‘നിങ്ങളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തും’; മനുഷ്യാവകാശ പ്രവര്‍ത്തക ശബ്‌നം ഹാഷ്മിയ്ക്ക് ഡല്‍ഹി പൊലീസിന്റെ വധഭീഷണി  

July 17, 2017, 2:09 pm
‘നിങ്ങളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തും’; മനുഷ്യാവകാശ പ്രവര്‍ത്തക ശബ്‌നം ഹാഷ്മിയ്ക്ക് ഡല്‍ഹി പൊലീസിന്റെ വധഭീഷണി  
Special Story
Special Story
‘നിങ്ങളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തും’; മനുഷ്യാവകാശ പ്രവര്‍ത്തക ശബ്‌നം ഹാഷ്മിയ്ക്ക് ഡല്‍ഹി പൊലീസിന്റെ വധഭീഷണി  

‘നിങ്ങളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തും’; മനുഷ്യാവകാശ പ്രവര്‍ത്തക ശബ്‌നം ഹാഷ്മിയ്ക്ക് ഡല്‍ഹി പൊലീസിന്റെ വധഭീഷണി  

സീനിയര്‍ സബ് എഡിറ്റര്‍

പൊലീസും സുരക്ഷാസേനയും വിമതരെയും എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെയും 'ഏറ്റുമുട്ടലിലൂടെ' 'ഒഴിവാക്കുന്ന' രാജ്യത്തിന്റെ തലസ്ഥാനത്ത് തന്നെ മനുഷ്യാവകാശ പ്രവര്‍ത്തകയ്ക്ക് ഏറ്റുമുട്ടല്‍ വധഭീഷണി.

ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ശബ്‌നം ഹാഷ്മി എന്ന മനുഷ്യാവകാശ പ്രവര്‍ത്തക തനിക്ക് പൊലീസില്‍ നിന്നും വധഭീഷണിയുണ്ടായെന്ന് ചൂണ്ടിക്കാട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കി. തന്നെ വധിക്കുമെന്ന് ഭീഷണി മുഴക്കിക്കൊണ്ടുള്ള സബ് ഇസ്‌പെടക്ടറുടെ സംഭാഷണമടങ്ങുന്ന ഓഡിയോ ടേപ്പും അവര്‍ പുറത്തുവിട്ടിട്ടുണ്ട്.

തന്നെ ഏറ്റുമുട്ടലില്‍ വധിക്കുമെന്ന് നേരിട്ട് ഭീഷണിപ്പെടുത്തിയതായി ശബ്‌നം സൗത്ത് ലൈവ് ഇംഗ്ലീഷിനോട് പറഞ്ഞു. വെള്ളിയാഴ്ച്ച രാത്രിയോടെ ലാജ്പത് നഗര്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ആണെന്ന് പറഞ്ഞ് സംസാരിച്ച സന്ദീപ് മാലിക് എന്നയാളില്‍ നിന്നാണ് ഭീഷണിയുണ്ടായതെന്നും ശബ്‌നം വ്യക്തമാക്കി.

സന്ദീപ് മാലിക് എന്ന പേരുള്ള ഒരു പൊലീസുകാരന്‍ വിളിച്ചെന്ന് ഹസീന്‍ എന്നയാളാണ് തന്നെ അറിയിച്ചതെന്ന് ശബ്‌നം പറഞ്ഞു. ജെയ്ത്പൂരില്‍ പെഹ്ചാന്‍ എന്ന സന്നദ്ധ സംഘടനയുടെ കീഴിലുള്ള കോച്ചിങ് സെന്ററില്‍ നിന്നും പഠിച്ചിറങ്ങിയ മുബീനയുടെ ഭര്‍ത്താവാണ് ഹസീന്‍. ഹസീനെ ഭീഷണിപ്പെടുത്തിയ സന്ദീപ് മാലിക് പൊലീസ് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് മുബീന പെഹ്ചാന്‍ ഡയറക്ടര്‍ ഫരീദ ഖാനുമായി ബന്ധപ്പെട്ടു. ഫരീദ ഖാന്‍ പെഹ്ചാനിന്റെ സ്ഥാപക ട്രസ്റ്റിയായ ശബ്‌നം ഹാഷ്മിയെ വിവരം അറിയിക്കുകയായിരുന്നു. ഹസീനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കേണ്ടതിന്റെ ആവശ്യം എന്താണെന്ന് അറിയാന്‍ വേണ്ടി മാത്രമാണ് താന്‍ പൊലീസുമായി ബന്ധപ്പെട്ടതെന്നും ശബ്‌നം കൂട്ടിച്ചേര്‍ത്തു. പൊലീസുകാരന്റെ സംസാരം തീര്‍ത്തും ഹീനമായ ഭാഷയിലായിരുന്നെന്ന് ശബ്‌നം പറഞ്ഞു.

എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ വേണ്ടിയാണ് ഞാന്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. ഇയാള്‍ ഫോണെടുത്തു. അയാള്‍ ആക്രോശിക്കുകയായിരുന്നു. ചീത്തവളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വൃത്തികെട്ട ഭാഷയിലുളള ആ സംഭാഷണം ആത്യന്തം അധിക്ഷേപകരമായിരുന്നു.
ശബ്‌നം ഹാഷ്മി  

ഫോണില്‍ റെക്കോഡ് ചെയ്യാനുള്ള സംവിധാനം ഇല്ലാത്തതിനാല്‍ സംഭാഷണത്തിന്റെ ആദ്യ ഭാഗം പകര്‍ത്താന്‍ ശബ്‌നത്തിന് കഴിഞ്ഞില്ല. റെക്കോഡ് ചെയ്യാനുള്ള ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തതിനുശേഷം പൊലീസിനെ വീണ്ടും വിളിച്ചു. രണ്ടാമത്തെ സംഭാഷണത്തേതിനേക്കാള്‍ ഭീഷണി നിറഞ്ഞതും അധിക്ഷേപകരവുമായിരുന്നു ആദ്യത്തേതെന്ന് ശബ്‌നം പറഞ്ഞു.

നേരിട്ടായിരുന്നു ഏറ്റുമുട്ടലില്‍ കൊല്ലുമെന്നുള്ള ഭീഷണി. ആധാര്‍ കാര്‍ഡോ മേല്‍വിലാസം തെളിയിക്കാനുള്ള രേഖയോ ഇല്ലെങ്കില്‍ വളഞ്ഞിട്ട് വെടിവെച്ചുകൊല്ലാന്‍ അനുവാദം നല്‍കുന്ന പുതിയ നിയമമുണ്ടെന്നും ആ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ശബ്‌നം ഹാഷ്മി

വധഭീഷണിയുടെ റെക്കോഡ് ചെയ്ത ശബ്ദശകലം

തന്നെ ഭീഷണിപ്പെടുത്തിയതല്ല, രാജ്യത്തെ ആരെയും ഏറ്റുമുട്ടലില്‍ കൊലപ്പെടുത്താമെന്ന് അയാളുടെ പ്രസ്താവനയാണ് തനിക്ക് പ്രധാനമായി തോന്നുന്നതെന്ന് ശബ്‌നം സൗത്ത് ലൈവിനോട് വ്യക്തമാക്കി.

ഇങ്ങനെ ചെയ്യാന്‍ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശമുണ്ടെന്ന് അയാള്‍ പറഞ്ഞു. ആധാര്‍ കാര്‍ഡും മേല്‍വിലാസരേഖയും ഇല്ലാത്ത ആരെയും കൊല്ലാം. അതിര്‍ത്തി പ്രദേശങ്ങളിലെ പൊലീസുകാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തെക്കുറിച്ചാണ് അയാള്‍ പറഞ്ഞത്. അതാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതും. അവര്‍ക്ക് ആരെയും പിടികൂടാം, ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് കൊലപ്പെടുത്താം.
ശബ്‌നം ഹാഷ്മി

ഹസീനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത് എന്തിനാണെന്ന് ഇതുവരെ പൊലീസ് വ്യക്തമാക്കിയില്ലെന്നും ശബ്‌നം ചൂണ്ടിക്കാട്ടി.

വര്‍ഗീയതയും വിദ്വേഷവും സ്ഥാപനവല്‍കരിക്കപ്പെട്ടിരിക്കുന്നു. പൊലീസില്‍ അവയുടെ ശക്തമായ സാന്നിധ്യമുണ്ട്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ സൈന്യത്തിലും ഇത് തന്നെയാണ് അവസ്ഥ. പൊലീസില്‍ നിന്നും സൈനിക മേധാവികളില്‍ നിന്നും കേള്‍ക്കുന്ന പ്രസ്താവനകള്‍ ആശങ്കയുളവാക്കുന്നതാണ്.
ശബ്‌നം ഹാഷ്മി
ശബ്‌നം ഹാഷ്മി ഡല്‍ഹി പൊലീസിന് നല്‍കിയ കത്ത്  
ശബ്‌നം ഹാഷ്മി ഡല്‍ഹി പൊലീസിന് നല്‍കിയ കത്ത്  

അന്‍ഹാദ് (ആക്ട് നൗ ഫോര്‍ ഹാര്‍മണി ആന്റ് ഡെമോക്രസി) എന്ന പൗരാവകാശ സംഘടന ലാജ്പത് നഗര്‍ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടിരുന്നു. സ്റ്റേഷനിലെ 'സബ് ഇന്‍സ്‌പെക്ടറെ' കുറിച്ച് അന്വേഷണം നടത്തി. സന്ദീപ് മാലിക് എന്ന പേരില്‍ ഒരു എസ്‌ഐ ഇല്ലെന്നും ആ പേരില്‍ ഇവിടെയുള്ളത് ഒരു കോണ്‍സ്റ്റബിള്‍ ആണെന്നും പൊലീസ് സ്ഥിരീകരിച്ചു.