‘തനിക്കെതിരെ പരാതി പോയാല്‍ എടപ്പാടിക്ക് ആ പദവിയില്‍ ഇരിക്കേണ്ടി വരില്ല’; ലയനം അടുത്തപ്പോള്‍ ഭീഷണിയുമായി ദിനകരന്‍ 

August 10, 2017, 3:43 pm
‘തനിക്കെതിരെ പരാതി പോയാല്‍ എടപ്പാടിക്ക് ആ പദവിയില്‍ ഇരിക്കേണ്ടി വരില്ല’; ലയനം അടുത്തപ്പോള്‍ ഭീഷണിയുമായി ദിനകരന്‍ 
Politics

ചെന്നൈ: അണ്ണാഡിഎംകെയില്‍ നിന്ന് ഒഴിവാക്കി നിര്‍ത്താനുള്ള തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ ശ്രമങ്ങള്‍ക്കെതിരെ ടിടിവി ദിനകരന്‍. തനിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി പോയാല്‍ എടപ്പാടിക്ക് ആ പദവിയില്‍ പിന്നെ ഇരിക്കേണ്ടി വരില്ലെന്ന് ദിനകരന്റെ ഭീഷണി. എടപ്പാടിയും പാര്‍ട്ടിയിലെ വിമതന്‍ ഒ പനീര്‍ശെല്‍വവും തമ്മിലുള്ള ലയനം അടുത്തെത്തിയതോടെയാണ് മന്നാര്‍ഗുഡി സംഘത്തിന്റെ തലവന്‍ ഭീഷണിയുമായി കളത്തിലിറങ്ങിയത്. ശശികല നിയമിച്ച മുഖ്യമന്ത്രിക്ക് സ്ഥാനത്ത് തുടരാമെങ്കില്‍ തന്നെ മാത്രം പദവിയില്‍ തുടരുന്നതില്‍ നിന്ന് വിലക്കുന്നതെന്തിനെന്നാണ് ദിനകരന്റെ ചോദ്യം.

തന്നെ പുറത്താക്കാന്‍ എടപ്പാടി പളവനിസാമി ശ്രമിക്കുന്നത് ആരെയോ ഭയപ്പെട്ടിട്ടാണെന്നും ടിടിവി ദിനകരന്‍ പറയുന്നു. ആരെയും പുറത്താക്കാനും തനിക്ക് കഴിയുമെന്നും ദിനകരന്‍ ഭീഷണി മുഴക്കുന്നുണ്ട്. ഏത് പദവിയും തകര്‍ക്കാനും കൈപ്പിടിയിലൊതുക്കാനുമുള്ള മനോധൈര്യം തനിയ്ക്കുണ്ടെന്നും ദിനകരന്‍ വെല്ലുവിളി മുഴക്കുന്നു. അണ്ണാഡിഎകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി ശശികല നിയോഗിച്ച ദിനകരന്‍ പറയുന്നത് പാര്‍ട്ടി തീരുമാനമല്ലെന്ന് എഐഎഡിഎംകെ യോഗശേഷം പളനിസാമി പറഞ്ഞതാണ് ദിനകരനെ ചൊടിപ്പിച്ചത്.

പാര്‍ട്ടിയില്‍ ഒപിഎസ്- ഇപിഎസ് പക്ഷം ഒന്നിക്കുന്നതിന് മുന്നോടിയായി ചേര്‍ന്ന യോഗത്തിലാണ് ദിനകരനേയും ശശികലയേയും അപ്രസക്തരാക്കാനുള്ള തീരുമാനമുണ്ടായത്. അടുത്തയാഴ്ച പനീര്‍ശെല്‍വവുമായി പളനിസാമി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ലയനപ്രഖ്യാപനം ഉണ്ടാവുമെന്നാണ് തമിഴകത്ത് നിന്നുള്ള സൂചന.

ശശികല പക്ഷത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ ലയനത്തിന് തയ്യാറെന്നതായിരുന്നു പനീര്‍ശെല്‍വത്തിന്റെ നിലപാട്. ഇന്ന് ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ അസന്നിഗ്ദമായി പളനിസാമി ഇക്കാര്യത്തിന് ഊന്നല്‍ നല്‍കിയതോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയമാറ്റത്തിന്റെ സൂചനയാണ്. ഉപമുഖ്യമന്ത്രി പദം വിമത നേതാവിന് വാഗ്ദാനം ചെയ്തതായും സൂചനയുണ്ട്.