ഇടുക്കിയിലെ കയ്യേറ്റങ്ങളും അനധികൃത നിര്‍മാണവും തെളിവ് സഹിതം കാണിച്ച് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട്; സര്‍ക്കാര്‍ നടപടിയെടുക്കുമോ? 

January 24, 2017, 11:07 am
 ഇടുക്കിയിലെ കയ്യേറ്റങ്ങളും അനധികൃത നിര്‍മാണവും തെളിവ് സഹിതം കാണിച്ച് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട്; സര്‍ക്കാര്‍ നടപടിയെടുക്കുമോ? 
Special Story
Special Story
 ഇടുക്കിയിലെ കയ്യേറ്റങ്ങളും അനധികൃത നിര്‍മാണവും തെളിവ് സഹിതം കാണിച്ച് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട്; സര്‍ക്കാര്‍ നടപടിയെടുക്കുമോ? 

ഇടുക്കിയിലെ കയ്യേറ്റങ്ങളും അനധികൃത നിര്‍മാണവും തെളിവ് സഹിതം കാണിച്ച് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട്; സര്‍ക്കാര്‍ നടപടിയെടുക്കുമോ? 

ഇടുക്കിയിലെ മൂന്നാര്‍ ഉള്‍പ്പടെ അതീവ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ റിസോര്‍ട്ട്, ക്വാറി മാഫിയകളുടെ നേതൃത്വത്തില്‍ വന്‍തോതില്‍ കയ്യേറ്റവും അനധികൃത നിര്‍മാണവും മലയിടിക്കലും നടക്കുന്നുവെന്ന് വ്യക്തമാക്കി ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട്. ഇവയുടെ ചിത്രങ്ങള്‍ സഹിതം വിശദവിവരങ്ങളടങ്ങിയ 33 പേജ് വരുന്ന റിപ്പോര്‍ട്ടാണ് ജില്ലാ പൊലീസ് മേധാവി എവി ജോര്‍ജ് ഈ മാസം അഞ്ചിന് ദേവികുളം സബ് കലക്ടര്‍ ഡോ. ശ്രീറാം വെട്ടിങ്കട്ടരാമന് നല്‍കിയത്. ഇതാദ്യമായാണ് ജില്ലാ പൊലീസ് മേധാവി കയ്യേറ്റങ്ങളെയും അനധികൃത നിര്‍മാണങ്ങളെയും സംബന്ധിച്ച് ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കുന്നത്. 12 അനധികൃത നിര്‍മാണങ്ങളും വിവിധ ക്വാറികളുടെയും റിപ്പോര്‍ട്ടുകളാണ് ഇതിലുള്ളത്. ഇതിന്റെ പകര്‍പ്പ് 'സൗത്ത്‌ലൈവി'ന് ലഭിച്ചു. റിപ്പോര്‍ട്ട് നല്‍കിയതിന്റെ തൊട്ടടുത്ത ദിവസം എവി ജോര്‍ജിനെ എറണാകുളം റൂറല്‍ എസ്പി സ്ഥാനത്തേക്ക് സ്ഥലം മാറ്റി.

ചിന്നാര്‍ മുതല്‍ പെരുവന്താനം വരെയുള്ള 250 ചതുരശ്ര കിലോമീറ്റര്‍ പ്രദേശങ്ങളിലാണ് കയ്യേറ്റവും അനധികൃത നിര്‍മാണവുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കെട്ടിട നിര്‍മാണം. പാറഖനനം, വനനശീകരണം എന്നിവയാണ് പ്രദേശങ്ങളില്‍ നടക്കുന്നത്. പ്രകൃതിക്ക് ദോഷമായി വരുന്ന രീതിയില്‍ യൂക്കാലി, ഗ്രാന്റീസ് മരങ്ങളുടെ അമിതമായ കൃഷിയും ഈ മേഖലയില്‍ നടക്കുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മൂന്നാര്‍ പൊലീസ് സബ് ഡിവിഷനില്‍ വരുന്ന മറയൂര്‍, മൂന്നാര്‍, അടിമാലി, ദേവികളും, ശാന്തന്‍പാറ, രാജാക്കാട്ട്, വെള്ളത്തൂവല്‍ എന്നിവിടങ്ങളിലും, കട്ടപ്പന പൊലീസ് സബ് ഡിവിഷനിലെ നെടുങ്കണ്ടം, കമ്പംമേട്, കട്ടപ്പന, വണ്ടന്‍മേട്, കുമിളി, വണ്ടിപ്പെരിയാര്‍, പീരുമേട്, വാഗമണ്‍ എന്നിവിടങ്ങളിലും തൊടുപുഴ സബ് ഡിവിഷനിലെ കാഞ്ഞാട്, കുളമാവ്, ഇടുക്കി, മുരിക്കാശ്ശേരി പ്രദേശങ്ങളിലുമാണ് അനധികൃത നിര്‍മാണം. എല്ലാ നിര്‍മാണങ്ങളുടെ ചിത്രങ്ങളും ആരാണ് കയ്യേറിയതെന്നും ഭൂമിയുടെ സര്‍വെ നമ്പര്‍ ഉള്‍പ്പടെ വിശദ അന്വേഷണം നടത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. അനധികൃതമായി നിര്‍മ്മിച്ചതും നിര്‍മ്മിക്കുന്നതുമായ 12 ബഹുനില കെട്ടിടങ്ങളും റിസോര്‍ട്ടുകളും വിവിധയിടങ്ങളിലെ ക്വാറികളും വനനശീകരണങ്ങളുമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ഇടുക്കി കയ്യേറ്റങ്ങളെ കുറിച്ച് ജില്ലാ പൊലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം

കയ്യേറി നടക്കുന്ന നിര്‍മാണങ്ങള്‍

1 പള്ളിവാസല്‍ കരയില്‍ സര്‍വെ നമ്പര്‍ 19/1, 8/2-1ല്‍ പാമ്പാക്കുട മുണ്ടക്കുന്നല്‍ വീട്ടില്‍ ബേബി ഫിലിപ്പ് നിര്‍മ്മിക്കുന്ന കെട്ടിടം
2 പള്ളിവാസലില്‍ ശിശുപാലന്‍, അശ്വതി, സതീശന്‍, ഹരിദാസ് എന്നിവര്‍ ചേര്‍ന്ന് 10 നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടം
3 ശാന്തന്‍പാറ ചിന്നക്കലാല്‍ വില്ലേജില്‍ സൂര്യനെല്ലി കരയില്‍ ലോവര്‍ സൂര്യനെല്ലി ഭാഗത്ത് 1.22 ഏക്കറില്‍ ഒമ്പത് നിലകളില്‍ പണിതുയര്‍ത്തുന്ന കെട്ടിടം.
4 ശാന്തന്‍പാറയില്‍ തന്നെ മറ്റൊരു സര്‍വെ നമ്പറില്‍ 34 സെന്റില്‍ സുന്ദര്‍ദാസ് എന്നയാള്‍ മല ഇടിച്ചു നിര്‍ത്തി നിര്‍മ്മിക്കുന്ന കെട്ടിടം.
5 പൂപ്പാറ വില്ലേജില്‍ ആനായിറങ്കലില്‍ ശങ്കരപാണ്ഡ്യന്‍മേടില്‍ എറണാകുളം പറവൂര്‍ സ്വദശി മുരുകേശന്‍, വൈറ്റില സ്വദേശി ചന്ദ്രബാബു, അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് മലയിടിച്ച് നിര്‍മ്മിക്കുന്ന കെട്ടിടം
6 മൂന്നാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്നാര്‍ വില്ലേജ് കോളനി റോഡില്‍ നിര്‍മ്മിച്ച ബഹുനില കെട്ടിടം.
7 മൂന്നാര്‍ പോതമേട് റോഡില്‍ നിര്‍മ്മിച്ച ബഹുനില കെട്ടിടം.
8 വെള്ളത്തൂവല്‍ പള്ളിവാസല്‍ പൈപ്പലൈനിന് സമീപം കോതമംഗലത്തെ കുര്യന്‍ മാടപ്പറില്‍ നിര്‍മ്മിക്കുന്ന ബഹുനില കെട്ടിടം
9 പള്ളിവാസല്‍ വില്ലേജില്‍ മാസ്‌കന്‍, ബില്‍ഡേസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സഅഥാനം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു കെട്ടിടം.
10 പള്ളിവാസല്‍ വില്ലേജില്‍ മൂവാറ്റുപഴക്കാരന്‍ മുജീബ് റഹ്മാന്‍ നിര്‍മ്മിക്കുന്ന കെട്ടിടം.
11 പള്ളിവാസലില്‍ ചിത്തിരപുരത്ത് വിച്ചൂസ് കണ്‍സ്ട്രകക്ഷന്‍ മാനേജിങ് ഡയറക്ടര്‍ കെവി ജോസ് നിര്‍മ്മിക്കുന്ന കെട്ടിടം.
12 പള്ളിവാസലില്‍തന്നെ പാമ്പാക്കുട ബേബി ഫിലിപ്പ്, വിച്ചൂസ് കണ്‍സ്ട്രക്ഷന്‍ മാനേജിങ് ഡയറക്ടര്‍ കെവി ജോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന കെട്ടിടം.
13 ശാന്തന്‍പാറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വെള്ളക്കല്‍ത്തേരിയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കരിങ്കല്‍ ക്വാറികള്‍.
14 കുളമാവ് പോത്തുമറ്റം ഭാഗത്ത് കോട്ടയം കാരന്‍ ഷാജു വി സര്‍ക്കാര്‍ ഭൂമി കയ്യേറി കുന്ന് ഇടിച്ചു നിരത്തി നടത്തുന്ന നിര്‍മാണം പ്രവര്‍ത്തനം.
15 മറയൂര്‍ ഭാഗത്ത് വനനശീകരണം കാരണം പ്രകൃതിക്കുണ്ടായ ദോഷങ്ങള്‍
16 വട്ടവട, കാന്തല്ലൂര്‍ മേഖലകളില്‍ പ്രകൃതിക്ക് ദോഷകരമായി വളര്‍ത്തിയ യൂക്കാലി, ഗാന്റീസ് മരങ്ങള്‍.

റിപ്പോര്‍ട്ടിനൊപ്പം കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനും തുടര്‍ കയ്യേറ്റങ്ങള്‍ ഇല്ലാതിരിക്കുന്നതിനും ഉള്ള നിര്‍ദേശങ്ങളും എസിപിയുടെ റിപ്പോര്‍ട്ടിലുണ്ട്. വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള തീവ്ര ശ്രമങ്ങള്‍ നടത്തിയിരുന്നു. സിപിഐഎമ്മിന്റെയും സിപിഐയുടെയും എതിര്‍പ്പ് കാരണം ഭരണതലത്തില്‍ തന്നെ ഇടപടെല്‍ നടന്നതിനെ തുടര്‍ന്ന് ഒഴിപ്പിക്കല്‍ നടപടി പാതിവഴിയില്‍ അവസാനിച്ചു.