പച്ചപ്പിന്റെ വികസന പാത തെളിച്ച് കൊച്ചി മെട്രോ, നടപ്പിലാക്കുന്നത് പരിസ്ഥിതി സൗഹൃദത്തിന്റെ പുതിയ മാതൃകള്‍ 

June 3, 2017, 3:24 pm
പച്ചപ്പിന്റെ വികസന പാത തെളിച്ച് കൊച്ചി മെട്രോ, നടപ്പിലാക്കുന്നത് പരിസ്ഥിതി സൗഹൃദത്തിന്റെ പുതിയ മാതൃകള്‍ 
Special Story
Special Story
പച്ചപ്പിന്റെ വികസന പാത തെളിച്ച് കൊച്ചി മെട്രോ, നടപ്പിലാക്കുന്നത് പരിസ്ഥിതി സൗഹൃദത്തിന്റെ പുതിയ മാതൃകള്‍ 

പച്ചപ്പിന്റെ വികസന പാത തെളിച്ച് കൊച്ചി മെട്രോ, നടപ്പിലാക്കുന്നത് പരിസ്ഥിതി സൗഹൃദത്തിന്റെ പുതിയ മാതൃകള്‍ 

കൊച്ചി: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ നാഴികക്കല്ലായ കൊച്ചി മെട്രോ റെയില്‍ ആകാശപാതയിലൂടെ ഓടിത്തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം. നിര്‍മ്മാണ വേഗതയുടെ കാര്യത്തിലും സുരക്ഷയുടെ കാര്യത്തിലും ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയുടെ കാര്യത്തിലും ഒരുപടി മുകളില്‍ നില്‍ക്കുന്ന കൊച്ചി മെട്രോ വികസനപാതയില്‍ പരിസ്ഥിതിയെയും പരിഗണനയ്‌ക്കെടുക്കുന്നു. ഓടി തുടങ്ങുമ്പോള്‍ രാജ്യത്തെ ഏറ്റവും മികച്ച പരിസ്ഥിതി സൗഹൃദ മെട്രോ റെയില്‍ എന്ന ലക്ഷ്യപ്രാപ്തിയ്ക്കുള്ള ശ്രമത്തിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്.

വേനല്‍ക്കാലത്ത് വൈദ്യുതിയ്ക്ക് ക്ഷാമം നേരിടുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. വൈദ്യുതി ഉദ്പാദനത്തിന് ആവശ്യമായ വെള്ളം കണ്ടെത്താന്‍ പ്രയാസപ്പെടുകയും വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഭീമമായി പണമൊഴുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഊര്‍ജ്ജോല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള കെ.എം.ആര്‍.എല്‍ പദ്ധതിയുടെ പ്രസക്തി. ഏതാണ്ട് 27 കോടി രൂപ മുതല്‍മുടക്ക് വരുന്ന പദ്ധതി ഹീറോ സോളാര്‍ എനര്‍ജിയുടെ പങ്കാളിത്തത്തിലാണ് നടപ്പാക്കുന്നത്.

'റൂഫ്‌ടോപ്പ് സോളാര്‍'

ആദ്യഘട്ടത്തില്‍ കൊച്ചി മെട്രോ സര്‍വീസ് നടത്തുന്നത് ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 9 കിലോ മീറ്റര്‍ ദൂരത്താണ്. ഇവിടെ 11 മെട്രോ സ്‌റ്റേഷനുകളാണുള്ളത്. ഈ സ്‌റ്റേഷനുകളുടെയെല്ലാം മേല്‍ക്കൂരയിലും മുട്ടം യാര്‍ഡിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലുമാണ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നത്. ഈ പദ്ധതിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യേണ്ടതായിരുന്നു. എന്നാല്‍, ജനപ്രതിനിധികളെയും നഗരസഭാ ഭാരവാഹികളെയും ക്ഷണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ ഉദ്ഘാടനം വേണ്ടെന്ന് വെച്ചു.

ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ പാനലുകളില്‍നിന്നായി 2.4 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും. മെട്രോ റെയില്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ഉത്പാദനശേഷി നാല് മെഗാവാട്ടായി ഉയരും. സംസ്ഥാനത്തെ ആദ്യ റെസ്‌കോ മോഡല്‍ പദ്ധതിയാണ് കൊച്ചി മെട്രോയില്‍ നടപ്പാക്കുന്നത് (റിന്യൂവബിള്‍ എനര്‍ജി സോഴ്‌സ് കമ്പനി). 27 കോടി രൂപ മുതല്‍ മുടക്കുന്ന ഹീറോ സോളാര്‍ എനര്‍ജി കമ്പനിക്ക് 25 വര്‍ഷത്തേയ്ക്കാണ് അവകാശം നല്‍കിയിരിക്കുന്നത്. ഇവിടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി കെ.എം.ആര്‍.എല്‍. തന്നെ യൂണിറ്റിന് 5.51 രൂപയ്ക്ക് വാങ്ങിയ്ക്കും.

Kochi Metro Facebook Page
Kochi Metro Facebook Page

കോണ്‍ക്രീറ്റ് കാടല്ല, പച്ചപ്പ്

ചെറിയ നഗരമാണ് കൊച്ചി. കെട്ടിടങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്ന ഈ നഗരത്തിലേക്ക് കൊച്ചി മെട്രോ കൂടി എത്തുമ്പോള്‍ ഇതൊരു കോണ്‍ക്രീറ്റ് കാടായി മാറുമെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ടായിരുന്നു. ഇത് പലപ്പോഴായി ജനങ്ങള്‍ മെട്രോ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. കൊച്ചി മെട്രോയുടെ തൂണുകളില്‍ ചെടികള്‍ വെച്ചുപിടിപ്പിച്ച് പച്ചപ്പ് ഉണ്ടാക്കാനുള്ള തീരുമാനം കെഎംആര്‍എല്‍ കൈക്കൊണ്ടത് ഇത്തരം നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ്. ജംഗ്ഷനുകളിലും സ്റ്റേഷനുകളിലും ഒഴികെയുള്ള തൂണുകളിലായിരിക്കും വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ വെച്ചുപിടിപ്പിക്കുന്നത്. ജംഗ്ഷനുകളിലും സ്റ്റേഷനുകളിലുമുള്ള തൂണുകളില്‍ പരസ്യങ്ങള്‍ക്കായിരിക്കും സ്ഥാനം.Kochi Metro Facebook Page
Kochi Metro Facebook Page

വെര്‍ട്ടിക്കല്‍ ഗാര്‍ഡന് പുറമെ ദേശീയ പാതയുടെ മീഡിയനുകളില്‍ ചെടികള്‍ വെച്ചുപിടിപ്പിക്കാനും അത് കൃത്യമായി പരിപാലിക്കാനുമുള്ള പദ്ധതികള്‍ നടന്നു വരികയാണ്. കൊച്ചി നഗരത്തെ പച്ചപ്പണിയിക്കാന്‍ ഉദകുന്ന പദ്ധതികളിലൊന്നായിരിക്കുമിത്. പനമ്പിള്ളി നഗറിലെ വോക്ക്‌വേയിലെ ഗാര്‍ഡന്‍ പരിപാലിക്കുന്നത് കെഎംആര്‍എല്ലാണ്.Kochi Metro Facebook Page
Kochi Metro Facebook Page

ഇവയ്ക്ക് പുറമെ നഗരത്തിലുടനീളം വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കാനും ആളുകള്‍ക്ക് ഇരുന്ന് സംസാരിക്കാനുള്ള സ്ഥലങ്ങള്‍ ഒരുക്കുന്നതിനുമായുള്ള പദ്ധതികള്‍ സമാന്തരമായി നടക്കുന്നുണ്ട്. സന്നദ്ധ സംഘടനകളും മറ്റും നടത്തുന്ന മരംനടീല്‍ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനെക്കുറിച്ചും കെഎംആര്‍എല്‍ ആലോചിക്കുന്നുണ്ട്. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പ്പോണ്‍സിബിലിറ്റി (സിഎസ്ആര്‍) യില്‍ ഉള്‍പ്പെടുത്തിയായിരിക്കും ഇത് ചെയ്യുക.

സൗജന്യ സൈക്കിള്‍ സവാരി

കൊച്ചിയില്‍ ഗതാഗതകുരുക്കും വായുമലിനീകരണവും ഭയാനകമാം വിധം വര്‍ദ്ധിച്ചുകൊണ്ടിരിക്കെ നഗരത്തില്‍ യന്ത്രവത്കൃതമല്ലാത്ത ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുകയാണ് കെഎംആര്‍എല്‍. ഇതിന്‍റെ ഭാഗമായി സൗജന്യ സൈക്കിള്‍ സേവനം കെഎംആര്‍എല്‍ ലഭ്യമാക്കും. പരിസ്ഥിതി ദിനത്തില്‍ ഈ പദ്ധതി ആരംഭിക്കും. മെട്രോ യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഗോ ഗ്രീന്‍ എന്ന ആശയമാണ് ഇതിന് പിന്നില്‍. കൊച്ചിയിലെ പനമ്പിള്ളി നഗറില്‍ കെഎംആര്‍എലിന്റെ തന്നെ മുതല്‍ മുടക്കില്‍ സൈക്കിള്‍ പാത നിര്‍മ്മിച്ചിട്ടുണ്ട്. മാലിന്യക്കൂമ്പാരമായി കിടന്നിരുന്ന സ്ഥലങ്ങള്‍ നവീകരിച്ചാണ് കെഎംആര്‍എല്‍ വോക്ക് വേയും സൈക്കിള്‍ വേയും നിര്‍മ്മിച്ചത്.Kochi Metro Facebook Page
Kochi Metro Facebook Page

ജലഗതാഗതം

ഗോ ഗ്രീന്‍ പദ്ധതിയുടെ ഭാഗമായി തന്നെയാണ് കെഎംആര്‍എല്‍ വാട്ടര്‍ മെട്രോ പദ്ധതി വിഭാവനം ചെയ്യുന്നത്. മെട്രോയുടെ വിവിധ ഫീഡര്‍ സര്‍വീസുകളില്‍ ഒന്നായിരിക്കും ഇത്. ഇതാദ്യമായിട്ടാണ് ഒരു മെട്രോ റെയില്‍ പദ്ധതിക്ക് ഫീഡര്‍ സര്‍വീസായി ജലഗതാഗത സംവിധാനത്തെ ഉപയോഗിക്കുന്നത്. വാട്ടര്‍ മെട്രോയ്ക്കായുള്ള കരാര്‍ കഴിഞ്ഞ ദിവസം കെഎംആര്‍എല്‍ എയ്‌കോം കണ്‍സോര്‍ഷ്യവുമായി ഒപ്പുവെച്ചു. 20 മാസത്തിനുള്ളില്‍ പദ്ധതിയുടെ ആദ്യഘട്ട പൂര്‍ത്തീകരണം എന്നതാണ് കെഎംആര്‍എല്‍ ലക്ഷ്യമിടുന്നത്. ഈ പദ്ധതിക്കുള്ള പാരിസ്ഥിതിക അനുമതിക്കായി കാത്തിരിക്കുകയാണ്.Kochi Metro Facebook Page
Kochi Metro Facebook Page