‘സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുളളത് ഗുരുതര ആരോപണങ്ങള്‍; ഹൈക്കമാന്‍ഡിനെ വിവരങ്ങള്‍ ധരിപ്പിച്ചു’; ഗൗരവത്തോടെ കാണുന്നുവെന്ന് സതീശന്‍

October 17, 2017, 1:03 pm
‘സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുളളത് ഗുരുതര ആരോപണങ്ങള്‍; ഹൈക്കമാന്‍ഡിനെ വിവരങ്ങള്‍ ധരിപ്പിച്ചു’; ഗൗരവത്തോടെ കാണുന്നുവെന്ന് സതീശന്‍
Politics

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുളളത് ഗുരുതര ആരോപണങ്ങളെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വി.ഡി സതീശന്‍. കോണ്‍ഗ്രസ് നേതൃത്വത്തിനും നേതാക്കള്‍ക്കും സോളാര്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡിന്റെ പിന്തുണ ഉണ്ടെന്ന് പറഞ്ഞത് അദ്ദേഹത്തിന് മാത്രമെ അറിയുകയുളളൂ. വിഷയത്തെ ഗൗരവത്തോടെ കാണുന്നുവെന്നും ഹൈക്കമാന്‍ഡിനെ വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞ അദ്ദേഹം സര്‍ക്കാര്‍ തങ്ങള്‍ക്ക് സ്വാഭാവിക നീതി നിഷേധിച്ചെന്നും പറഞ്ഞു. രാഷ്ട്രീയകാര്യ സമിതി വിളിച്ചുചേര്‍ക്കണമെന്നും അഭിപ്രായങ്ങള്‍ അവിടെ പറയുമെന്നും അദ്ദേഹം വിശദമാക്കി. താന്‍ ഹര്‍ത്താലിന് എതിരാണെന്നും ഇന്നലത്തെ ഹര്‍ത്താലുമായി സഹകരിച്ചിട്ടില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.