‘ബിജെപിയുടേത് സവര്‍ണ അജണ്ട; ബിഡിജെഎസ് നാണം കെട്ട് മുന്നണിയില്‍ തുടരേണ്ടതില്ല’; വിയോജിപ്പ് ആവര്‍ത്തിച്ച് വെള്ളാപ്പള്ളി 

September 9, 2017, 1:24 pm
‘ബിജെപിയുടേത് സവര്‍ണ അജണ്ട; ബിഡിജെഎസ് നാണം കെട്ട് മുന്നണിയില്‍ തുടരേണ്ടതില്ല’; വിയോജിപ്പ് ആവര്‍ത്തിച്ച് വെള്ളാപ്പള്ളി 
Politics

ബിഡിജെഎസ് എന്‍ഡിഎ വിടണമെന്ന് എന്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. നാണം കെട്ട് മുന്നണിയില്‍ തുടരേണ്ടതില്ലെന്നാണ് തന്റെ അഭിപ്രായം.എന്‍ഡിഎ ശിഥിലമാകും മറ്റ് ഘടകകക്ഷികളെ ബിജെപി പരിഗണിക്കുന്നില്ലെന്നും വെളളാപ്പള്ളി പറഞ്ഞു. സവര്‍ണ അജന്‍ണ്ടയുടെയും ആധിപത്യത്തിന്റെയും അടിസ്ഥാനത്തില്‍ നില്‍ക്കുന്ന ബിജെപി ബിഡിജെഎസിനെ പരിഗണിക്കുന്നില്ലെന്നാണ് വെളളാപ്പളളി പറഞ്ഞത്. മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയിലാണ് വെളളാപ്പളളി നടേശന്റെ പ്രതികരണം.

അല്‍ഫോന്‍സ് കണ്ണന്താനത്തെ ബിജെപി കേന്ദ്രമന്ത്രിയാക്കിയത് ക്രിസ്ത്യന്‍ സമൂഹത്തെ അടുപ്പിക്കാനാണെന്നും ആ നീക്കം വിജയിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.