‘വര്‍ഗീയ വിഷം തുപ്പാന്‍ ആരും ഹൈദരാബാദിലേക്ക് വരേണ്ട’; അമിത് ഷായ്ക്ക് ടിആര്‍എസിന്റെ മുന്നറിയിപ്പ്; യുപിയിലെ അജണ്ട ഇവിടെ നടപ്പില്ല

April 20, 2017, 12:55 pm
‘വര്‍ഗീയ വിഷം തുപ്പാന്‍  ആരും ഹൈദരാബാദിലേക്ക് വരേണ്ട’; അമിത് ഷായ്ക്ക് ടിആര്‍എസിന്റെ മുന്നറിയിപ്പ്; യുപിയിലെ അജണ്ട ഇവിടെ നടപ്പില്ല
Politics

ഹൈദരാബാദ് സന്ദര്‍ശനത്തിനിടെ മേഖലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയാല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി തെലങ്കാന രാഷ്ട്ര സമിതി.

മെയ് 23 മുതല്‍ 25 വരെ മൂന്ന് ദിന സന്ദര്‍ശത്തിന് ബിജെപി ദേശീയ അധ്യക്ഷന്‍ എത്താനിരിക്കെയാണ് ടിആര്‍എസ് നേതൃത്വത്തിന്റെ മുന്നറിയിപ്പ്. അമിത് ഷായുടെ സന്ദര്‍ശന സമയത്ത് ഹൈദാരാബാദ് ലോക്‌സഭാ മണ്ഡലത്തില്‍ പാര്‍ട്ടി യോഗം ചേരാനും ബിജെപിയ്ക്ക് പദ്ധതിയുണ്ട്.

ഹൈദരാബാദ് സന്ദര്‍ശനത്തിനിടെ പ്രകോപനപരമായ പ്രസ്താവനകള്‍ക്ക് അമിത് ഷാ മുതിരും. ഇത് ക്രമസമാധാന പ്രശ്‌നത്തിന് ഇടയാക്കും. അങ്ങനെയുണ്ടായാല്‍ നിയമം നിയമത്തിന്റെ വഴി സ്വീകരി്ക്കും.
ഡോ. എസ് വേണുഗോപാല ചാരി, ടിആര്‍എസ് സര്‍ക്കാര്‍ വക്താവ്

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ജനങ്ങളെ വര്‍ഗീയമായി വിഭജിച്ച് തെലങ്കാനയില്‍ യുപി അജണ്ട നടപ്പിലാക്കാനാണ് ബിജെപിയുടെ പദ്ധതിയെന്നും വേണുഗോപാല ചാരി ആരോപിച്ചു. തെലങ്കാനയിലെ അവസ്ഥ യുപിയുടേത് പോലെയല്ല. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതിനാല്‍ ജനങ്ങള്‍ ടിആര്‍എസ് സര്‍ക്കാരിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെലങ്കാനയിലെ പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അമിത് ഷായുടെ ഹൈദരാബാദ് സന്ദര്‍ശനം.

ആര്‍എസ്എസിന് സ്വാധീനമുള്ള തെലങ്കാനയില്‍ പാര്‍ട്ടി അടിത്തറ ശക്തമാക്കാന്‍ അമിത് ഷാ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ടെന്ന് ഇതിനിടെ ബിജെപി നേതാവ് മുരളീധര്‍ റാവു പറഞ്ഞു. കെസിആര്‍ മനസിലാക്കിയതില്‍ നിന്നും വ്യത്യസ്തമാണ് മുസ്ലീം സംവരണം സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കാഴ്ച്ചപ്പാട്. തെലങ്കാനയിലെ ഒരോ വീട്ടിലും ബിജെപിയെ എത്തിക്കാനാണ് അമിത് ഷായുടെ പദ്ധതി. അതിനായി ബൂത്ത് തല കമ്മിറ്റി ചേരും. അദ്ദേഹം ഒരു ജില്ലയില്‍ ക്യാമ്പ് ചെയ്ത് വീടുകള്‍ സന്ദര്‍ശിക്കും. ഒരു ഗ്രാമം സന്ദര്‍ശിച്ച് അവിടത്തെ ജനങ്ങളുമായി അമിത് ഷാ സംവദിക്കുമെന്നും മുരളീധര്‍ റാവു പറഞ്ഞു.

തെലങ്കാനയ്ക്ക് പുറമെ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും അമിത് ഷാ പര്യടനം നടത്തും.