കാലിഫോര്‍ണിയയില്‍ സ്‌കൂളില്‍ വെടിവെയ്പ്പ്; അധ്യാപികയും വിദ്യാര്‍ത്ഥിയുമുള്‍പ്പെടെ മൂന്ന് മരണം 

April 11, 2017, 10:12 am
കാലിഫോര്‍ണിയയില്‍ സ്‌കൂളില്‍ വെടിവെയ്പ്പ്; അധ്യാപികയും വിദ്യാര്‍ത്ഥിയുമുള്‍പ്പെടെ മൂന്ന് മരണം 
World
World
കാലിഫോര്‍ണിയയില്‍ സ്‌കൂളില്‍ വെടിവെയ്പ്പ്; അധ്യാപികയും വിദ്യാര്‍ത്ഥിയുമുള്‍പ്പെടെ മൂന്ന് മരണം 

കാലിഫോര്‍ണിയയില്‍ സ്‌കൂളില്‍ വെടിവെയ്പ്പ്; അധ്യാപികയും വിദ്യാര്‍ത്ഥിയുമുള്‍പ്പെടെ മൂന്ന് മരണം 

കാലിഫോര്‍ണിയ: യുഎസിലെ കാലിഫോര്‍ണിയയില്‍ പ്രൈമറി സ്‌കൂളിലുണ്ടായ വെടിവെയ്പ്പില്‍ രണ്ടും മരണം. അധ്യാപികയും ഒരു വിദ്യാര്‍ത്ഥിയുമാണ് കൊല്ലപ്പെട്ടത്. ഒരു കുട്ടിക്ക് പരിക്കേറ്റു. വെടിവെയ്പ്പ് നടത്തിയതിനു ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചു.

ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി പതിനൊന്നിനാണ് സംഭവം. അധ്യാപികയുമായുളള തര്‍ക്കമാണ് വെടിവെയ്പ്പിലേക്ക് നയിച്ചതെന്നാണ് സൂചന. സ്‌കൂളില്‍ തോക്കുമായെത്തിയ പ്രതി ക്ലാസ് മുറിയില്‍ കയറി കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്ന അധ്യാപികക്കുനേരെ വെടിവെയ്ക്കുകയായിരുന്നു. അധ്യാപിക സംഭവസ്ഥലത്തുതന്നെ മരണത്തിന് കീഴടങ്ങി.

അധ്യാപികയുടെ അടുത്ത് നിന്നിരുന്ന കുട്ടി ആശുപപത്രിയിലാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു കുട്ടിയുടെ നില ഗുരുതരമാണ്. 600ല്‍ അധികം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തിലാണ് വെടിവെയ്പ്പുണ്ടായത്.