‘ഞങ്ങള്‍ സംസാരിക്കാന്‍ അറിയാവുന്ന ഒരു പ്രധാനമന്ത്രിയെ തന്നു’; കോണ്‍ഗ്രസിനെ ആക്ഷേപിച്ച് അമിത് ഷാ; രാഹുലിനോട് സ്വന്തം മണ്ഡലം നോക്കാന്‍ ഉപദേശം  

October 10, 2017, 5:28 pm
‘ഞങ്ങള്‍ സംസാരിക്കാന്‍ അറിയാവുന്ന ഒരു പ്രധാനമന്ത്രിയെ തന്നു’; കോണ്‍ഗ്രസിനെ ആക്ഷേപിച്ച് അമിത് ഷാ; രാഹുലിനോട് സ്വന്തം മണ്ഡലം നോക്കാന്‍ ഉപദേശം  
Politics

ലക്‌നൗ: ഞങ്ങള്‍ രാജ്യത്തിന് വേണ്ടി കുറച്ചധികം കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അതിലേറ്റവും പ്രധാനം സംസാരിക്കുന്ന ഒരു പ്രധാനമന്ത്രിയെ തരാന്‍ സാധിച്ചുവെന്നതാണെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാഹുല്‍ ഗാന്ധിക്കുള്ള മറുപടിയായാണ് കോണ്‍ഗ്രസിനേയും മന്‍മോഹന്‍ സിങിനേയും അധിക്ഷേപിച്ചുള്ള അമിത് ഷായുടെ പ്രസ്താവന.

ഞങ്ങള്‍ എന്ത് ചെയ്തുവെന്ന് നിങ്ങള്‍ ചോദിച്ചില്ലേ, എന്താണ് ഞങ്ങള്‍ ചെയ്ത നേട്ടങ്ങളെന്ന്, സംസാരിക്കാന്‍ അറിയാവുന്ന ഒരു പ്രധാനമന്ത്രിയെ തന്നതാണ് അതിലെ ആദ്യ കാര്യം.
അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍

ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം ബിജെപിക്ക് അലോസരമായി തോന്നുമ്പോള്‍ രാഹുലിന്റെ മണ്ഡലമായ അമേഠിയിലെത്തിയാണ് അമിത് ഷായുടെ മറുപടി. ഗുജറാത്തില്‍ ശ്രദ്ധിക്കാതെ സ്വന്തം മണ്ഡലം ശ്രദിധക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ഉപദേശവും നല്‍കുന്നുണ്ട് അമിത് ഷാ.

അയാള്‍ ഗുജറാത്തിലെ വികസനങ്ങളെ പരിഹസിക്കുകയാണ്. എനിക്ക് കോണ്‍ഗ്രസിന്റെ രാജകുമാരനോട് ഒന്നേ ചോദിക്കാനുള്ളു, എന്താണ് നിങ്ങളുടെ മൂന്ന് തലമുറ അമേഠിക്ക് വേണ്ടി നല്‍കിയത്. മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളല്ലേ നിങ്ങള്‍ ചോദിക്കുന്നത് ഞങ്ങളോട്, പക്ഷേ അമേഠിയിലെ ജനങ്ങള്‍ ഗാന്ധി കുടുംബം മൂന്ന് തലമുറയായി എന്ത് ചെയ്‌തെന്നാണ് ചോദിക്കുന്നത്.
അമിത് ഷാ

രണ്ട് തരത്തിലുള്ള വികസനങ്ങളെ ഉള്ളുവെന്നും, നെഹ്‌റു- ഗാന്ധി മോഡലും മോഡി മോഡലുമെന്നും അമിത് ഷാ പറഞ്ഞുവെച്ചു. മോഡി സര്‍ക്കാര്‍ മൂന്ന് വര്‍ഷം കൊണ്ട് 106 പദ്ധതികള്‍ രൂപീകരിച്ചെന്നും അമിത് ഷാ അമേഠിയില്‍ പറഞ്ഞു.