മെഡലുകൾ കിട്ടിയത് എന്തിനെന്ന് അറിയില്ല! പക്ഷേ കായികാവേശത്തിൽ സാവിത്രിയമ്മയ്ക്ക് കൈവന്നത് മൂന്ന് സ്വർണ്ണങ്ങൾ 

October 29, 2017, 7:19 pm
മെഡലുകൾ കിട്ടിയത് എന്തിനെന്ന് അറിയില്ല! പക്ഷേ കായികാവേശത്തിൽ സാവിത്രിയമ്മയ്ക്ക് കൈവന്നത് മൂന്ന് സ്വർണ്ണങ്ങൾ 
Special Story

പ്രായാധിക്യം തളർത്താത്ത മനസ്സുകളിലേക്ക് ഓടിയെത്തിയത് വടിവാർന്ന കായികാവേശം. കൊച്ചിയില്‍ നടന്ന ഓള്‍ കേരള സീനിയേഴ്‌സ് അത്‌ലറ്റിക് മീറ്റിൽ സ്വർണം വാരിക്കൂട്ടിയെങ്കിലും മെഡലുകൾ കിട്ടിയത് എന്തിനെന്ന് ചോദിച്ചാൽ ഇപ്പോഴും സാവിത്രിയമ്മയ്ക്ക് അറിയില്ല.

മീറ്റിൽ ആദ്യമായി പങ്കെടുത്ത എറണാകുളം നെട്ടൂർ സ്വദേശി സാവിത്രിയമ്മയ്ക്ക് കൈവന്നത് മൂന്ന് സ്വർണ മെഡലുകളാണ്. ഷോട്ട് പുട്ട്, ജാവലിൻ ത്രോ, ഡിസ്കസ് ത്രോ എന്നീ ഇനങ്ങളിലാണ് ഇവർ സ്വർണം കരസ്ഥമാക്കിയത്. എന്നാൽ മത്സര ഫലം പ്രഖ്യാപിച്ചപ്പോളാണ് സാവിത്രിയമ്മ പങ്കെടുത്ത ഇനങ്ങളുടെ പേരു പോലും ആദ്യമായി കേൾക്കുന്നത്. പേരറിയില്ലെങ്കിലും മത്സരങ്ങളിൽ ഇനിയും പങ്കെടുക്കാനാണ് ഇവരുടെ ആഗ്രഹം.

നെട്ടൂർ ഹൈസ്കൂളിലെ ഹിന്ദി അധ്യാപികയായിരുന്ന ഇവർ ജീവിതത്തിൽ ആദ്യമായാണ് ട്രാക്കിൽ ഇറങ്ങുന്നത്. ഏത് മത്സരങ്ങളിലും പങ്കെടുക്കാൻ സാവിത്രിയമ്മ റെഡിയാണ്. പ്രായം കായികാവേശത്തെ തളർത്തില്ലെന്നും സാവിത്രിയമ്മ പറഞ്ഞു.

മെഡൽ കിട്ടിയ സന്തോഷത്തിൽ സാവിത്രിയമ്മ   
മെഡൽ കിട്ടിയ സന്തോഷത്തിൽ സാവിത്രിയമ്മ   

കേന്ദ്ര സർക്കാർ പദ്ധതിയായ വയോമിത്രം രൂപീകരിച്ച നെട്ടൂർ വയോജന ക്ലബ്ബിന്റെ പ്രസിഡന്റ് കൂടിയാണ് ട്രിപ്പിൾ മെഡൽ ജേതാവ് സാവിത്രിയമ്മ. കൊച്ചി നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റേയും എന്‍ജിഒയായ മാജിക്‌സിന്റേയും നേതൃത്വത്തിലാണ് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ സീനിയേഴ്‌സ് അത്‌ലറ്റിക് മീറ്റ് സംഘടിപ്പിച്ചത്.