ഡല്‍ഹി വോട്ടര്‍മാരോട് കെജ്രിവാള്‍; ബിജെപിയ്ക്ക് വോട്ട് ചെയ്ത് വീട്ടില്‍ ആര്‍ക്കെങ്കിലും ഡെങ്കി പനി വന്നാല്‍ ഉത്തരവാദി നിങ്ങള്‍ തന്നെ

April 21, 2017, 5:21 pm
ഡല്‍ഹി വോട്ടര്‍മാരോട് കെജ്രിവാള്‍; ബിജെപിയ്ക്ക് വോട്ട് ചെയ്ത് വീട്ടില്‍ ആര്‍ക്കെങ്കിലും ഡെങ്കി പനി വന്നാല്‍ ഉത്തരവാദി നിങ്ങള്‍ തന്നെ
Politics

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വോട്ട് ചെയ്ത് ഡെങ്കിപ്പനി പടര്‍ന്നു പിടിച്ചാല്‍ അതിന് ഉത്തരവാദി ജനങ്ങള്‍ തന്നെയായിരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

ബിജെപിയ്ക്ക് വോട്ട് ചെയ്ത് വീട്ടില്‍ ആര്‍ക്കെങ്കിലും ഡെങ്കിപ്പനിയോ ചിക്കന്‍ഗുനിയയോ വന്നാല്‍ അതിന് ഉത്തരവാദി നിങ്ങള്‍ തന്നെയായിരിക്കും. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ അടുത്ത അഞ്ച് വര്‍ഷം ഡല്‍ഹി മലിനമായിരിക്കും.
അരവിന്ദ് കെജ്രിവാള്‍

കോണ്‍ഗ്രസ്സിനെ തെരഞ്ഞെടുത്ത് വോട്ട് വെറുതെ പാഴാക്കരുതെന്നും വോട്ടര്‍മാരോട് കെജ്രിവാള്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേര് ഉയര്‍ത്തികാട്ടി മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേയും അഴിമതി മറച്ചുവെക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അത് നടക്കാന്‍ പോകുന്നില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.

മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലെ അവസ്ഥ മോഡി എങ്ങനെ മെച്ചപ്പെടുത്തും? മോഡിയല്ല, പ്രാദേശിക നേതാക്കളായ വിജേന്ദര്‍ ഗുപ്തയും മറ്റുള്ളവുരാണ് കോര്‍പ്പറേഷനിലെ കാര്യങ്ങള്‍ നിയന്ത്രിക്കുകയെന്നും കെജ്രിവാള്‍ കൂട്ടിചേര്‍ത്തു.

രാജ്യതലസ്ഥാനത്തെ ആരോഗ്യസേവന രംഗത്തെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി ബിജെപിയാണെന്ന് ആപ്പ് എംഎല്‍എ സോംനാഥ് ഭാരതി കുറ്റപ്പെടുത്തി. രാജ്യാന്തര വിഷയങ്ങളില്‍ തിരക്കുള്ള മോഡിയുടെ പേരിലാണ് ബിജെപി വോട്ട് ചോദിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.