കോണ്‍ഗ്രസുമായി സഹകരണം വേണ്ടന്ന് കേന്ദ്രകമ്മിറ്റി; യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും ആവശ്യം തള്ളി

October 16, 2017, 11:08 am
കോണ്‍ഗ്രസുമായി സഹകരണം വേണ്ടന്ന് കേന്ദ്രകമ്മിറ്റി; യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും ആവശ്യം തള്ളി
Politics

കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന് കേന്ദ്രകമ്മിറ്റി തീരുമാനം. സിപിഐഎം ജനറല്‍സെക്രട്ടറി സീതാറം യെച്ചൂരിയുടെയും ബംഗാള്‍ഘടകത്തിന്റെയും ആവശ്യം കേന്ദ്രകമ്മിറ്റി തള്ളി. വോട്ടെടുപ്പില്ലാതെയാണ് സിസി തീരുമാനമെടുത്തത്. പിബിയില്‍ വെച്ച രേഖയില്‍ മാറ്റങ്ങള്‍ വരുത്തും. വിഷയം അടുത്ത സിസിയില്‍ ഉന്നയിക്കുമെന്ന് ബംഗാള്‍ഘടകം വ്യക്തമാക്കി. പിബി കരട് രാഷ്ട്രീയ പ്രമേയത്തിന് രൂപം നല്‍കും. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ എടുത്ത ബിജെപിയോടൊപ്പം കോണ്‍ഗ്രസിന്റെ നവ ലിബറല്‍ നയങ്ങളെയും എതിര്‍ക്കണമെന്ന നിലപാടായിരിക്കും തുടരുക.

. മതേതര പാര്‍ട്ടികളെ പോലെ കോണ്‍ഗ്രസിനെ കാണാനാകില്ലെന്ന് കാരാട്ട് പക്ഷം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സമയത്തെ സഹകരണം നയം പൂര്‍ണമായും തളളരുതെന്ന് ബംഗാള്‍ നേതാക്കളും നിലപാടെടുത്തിരുന്നു.

63 പേരാണ് ഇന്നലെ രാഷ്ട്രീയ നയത്തെകുറിച്ചുളള ചര്‍ച്ചയില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് സഹകരണത്തിന്റെ കാര്യത്തില്‍ കേന്ദ്രകമ്മിറ്റി രണ്ടു തട്ടിലാണെന്ന് വ്യക്തമാക്കുന്ന ചര്‍ച്ചയാണ് നടന്നത്. രാജ്യസഭാ സീറ്റു ചര്‍ച്ച ചെയ്തതിനെക്കാള്‍ പിന്തുണ യെച്ചൂരിക്ക് കിട്ടി. എന്നാല്‍ നയം വിജയിപ്പിക്കാനുളള പിന്തുണ കിട്ടുമെന്ന് ഉറപ്പില്ല. തമിഴ്‌നാട് ആന്ധ്ര തെലങ്കാന ഘടകങ്ങളില്‍ നിന്നും രണ്ടഭിപ്രായം ഉയര്‍ന്നു. വിഎസ് അച്ചുതാനന്ദനും തോമസ് ഐസകും ഒഴികെ കേരള ഘടകത്തില്‍ നിന്നു സംസാരിച്ച എല്ലാവരും യെച്ചൂരിയുടെ നിലപാടിനെ എതിര്‍ത്തു. ബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയതിനെ കേരള ഘടകം വീണ്ടും വിമര്‍ശിച്ചു.