ലണ്ടനില്‍ വന്‍ തീപ്പിടുത്തം; 27 നിലകളുള്ള ഗ്രെന്‍ഫെന്‍ കെട്ടിടം കത്തി നശിച്ചു, നിരവധി പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്‌  

June 14, 2017, 11:12 am
ലണ്ടനില്‍ വന്‍ തീപ്പിടുത്തം; 27 നിലകളുള്ള ഗ്രെന്‍ഫെന്‍ കെട്ടിടം കത്തി നശിച്ചു, നിരവധി പേര്‍ കൊല്ലപ്പെട്ടെന്ന്  റിപ്പോര്‍ട്ട്‌  
World

ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രൈന്‍ഫെല്‍ ടവറില്‍ വന്‍ തീപ്പിടുത്തം. 27 നിലകളുളള ടവര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങികിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. കെട്ടിടം ഏതു നിമിഷവും തകര്‍ന്നു വീണേക്കാമെന്ന അവസ്ഥയിലാണ്. അപകടത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടെന്നാണ് സൂചന. നിരവധി പേര്‍ക്ക് പരിക്കേറ്റു.

നാല്‍പ്പതോളം അഗ്നിശമനാ യൂണിറ്റുകളിലായി ഇരുനൂറോളം അഗ്നിശമനാ സേനാഗങ്ങളാണ് തീയണക്കാന്‍ ശ്രമിക്കുന്നത്. കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തീപ്പിടിച്ച നിലയിലാണ്. ഇത് രക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. 1974ല്‍ നിര്‍മ്മിച്ച ഈ കെട്ടിടം നഗരത്തിലെ ഏറ്റവും പഴക്കം ചെന്നതാണ്.

27 നിലകളുള്ള കെട്ടിടത്തില്‍ 120 ഫ്‌ളാറ്റുകളാണുള്ളത്. രണ്ടാം നിലയില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് സൂചന. ഇന്ത്യന്‍ സമയം രാത്രി 12 മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. അപകട കാരണം വ്യക്തമല്ല. തീപ്പിടുത്തത്തെ തുടര്‍ന്ന് ഉണ്ടായ പുക ശ്വസിച്ചാണ് ആളുകള്‍ക്ക് പരിക്കേറ്റത്.

തുടര്‍ച്ചയായ രണ്ട് ഭീകരാക്രമണത്തിനു ശേഷം ഉണ്ടായ വന്‍ തീപ്പിടുത്തം ലണ്ടന്‍ നഗരത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അപകടത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് അറിയിച്ചു.