വേങ്ങര ഫലം സൂചിപ്പിക്കുന്നത് സിപിഐഎമ്മിന്‍റെ വര്‍ധിച്ചുവരുന്ന ജനപിന്തുണയെന്ന് വിഎസ്; യുഡിഎഫ് വിജയം സാങ്കേതികം മാത്രമെന്ന് കോടിയേരി 

October 15, 2017, 10:54 am
വേങ്ങര ഫലം സൂചിപ്പിക്കുന്നത് സിപിഐഎമ്മിന്‍റെ വര്‍ധിച്ചുവരുന്ന ജനപിന്തുണയെന്ന് വിഎസ്; യുഡിഎഫ് വിജയം സാങ്കേതികം മാത്രമെന്ന് കോടിയേരി 
Politics

വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം സിപിഐഎമ്മിന് വര്‍ദ്ധിച്ചുവരുന്ന ജനപിന്തുണയാണ് സൂചിപ്പിക്കുന്നതെന്ന് വിഎസ് അച്യുതാനന്ദന്‍. സോളാര്‍ വിഷയവും തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.യുഡിഎഫിന്റെ വിജയം കേവലം സാങ്കേതികമാണെന്നും യുഡിഎഫിന്റെ വിജയം ഭരണത്തിന്റെ വിലയിരുത്തലല്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. വോട്ടെണ്ണല്‍ നടക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.

വേങ്ങരയിലെ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫിന്റെ ലീഡ് കുറയ്ക്കാന്‍ എല്‍ഡിഎഫിന് സാധിച്ചെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ലീഗിന്റെ ശക്തി കേന്ദ്രങ്ങളില്‍ പോലും വോട്ടില്‍ വലിയ ഇടിവാണ് സംഭവിച്ചത്. കഴിഞ്ഞ തവണം 40000ത്തിലധികം ഭൂരിപക്ഷം നേടിയ യുഡിഎഫിന്റെ ഒന്നാമത്തെ മണ്ഡലമാണ് വേങ്ങര. എല്‍ഡിഎഫിനെ സംബന്ധിച്ചടത്തോളം നാല്‍പതമാത്തെ മണ്ഡലമാണ് വേങ്ങര. ഐക്യ ജനാധിപത്യ മുന്നണി രാഷ്ട്രീയ പരമായും സംഘടനപരമായും പരാജയപ്പെട്ടു എന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.സോളാര്‍ വിഷയം ഒരു തരത്തിലും വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായില്ലെന്നും വരും തെരഞ്ഞെടുപ്പുകളില്‍ സോളാര്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ വേങ്ങരയില്‍ യുഡിഎഫ് വിജയം നേടി. 23,310 വോട്ടുകള്‍ നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ വിജയിച്ചത്. മുസ്ലിം ലീഗിന്റെ കോട്ടയില്‍ എല്‍ഡിഎഫ് ഭൂരിപക്ഷം വന്‍ തോതില്‍ ഉയര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി ബഷീര്‍ 41917 വോട്ടുകള്‍ നേടി.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി ബഷീറിന് 34124 വോട്ട് മാത്രമാണ് നേടാനായത്.