ഇത് ഐസക് അച്ചായനും അന്ന ചേട്ടത്തിയും; ജീവിതത്തിലും ട്രാക്കിലും ഇവര്‍ക്ക് ഒരേ മനസാണ് 

October 29, 2017, 7:18 pm
ഇത് ഐസക് അച്ചായനും അന്ന ചേട്ടത്തിയും; ജീവിതത്തിലും ട്രാക്കിലും ഇവര്‍ക്ക് ഒരേ മനസാണ് 
Special Story
Special Story
ഇത് ഐസക് അച്ചായനും അന്ന ചേട്ടത്തിയും; ജീവിതത്തിലും ട്രാക്കിലും ഇവര്‍ക്ക് ഒരേ മനസാണ് 

ഇത് ഐസക് അച്ചായനും അന്ന ചേട്ടത്തിയും; ജീവിതത്തിലും ട്രാക്കിലും ഇവര്‍ക്ക് ഒരേ മനസാണ് 

കോട്ടയം കുമരകം സ്വദേശികളാണ് ഐസക് അച്ചായനും അന്ന ചേട്ടത്തിയും. ജീവിതത്തിലെന്നപോലെ ഒരേ മനസോടെയാണ് ഇരുവരും അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വേണ്ടി സംഘടിപ്പിച്ച ഓള്‍ കേരള സീനിയേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാനെത്തിയത്. വയോധികര്‍ക്ക് വേണ്ടി വിവിധയിടങ്ങളില്‍ സംഘടിപ്പിക്കുന്ന അത്‌ലറ്റിക് മീറ്റുകളില്‍ സ്ഥിര സാന്നിദ്ധ്യമാണ് ഇരുവരും.

72 ആണ് ഐസക് അച്ചായന്റെ പ്രായം. അച്ചായനേക്കാള്‍ ഒരു വയസ് ഇളപ്പമുണ്ട് ചേട്ടത്തിക്ക്. രണ്ടു പേരും മഹാരാജാസ് ഗ്രൗണ്ടില്‍ ഓടി നടന്ന് പരിപാടികളില്‍ പങ്കെടുത്തു. 3000 മീറ്ററിലും 1500 മീറ്ററിലുമാണ് ഐസക് തന്റെ സാന്നിദ്ധ്യമറിയിച്ചത്. 3000 മീറ്ററില്‍ ഒന്നാം സ്ഥാനവും നേടി. നൂറ് മീറ്ററിനായിരുന്നു അന്ന ചേട്ടത്തി പങ്കെടുത്തത്. ഒരാള്‍ക്ക് മൂന്ന് പരിപാടിയില്‍ മാത്രമേ പങ്കെടുക്കാന്‍ സാധിക്കൂ എന്ന് ഇടക്ക് പരിതപിക്കുകയും ചെയ്തു.

പരിപാടിയുടെ സംഘാടകര്‍ വിളിച്ചു പറഞ്ഞാണ് തങ്ങള്‍ എത്തിയതെന്ന് അന്ന ചേട്ടത്തി പറഞ്ഞു. 2004-2005 ലെ അംബേദ്കര്‍ അവാര്‍ഡിന് താന്‍ അര്‍ഹയായിരുന്നുവെന്ന കാര്യം അഭിമാനത്തോടെയാണ് അന്ന ചേട്ടത്തി പങ്കുവെച്ചത്. 1975 ല്‍ വിവാഹത്തിന് ശേഷം ഇരുവരും ഒരുമിച്ച് നിരവധി കായിക പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ഡല്‍ഹി, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, പോണ്ടിച്ചേരി, കണ്ണൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സംഘടിപ്പിച്ച അത്‌ലറ്റിക് മീറ്റുകളില്‍ പങ്കെടുത്തു. സ്‌പോര്‍ട്‌സിനും വയോധികര്‍ക്കും പ്രാധാന്യം നല്‍കിയുള്ള ഇത്തരം പരിപാടികള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും തുടര്‍ന്നും പരിപാടികളില്‍ പങ്കെടുക്കുമെന്നും ഇരുവരും ഒരേ സ്വരത്തില്‍ പറയുന്നു.