കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കരുത്, പ്രതിപക്ഷ നേതൃമാറ്റം ഇപ്പോള്‍ പരിഗണനയിലില്ല; കെ മുരളീധരനെ തളളി വി ഡി സതീശന്‍ 

September 11, 2017, 5:36 pm
കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കരുത്, പ്രതിപക്ഷ നേതൃമാറ്റം ഇപ്പോള്‍ പരിഗണനയിലില്ല; കെ മുരളീധരനെ തളളി വി ഡി സതീശന്‍ 
Politics

പ്രതിപക്ഷ നേതൃമാറ്റം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് വിഡി സതീശന്‍ എംഎല്‍എ. അനാവശ്യ ചര്‍ച്ചകള്‍ കൊണ്ടുവന്ന് കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കരുതെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യ ചര്‍ച്ചകളിലേക്ക് ഉമ്മന്‍ചാണ്ടിയുടെ പേര് വലിച്ചിഴക്കുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. പ്രതിപക്ഷ നേതാവാകാന്‍ ചെന്നിത്തലയെക്കാള്‍ യോഗ്യന്‍ ഉമ്മന്‍ചാണ്ടിയാണെന്ന് കെ മുരളീധന്റെ നിലപാടിനെതിരെയാണ് സതീശന്റെ പ്രതികരണം.

പ്രതിപക്ഷ നേതൃനിരയിലേക്ക് വരാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനാണെന്നായിരുന്നു കെ.മുരളീധരന്‍ പറഞ്ഞത്. ഉമ്മന്‍ചാണ്ടി നേതൃത്വം ഏറ്റെടുക്കണമെന്നതാണ് പ്രവര്‍ത്തകരുടെ ആഗ്രഹം. ഈ ആഗ്രഹം ഉള്‍ക്കൊളളുന്ന ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ സമരങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നു.

ആര്‍എസ്പി നേതാവ് അസീസിന്റെ പ്രസ്താവനയിലെ വികാരം ഉള്‍ക്കൊളളുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരോക്ഷമായി വിമര്‍ശിച്ചും ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകണമെന്നും അഭിപ്രായപ്പെട്ട് അസീസ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ കെ.മുരളീധരന്റെ അഭിപ്രായ പ്രകടനവും.