ചെല്ലാനം കേരളത്തിലല്ലേ? പിണറായി ഭരണത്തില്‍ ഒരു പ്രദേശം പൊലീസ് രാജില്‍; തേര്‍വാഴ്ച രാത്രിയിലും; ഭീതിയൊഴിയാതെ നാട്ടുകാര്‍ 

February 6, 2017, 4:46 pm
ചെല്ലാനം കേരളത്തിലല്ലേ? പിണറായി ഭരണത്തില്‍ ഒരു പ്രദേശം പൊലീസ് രാജില്‍; തേര്‍വാഴ്ച രാത്രിയിലും; ഭീതിയൊഴിയാതെ നാട്ടുകാര്‍ 
Special Story
Special Story
ചെല്ലാനം കേരളത്തിലല്ലേ? പിണറായി ഭരണത്തില്‍ ഒരു പ്രദേശം പൊലീസ് രാജില്‍; തേര്‍വാഴ്ച രാത്രിയിലും; ഭീതിയൊഴിയാതെ നാട്ടുകാര്‍ 

ചെല്ലാനം കേരളത്തിലല്ലേ? പിണറായി ഭരണത്തില്‍ ഒരു പ്രദേശം പൊലീസ് രാജില്‍; തേര്‍വാഴ്ച രാത്രിയിലും; ഭീതിയൊഴിയാതെ നാട്ടുകാര്‍ 

രണ്ടാഴ്ചയിലേറെയായി ഒരു നാട് മുഴുവന്‍ ഭീതിയിലാണ്. പൊലീസ് ഏത് സമയത്തും വീട്ടിലെത്തും. പകലായാലും പാതിരാത്രിയായാലും. പുറത്തിറങ്ങാന്‍ കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും ഭയം. ചെറുപ്പക്കാര്‍ വീടുവിട്ടു. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകാതായി. അര്‍ധരാത്രിയില്‍ വാതിലില്‍ മുട്ടുന്നതോര്‍ത്ത് അമ്മമാര്‍ക്ക് ഉറക്കമില്ലാതായി. ബന്ധുവീടുകളിലേക്ക് താമസം മാറി. പൊലീസിനെ കണ്ട് ഞെട്ടിയ ആഘാതം മാറാത്ത കുട്ടികളുമായി പലരും ഇപ്പോഴും ആശുപത്രി വരാന്തയിലാണ്. 'ജനമൈത്രി' പേരുള്ള പൊലീസ് മക്കളുടെ മുന്നില്‍ പ്രയോഗിച്ച അസഭ്യവാക്കുകളിലെ നീരസം സ്ത്രീകള്‍ക്ക് മാറിയിട്ടില്ല. എപ്പോള്‍ വേണമെങ്കിലും ഇതാവര്‍ത്തിക്കാം. രണ്ട് ദിവസം മുമ്പും ഭീതി സൃഷ്ടിച്ച് പൊലീസ് വീടുകളിലെത്തി.

ഉത്തരേന്ത്യയിലെ എതെങ്കിലും ഗ്രാമത്തിലല്ല ഈ പൊലീസ് രാജ്. എറണാകുളം നഗരത്തില്‍നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലെ തീരഗ്രാമമായ ചെല്ലാനത്തെ സാധാരണ ജീവിതം ഇപ്പോള്‍ ഇങ്ങനെയാണ്. ഈ പോലീസ്‌രാജില്‍നിന്ന് എന്നാണ് മോചനമെന്ന് അവര്‍ ഒരേ സ്വരത്തില്‍ ചോദിക്കുന്നു. ഗുണ്ടാ സംഘങ്ങളേക്കാള്‍ മോശമായാണ് കണ്ണമാലി പൊലീസ് പെരുമാറുന്നതെന്ന് നാട്ടുകാര്‍ 'സൗത്ത്‌ലൈവി’നോട് പറഞ്ഞു.

കഴിഞ്ഞമാസം 20 ന് ചെല്ലാനം പള്ളി പെരുന്നാള്‍ ഗാനമേളയ്ക്കിടിയിലുണ്ടായ സംഘര്‍ഷമാണ് ഈ പൊലീസ് വാഴ്ചയ്ക്ക് ആധാരം. ഏതാനും പൊലീസുകാര്‍ മദ്യപിച്ചെത്തി പരിപാടി അലങ്കോലമാക്കിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിനിടയില്‍ മര്‍ദനമേറ്റ ഗ്ലാഡിവില്‍ അലക്‌സാണ്ടര്‍ ഗാനമേളയ്ക്കിടിയില്‍ തന്നെ വേദിയില്‍ കയറി പൊലീസ് നടപടിയെ കുറിച്ച് പറഞ്ഞു. ഇതോടെ സംഘര്‍ഷമായി. നാട്ടുകാരും പൊലീസും ഏറ്റുമുട്ടി. അവരില്‍ പലരും ഒളിവില്‍ പോയി. ഇവരെ കണ്ടെത്താനെന്ന പേരിലാണ് പ്രദേശത്ത് പൊലീസിന്റെ ഭീതിപ്പെടുത്തിയുള്ള തെരച്ചില്‍. അതിനായി സംഘര്‍ഷത്തിലില്ലാത്തവരെയും അവരുടെ കുടുംബങ്ങളെയും ഒരു പ്രദേശത്തെ മുഴുവുനും മുള്‍മുനയില്‍ നിര്‍ത്തുന്നു. പൊലീസുകാര്‍ നാട്ടുകാരെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

പൊലീസ് അക്രമത്തില്‍ പരിക്കേറ്റ ഗ്ലാഡ്‌വില്‍ അലക്‌സാണ്ടര്‍ 
പൊലീസ് അക്രമത്തില്‍ പരിക്കേറ്റ ഗ്ലാഡ്‌വില്‍ അലക്‌സാണ്ടര്‍ 

വീഡിയോ: ഗാനമേളയ്ക്കിടെ പൊലീസ് മര്‍ദനത്തില്‍ പരുക്കേറ്റ യുവാവ്

കണ്ണമാലി എസ് ഐ ഷൈജു ഇബ്രാഹിമിന്റെ നേതൃത്ത്വത്തില്‍ 10 ഓളം പൊലീസ്‌കാര്‍ വന്നാണ് നാട്ടുകാരെ ഭീഷണി പെടുത്തുന്നത്. സ്ത്രീകള്‍ മാത്രം താമിസിക്കുന്ന വീട്ടില്‍ വനിതാ പൊലീസില്ലാതെയാണ് അസമയത്ത് പൊലീസ് കയറിവരുന്നത്.

പൊലീസ് ആരെയൊക്കെ പിടിച്ചു കൊണ്ടുപോകുമെന്ന ആശങ്കയിലാണ് മത്സ്യതൊഴിലാളികള്‍. പ്രതിയെന്ന് ആരോപിച്ച് ഫാബിന്‍ തോപ്പിലിന്റെ വീട് പോലീസ് അക്രമിച്ചു തകര്‍ത്തു. കണ്‍ട്രോള്‍ റൂമില്‍ നിന്ന് ആറ് വണ്ടികളിലായാണ് ഫാബിന്റെ വീട്ടില്‍ പൊലീസെത്തിയത്. അടിച്ച് തകര്‍ത്തത് യൂണിഫോമിലെത്തിയ പൊലീസുകാര്‍.

ചെല്ലാനത്ത് പോലീസ് അടിച്ചു തകര്‍ത്ത ഫാബിന്‍ തോപ്പിലിന്റെ വീട്
ചെല്ലാനത്ത് പോലീസ് അടിച്ചു തകര്‍ത്ത ഫാബിന്‍ തോപ്പിലിന്റെ വീട്
15ല്‍ അധികം യൂണിഫോമിലെത്തിയ പോലീസ് ചേര്‍ന്നാണ് വീട് ആക്രമിച്ചത്. ബൈക്കു തല്ലി തകര്‍ത്തു.അകത്തു കയറി ഡൈനിങ്ങ് ടേബിള്‍ അടിച്ചു പൊളിച്ചു. ചുവരില്‍ തൂക്കിയിരുന്ന യേശുവിന്റെ രൂപം വലിച്ചെറിഞ്ഞു. ബഹളം കണ്ടുപേടിച്ച അഞ്ച് മാസം പ്രായമായ കുഞ്ഞിനെ ഇപ്പോഴും ആശുപത്രിയില്‍ കൊണ്ട് പോകണം. വീട്ടിലുണ്ടായിരുന്ന ബന്ധുവിനെയും ക്രൂരമായി മര്‍ദ്ദിച്ചു. വിധവയാണെന്ന പരിഗണന പോലും തന്നില്ല. 
അമ്മിണി, ഫാബിന്റെ അമ്മ 

സംഘര്‍ഷത്തില്‍ ഉള്‍പ്പെടാത്തവരെയും പൊലീസ് വെറുതെ വിടുന്നില്ല. പൊലീസ് ആക്രമം പേടിച്ച് പുരുഷന്മാരെല്ലാം ഒളിവില്‍ പോയപ്പോഴാണ് സ്ത്രീകളെ വേട്ടയാടുന്നത്. കുട്ടികളെയും ഭീഷണിപെടുത്തി. അങ്ങനെ അന്വേഷിക്കുന്നവരെ കണ്ടെത്താനാണ് പൊലീസ് ശ്രമം. പ്രശ്‌നം നടക്കുന്ന സമയത്ത് പരിസരത്തു പോലുമില്ലാത്തവരെ തേടിവരെ പോലീസെത്തുന്നു. പ്രതിയെന്ന് സംശയിക്കുന്നവരുടെ ബന്ധുക്കള്‍ക്കും നാട്ടില്‍ സ്വസ്ഥമായി കഴിയാന്‍ പറ്റുന്നില്ല.പോലീസ് അടിച്ചു തകര്‍ത്ത വീട്
പോലീസ് അടിച്ചു തകര്‍ത്ത വീട്

കോയമ്പത്തൂര്‍ പഠിക്കുന്ന ഋദോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചു. സംഭവം നടക്കുമ്പോള്‍ ഋതോഷ് അവിടെ ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിരപരാധിയാണെന്നു പറഞ്ഞിട്ടും ഉപദ്രവിച്ചെന്ന് ഋദോഷിന്റെ അമ്മ റിനി പറഞ്ഞു.

നാട്ടില്‍ നിന്നാല്‍ പൊലീസിനിയും വരുമെന്ന് പറഞ്ഞ് മോന്‍ ലീവ് കഴിയുന്നതിനു മുന്‍പ് കോളേജില്‍ തിരിച്ചു പോയി. പോലീസ് സ്റ്റേഷനില്‍ എസ്.ഐ അടക്കം ഉപദ്രവിച്ചെന്നാണ് അവന്‍ പറയുന്നത്. ആണ്‍കുട്ടികള്‍ക്കാര്‍ക്കും പൊലീസിനെ പേടിച്ച് നാട്ടില്‍ നില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. 
റിനി, ഋദോഷിന്റെ അമ്മ  

ഒരു സ്വകാര്യ ആസ്പത്രിയില്‍ നേഴ്‌സായി ജോലി നോക്കുന്ന നിസി പൊലീസിന്റെ അക്രമം പേടിച്ച് ബന്ധുവീട്ടില്‍ മാറി നില്‍ക്കുകയാണ്. സഹോദരങ്ങളായ ജിബിന്‍ വച്ചാക്കലിനെയും, ബിബിന്‍ വച്ചാക്കാലിനെയും തിരഞ്ഞാണ് പോലീസ് നിസിയുടെ വീട്ടില്‍ കയറി ഇറങ്ങുന്നത്.

ചേട്ടന്‍ വീട്ടിലില്ലെന്നു പറഞ്ഞാലും പോലീസ് അകത്ത് കയറി തിരയും. ഹാന്‍ഡ് ബാഗ് വരെ എടുത്ത് പരിശോധിക്കും. വീടൊക്കെ വലിച്ചു വാരി വൃത്തികേടാക്കിയിട്ടാണ് പോകുക. ചേട്ടന്റെ ഭാര്യ ജോലി ചെയ്യുന്ന സ്ഥലത്ത് വരെ അന്വേഷണം എന്ന് പറഞ്ഞ് പോകും. സമാധാനത്തോടെ കിടന്നുറങ്ങിയിട്ട് ദിവസങ്ങളായി.
നിസി വച്ചാക്കല്‍

പ്രശ്‌നം നടന്ന് ദിവസങ്ങളായിട്ടും നടപടി ഇല്ലാത്തതിനാല്‍ നാട്ടുകാരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും നേതൃത്ത്വത്തില്‍ ആരംഭിച്ച ജനകീയ വേദി വിഷയത്തില്‍ ഉടന്‍ പരിഹാരം കാരണമെന്ന് ആവശ്യപെട്ടു.

വീടുകള്‍ കയറി ആക്രമിക്കാനുളള അവകാശമൊന്നും പോലീസിനില്ല. നീതിപാലിക്കേണ്ടവരാണ് ഇവിടെ അസമയത്ത് ഒരു വീട് അക്രമിച്ച് തകര്‍ത്തത്. ഇതിനൊക്കെ ആരാണ് നമ്മുടെ പൊലീസിന് അധികാരം നല്‍കിയിരിക്കുന്നത്. ഇവിടെ മനുഷ്യാവകാശ ലംഘനമാണ് നടന്നിരിക്കുന്നത്. വിഷയത്തില്‍ അന്വേഷിച്ച് കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം.
ജെയ്‌സണ്‍ സി കൂപ്പര്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍
സ്വന്തം വീട്ടില്‍ ഭയം കൂടാതെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കിടന്നുറങ്ങാന്‍ അനുവദിക്കാത്ത എന്ത് നിയമപാലകരാണിവര്‍. വീട് അടച്ചു പൂട്ടി ബന്ധു വീടുകളിലും മറ്റും പോയി താമസിക്കേണ്ട ഗതികേടാണ് പൊലീസ് ചെല്ലാനത്ത് ഉണ്ടാക്കിയിരിക്കുന്നത്. പ്രദേശത്ത് ഭീകരാന്തരീഷം സൃഷ്ടിക്കുന്ന പൊലീസിനെതിരെ നടപടി സ്വീകരിക്കണം.
സുജ ഭാരതി, മനുഷ്യാവകാശ പ്രവര്‍ത്തക

സംഭവത്തില്‍ മട്ടാഞ്ചേരി സി ഐയ്ക്കാണ് അന്വേഷണ ചുമതല. കേസ് രജിസ്റ്റര്‍ ചെയ്ത 15 പേരെയും ഇതുവരെ പിടി കൂടിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

വീഡിയോ:ചെല്ലാനത്ത് ഗാനമേളയ്ക്കിടെ നാട്ടുകാരും പൊലീസുമായി നടന്ന സംഘര്‍ഷം