ജെഡിയു കേരള ഘടകം ശരത് യാദവിനൊപ്പം; പിന്തുണയുമായി വീരന്‍ ഡല്‍ഹിയില്‍

September 9, 2017, 12:10 pm
ജെഡിയു കേരള ഘടകം ശരത് യാദവിനൊപ്പം; പിന്തുണയുമായി വീരന്‍ ഡല്‍ഹിയില്‍
Politics
Politics
ജെഡിയു കേരള ഘടകം ശരത് യാദവിനൊപ്പം; പിന്തുണയുമായി വീരന്‍ ഡല്‍ഹിയില്‍

ജെഡിയു കേരള ഘടകം ശരത് യാദവിനൊപ്പം; പിന്തുണയുമായി വീരന്‍ ഡല്‍ഹിയില്‍

ജെഡിയു കേരള ഘടകം ശരത് യാദവിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചു. സ്വതന്ത്രമായി നില്‍ക്കുമെന്ന നിലപാട് വീരേന്ദ്രകുമാര്‍ തിരുത്തി. ശരത് യാദവിനെ കണ്ട് വീരേന്ദ്രകുമാര്‍ പിന്തുണ അറിയിച്ചു. അടുത്ത മാസം നടക്കുന്ന ശരത് യാദവ് വിളിച്ച ദേശീയ കൗണ്‍സിലില്‍ വീരേന്ദ്രകുമാര്‍ പങ്കെടുക്കും. സ്വതന്ത്രമായി നില്‍ക്കുകയും ഇടതുപക്ഷത്തേക്ക് പോകുകയും ചെയ്യുക എന്ന നിലപാടായിരുന്നു വീരേന്ദ്രകുമാറിന് ഉണ്ടായിരുന്നത്.

പാര്‍ട്ടിയിലെ പ്രധാന നേതാക്കള്‍ തന്നെ കൈവിടുമെന്ന സൂചനയെ തുടര്‍ന്നാണ് വീരേന്ദ്രകുമാറിന്റെ നിലപാട് മാറ്റം. നേരത്തെ നിതീഷ് കുമാര്‍ നല്‍കിയ ഉറപ്പനുസരിച്ച് ഒരു വിഭാഗത്തിനൊപ്പവും നില്‍ക്കില്ല, അതുകൊണ്ട് തന്നെ തന്റെ എംപി സ്ഥാനം നഷ്ടപെടാതെ കാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു വീരേന്ദ്രകുമാര്‍. എംപി സ്ഥാനം നഷ്ടപെടാതിരിക്കാന്‍ നിതീഷ് കുമാറിന്റെ സഹായം വീരേന്ദ്രകുമാര്‍ തേടിയതായും വാര്‍ത്തകളുണ്ടായിരുന്നു. സംസ്ഥാന സമിതി യോഗത്തില്‍ ശരത് യാദവിനൊപ്പം നില്‍ക്കില്ലെന്ന നിലപാട് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ വര്‍ഗീസ് ജോര്‍ജ് അടക്കമുളള നേതാക്കള്‍ ദില്ലിയിലെത്തി ശരത യാദവുമായി കൂടികാഴ്ച നടത്തിയിരുന്നു. ഇതും പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാകുന്നുണ്ട് എന്ന തിരിച്ചറിവുമാണ് വീരേന്ദ്രകുമാറിന്റെ നിലപാട് മാറ്റത്തിന് കാരണം. തുടര്‍ന്ന് കഴിഞ്ഞ ദിവസം വീരേന്ദ്രകുമാര്‍ ഡല്‍ഹിയിലെത്തി ശരത് യാദവിന് പിന്തുണ അറിയിക്കുകയായിരുന്നു.

തന്റെ എംപി സ്ഥാനം ഇല്ലാതാക്കാന്‍ നിതീഷ് കുമാര്‍ നടത്തുന്ന നീക്കങ്ങള്‍ നേരീടാനും തീരുമാനമായി. ഇത്തരം പ്രവര്‍ത്തനങ്ങളും നിയമപരമായി നേരിടാനും തീരുമായിട്ടുണ്ട്.

നേരത്തെ ദേശീയ തലത്തില്‍ ജെഡിയു പിളര്‍പ്പിലേക്ക് നീങ്ങുമ്പോള്‍ ശരദ് യാദവിനൊപ്പം നിന്ന് കേരളത്തില്‍ പാര്‍ട്ടി പ്രത്യേക ഘടകമായി നില്‍ക്കാനാണ് വര്‍ഗീസ് ജോര്‍ജും കെപി മോഹനനും ഷെയ്ഖ് പി ഹാരീസും നിലപാടെടുത്തത്. എന്നാല്‍ ശരദ് യാദവിനൊപ്പമില്ലെന്ന നിലപാടാണ് എംപി വീരേന്ദ്ര കുമാറും മകന്‍ ശ്രേയാംസ് കുമാറുമെടുത്തത്. തുടര്‍ന്ന് ഭാവി തീരുമാനിക്കാന്‍ ചേര്‍ന്ന ജെഡിയു അഞ്ചംഗ ഉപസമിതി തീരുമാനമെടുക്കാതെ പിരിഞ്ഞിരുന്നു.