച്ചകള്‍ തകൃതി; ഗവര്‍ണറെ കണ്ട് തമ്പി ദുരൈ: കളമൊഴിഞ്ഞ് ദിനകരന്‍; ഒപിഎസ് ക്യാമ്പില്‍ സമവായത്തിന് കൂടിയാലോചന 
Politics

ചെന്നൈ: ഒ പനീര്‍ശെല്‍വ പക്ഷവും മുഖ്യമന്ത്രി പളനിസാമി പക്ഷവും സമവായത്തിനുള്ള അന്തിമവട്ട ചര്‍ച്ചയുടെ തയ്യാറെടുപ്പില്‍. പനീര്‍ശെല്‍വം ക്യാമ്പില്‍ ലയനത്തിനുള്ള ഫോര്‍മുല തയ്യാറാക്കാന്‍ എംപിമാരും എംഎല്‍എമാരും ഒന്നിച്ചുകൂടി. പളനിസാമിയുടെ പക്ഷവുമായി ചര്‍ച്ച തുടങ്ങും മുമ്പ് ആവശ്യങ്ങള്‍ മുന്നോട്ടുവെക്കാനാണ് കൂടിയാലോചന. ഇതിനിടയില്‍ ലയന സാധ്യത ഊട്ടിഉറപ്പിച്ച് പളനിസാമി പക്ഷത്തെ പ്രമുഖ നേതാവും ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറുമായ തമ്പിദുരൈ രാജ്ഭവനിലെത്തി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ കണ്ടു.

ഗവര്‍ണറുമായുള്ള സന്ദര്‍ശനത്തില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നാണ് തമ്പിദുരൈ പ്രതികരിച്ചത്. മുഖ്യമന്ത്രി പദവും ജനറല്‍ സെക്രട്ടറി പദവുമാണ് സമവായ ചര്‍ച്ചകളില്‍ ചൂടുപിടിക്കുക. ശശികല മൂലം നഷ്ടമായ മുഖ്യമന്ത്രി പദം തിരിച്ചുകിട്ടണമെന്ന താല്‍പര്യം പനീര്‍ശെല്‍വത്തിനുണ്ട്. എന്നാല്‍ പളനിസാമി മുഖ്യമന്ത്രിയായി തുടര്‍ന്ന് പനീര്‍ശെല്‍വത്തെ അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറിയാക്കാമെന്നതാണ് എടപ്പാടി പളനിസാമി പക്ഷം മുന്നോട്ട് വെക്കുന്നത്.

മന്ത്രിമാരെ ആരോ ഭയപ്പെടുത്തിയാണ് തനിക്കെതിരെ നിര്‍ത്തുന്നതെന്ന് ടിടിവി ദിനകരന്‍ നേരത്തെ പറഞ്ഞിരുന്നെങ്കിലും പിന്നീട് കൂടുതല്‍ പ്രതികരണത്തിന് നിന്നില്ല. താന്‍ സഹോദരങ്ങളുമായി തര്‍ക്കത്തിനില്ലെന്നാണ് ദിനകരന്‍ പറഞ്ഞത്. തെരഞ്ഞെടുപ്പ് കമ്മീഷന് കോഴ കൊടുക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ഡല്‍ഹി പൊലീസ് ബുധനാഴ്ച രാത്രിയില്‍ ദിനകരന് നോട്ടീസ് അയക്കുകയും ചെയ്തു. പൊലീസ് പിടികൂടിയ ദിനകരന്റെ സഹായി സുകേഷ് ചന്ദ്രശേഖറെ എട്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ ഡല്‍ഹി കോടതി വിട്ടുനല്‍കിയിട്ടുണ്ട്.