കുമ്മനത്തിന്റെ ജനരക്ഷായാത്രയും രക്ഷിച്ചില്ല; വേങ്ങരയില്‍ വോട്ട് നിലനിര്‍ത്താന്‍ പോലുമാകാതെ ബിജെപി  

October 15, 2017, 9:37 pm
കുമ്മനത്തിന്റെ ജനരക്ഷായാത്രയും രക്ഷിച്ചില്ല; വേങ്ങരയില്‍ വോട്ട് നിലനിര്‍ത്താന്‍ പോലുമാകാതെ ബിജെപി  
Politics
Politics
കുമ്മനത്തിന്റെ ജനരക്ഷായാത്രയും രക്ഷിച്ചില്ല; വേങ്ങരയില്‍ വോട്ട് നിലനിര്‍ത്താന്‍ പോലുമാകാതെ ബിജെപി  

കുമ്മനത്തിന്റെ ജനരക്ഷായാത്രയും രക്ഷിച്ചില്ല; വേങ്ങരയില്‍ വോട്ട് നിലനിര്‍ത്താന്‍ പോലുമാകാതെ ബിജെപി  

മലപ്പുറം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്രയും ബിജെപിയെ തുണച്ചില്ല എന്ന് തെളിയിക്കുന്നതാണ് വേങ്ങരയിലെ തെരഞ്ഞെടുപ്പ് ഫലം. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉള്‍പെടെയുള്ള കേന്ദ്ര-സംസ്ഥാന നേതാക്കളെ രംഗത്തിറക്കിയെങ്കിലും ഒരു ചുവട് മുന്നോട്ട് വെയ്ക്കാന്‍ പോലും ബിജെപിയ്ക്കായില്ല.

എസ്ഡിപിഐയ്ക്ക് പിന്നില്‍ നാലാം സ്ഥാനത്തേക്ക് ബിജെപി പിന്തള്ളപ്പെടുകയും ചെയ്തു. മുന്‍ തെരഞ്ഞെടുപ്പകളില്‍ ലഭിച്ച വോട്ടുകള്‍ നിലനിര്‍ത്താന്‍ കഴിയാതിരുന്ന ബിജെപിയ്ക്ക് പാരമ്പര്യവോട്ടുകളും നഷ്ടപ്പെട്ടു. ബിജെപിയുടെ ജനചന്ദ്രന്‍ മാസ്റ്റര്‍ക്ക് 5,728 വോട്ട് മാത്രമാണ് നേടാനായത്.

2016ല്‍ ബിജെപി സ്ഥാനാര്‍ത്ഥി ആലി ഹാജി 7055 വോട്ടുകളാണ് നേടിയിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ 1,327 വോട്ടിന്റെ കുറവാണ് ബിജെപിയ്ക്കുണ്ടായിരിക്കുന്നത്. മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലെ കണക്കുമായി തട്ടിച്ച് നോക്കുമ്പോള്‍ 224 വോട്ടിന്റെ കുറവും കാണാനാകും. ബിജെപി സ്ഥാനാര്‍ത്ഥി ശ്രീപ്രകാശിന് വേങ്ങരയില്‍ നിന്ന് 5,952 വോട്ടുകള്‍ ലഭിച്ചിരുന്നു.

വേങ്ങരയില്‍ മൂന്നാം സ്ഥാനവും പതിനായിരത്തിനടുത്ത് വോട്ടും നോടി മുന്നേറ്റം പ്രതീക്ഷിച്ചിരുന്ന ബിജെപിയ്ക്ക് ഷോക്ക് ട്രീന്റമെന്റാണ് വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം. 2019ല്‍ ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിടുന്ന ബിജെപി നേതൃത്വം കേന്ദ്രമന്ത്രി ആര്‍കെ സിങ്ങിനെയും വേങ്ങരയിലേക്ക് അയച്ചിരുന്നു. മോഡി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍, സംസ്ഥാനസര്‍ക്കാരിന്റെ ഭരണത്തിലെ പോരായ്മകള്‍, ഹാദിയ കേസ് എന്നിവയിലൂന്നിയ പ്രചാരണവും വേങ്ങരയില്‍ ഏല്‍ക്കാതെ പോയി.

മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടയില്‍ ഭൂരിപക്ഷം ഉയര്‍ത്താനായതിന്റെ ആഹ്ലാദത്തിലാണ് എല്‍ഡിഎഫ്. ബിജെപിയെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് 8648 വോട്ടുകളുമായി എസ്ഡിപിഐ എത്തിയെന്നതും ലീഗു വോട്ടുകളില്‍ വിള്ളലുണ്ടാക്കി. 2016 ലെ തിളക്കം നിലനിര്‍ത്താന്‍ ലീഗിനായില്ലെന്നത് യുഡിഎഫ് കേന്ദ്രങ്ങളില്‍ ആശങ്കയ്ക്ക് വഴിമരുന്നിട്ടിട്ടുണ്ട്. ലീഗ് വിമതന്‍ നോട്ടക്കും താഴെയാണ്. ഭൂരിപക്ഷത്തില്‍ 14,747 വോട്ടുകളുടെ കുറവാണ് യുഡിഎഫിനുണ്ടായത്. 7793 വോട്ടുകള്‍ എല്‍ഡിഎഫിന് വര്‍ധിപ്പിക്കാനായി.