ബ്ലൂവെയ്ല്‍ ഗെയിമിന് 17 വയസുകാരി അഡ്മിന്‍; ഭീഷണി മുഴക്കി ‘ചോര’ വീഴ്ത്തുന്നതിനിടയില്‍ റഷ്യന്‍ പൊലീസിന്റെ പിടിവീണു

August 31, 2017, 11:05 am
ബ്ലൂവെയ്ല്‍ ഗെയിമിന് 17 വയസുകാരി അഡ്മിന്‍; ഭീഷണി മുഴക്കി ‘ചോര’ വീഴ്ത്തുന്നതിനിടയില്‍ റഷ്യന്‍ പൊലീസിന്റെ പിടിവീണു
World
World
ബ്ലൂവെയ്ല്‍ ഗെയിമിന് 17 വയസുകാരി അഡ്മിന്‍; ഭീഷണി മുഴക്കി ‘ചോര’ വീഴ്ത്തുന്നതിനിടയില്‍ റഷ്യന്‍ പൊലീസിന്റെ പിടിവീണു

ബ്ലൂവെയ്ല്‍ ഗെയിമിന് 17 വയസുകാരി അഡ്മിന്‍; ഭീഷണി മുഴക്കി ‘ചോര’ വീഴ്ത്തുന്നതിനിടയില്‍ റഷ്യന്‍ പൊലീസിന്റെ പിടിവീണു

അമ്പതു ടാസ്കുകളിലൂടെ ജീവനെടുക്കുന്ന മരണ ഗെയിമിന്റെ പുതിയ അഡ്മിനായ 17കാരിയെ മോസ്കോയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ടാസ്ക് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഗെയിം കളിക്കുന്നവരുടെ ജീവനെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ പെണ്‍കുട്ടിയാണ് കിഴക്കന്‍ മോസ്കോയില്‍ അറസ്റ്റിലായത്. ഇതാദ്യമായാണ് ബ്ലു വെയില്‍ അഡ്മിന്‍ സ്ഥാനത്തുള്ള ഒരു പെണ്‍കുട്ടി അറസ്റ്റിലാവുന്നത്. ബ്ലൂ വെയില്‍ ഗെയിം മാധ്യമ സൃഷ്ടിയാണെന്ന തരത്തില്‍ പ്രചരണം നടക്കുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ അറസ്റ്റ്. കൊലയാളി ഗെയിമിന്റെ ബുദ്ധികേന്ദ്രം ഈ പെണ്‍കുട്ടിയാണെന്നും റിപ്പോര്‍ട്ടുണ്ട്.

കിഴക്കൻ റഷ്യയിലെ ഹബാറോസ്കി ക്രയ്‌യിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ കൊലയാളി ഗെയിമിന്റെ ഉപജ്ഞാതാവ് ഫിലിപ്പ് ബുഡെയ്കിന്റെ ഫോട്ടോയും, വിവിധ ടാസ്കുകള്‍ പൂര്‍ത്തിയാക്കിയവര്‍ അയച്ച ചിത്രങ്ങളും കണ്ടെത്തിയിരുന്നു. ശരീരത്തില്‍ ബ്ലെയ്ഡ് കൊണ്ട് മുറിച്ചതിന്റെ ചിത്രങ്ങളാണ് ഇവയില്‍ ഭൂരിപക്ഷവുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പെണ്‍കുട്ടിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

ഗെയിം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കളിക്കുന്നയാളെയോ, വീട്ടുകാരെയോ, ബന്ധുക്കളെയോ കൊല്ലപ്പെടുത്തുമെന്നാണ് പെണ്‍കുട്ടി ഭീഷണിപ്പെടുത്തിയിരുന്നത്. ബ്ലൂവെയ്ല്‍ ചലഞ്ച് എന്ന ഗ്രൂപ്പിന്റെ അഡ്മിനും ഈ പെണ്‍കുട്ടി തന്നെയാണെന്ന് പൊലീസ് പറയുന്നു. ഈ ഗ്രൂപ്പിലെ 12ല്‍ അധികം പേര്‍ക്ക് ഇവര്‍ വധഭീഷണി അയച്ചതായും പരാതിയുണ്ട്. ഇക്കാര്യം പൊലീസ് നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ തന്നെ ബൂഡെയ്കിനെ പിടിക്കൂടിയിരുന്നു. ഇയാളെ മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയും ഗെയിം കളിച്ചിരുന്നു. ഇതിനിടെയാണ് ഗ്രൂപ്പ് അഡ്മിന്‍ സ്ഥാനത്ത് എത്തുന്നത്. സ്വയം ദേഹോപദ്രവം എല്‍പ്പിക്കുന്നതടക്കം കളിക്കുന്നവരെ മാനസികമായി തളര്‍ത്തുന്ന ടാസ്കുകളാണ് പെണ്‍കുട്ടി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് നല്‍കിയിരുന്നത്. ബൂഡെയ്ക് കുടുങ്ങിയിട്ടും ബ്ലുവെയ്ല്‍ ആത്മഹത്യകള്‍ റഷ്യയില്‍ തുടര്‍ന്നതോടെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. ഇതിന് പിന്നാലെ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.