ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയെ കണ്ടെത്താന്‍ ടൈം മാഗസിന്‍ നടത്തിയ വോട്ടെടുപ്പില്‍ മോഡിക്കും ഇവാന്‍ക ട്രംപിനും ലഭിച്ചത് 0% വോട്ട്

April 17, 2017, 6:58 pm
ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയെ കണ്ടെത്താന്‍ ടൈം മാഗസിന്‍ നടത്തിയ വോട്ടെടുപ്പില്‍ മോഡിക്കും ഇവാന്‍ക ട്രംപിനും ലഭിച്ചത് 0% വോട്ട്
World

2017 ലെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളെ തെരഞ്ഞെടുക്കുന്നതിനു വേണ്ടി ടൈം മാഗസിന്‍ വായനക്കാര്‍ക്ക് വേണ്ടി നടത്തിയ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മകളും അസിസ്റ്റന്റുമായ ഇവാന്‍ക ട്രംപിനും ലഭിച്ചത് 0% വോട്ടുകള്‍.

ഫിലിപ്പീന്‍സ് പ്രസിഡണ്ട് രോഡ്രിഗ്രോ ഡ്യൂട്ടര്‍ട്ടാണ് 5% യെസ് വോട്ടുകള്‍ നേടി ഒന്നാമതെത്തി. രണ്ടാം സ്ഥാനത്തെത്തിയത് കനേഡിയന്‍ പ്രസിഡണ്ട് ജസ്റ്റിന്‍ ട്രൂഡോ ആണ്. പോപ്പ് ഫ്രാന്‍സിസ്, ബില്‍ ഗേറ്റ്‌സ്, മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്നിവരും ട്രൂഡോക്കൊപ്പമുണ്ട്.

മോഡിയോടും ഇവാന്‍ക ട്രംപിനും ഒപ്പം 0% വോട്ട് നേടിയ മറ്റ് പ്രമുഖര്‍ ഗായകന്‍ കാനി വെയിന്‍, ജെന്നിഫര്‍ ലോപ്പസ്, സിറിയന്‍ പ്രസിഡണ്ട് ബഷര്‍ അല്‍ അസദ് എന്നിവരാണ്. ഏപ്രില്‍ 20ന് ടൈം എഡിറ്റര്‍മാര്‍ ഔദ്യോഗികമായി മികച്ച 100 പേരുടെ ലിസ്റ്റ് പ്രഖ്യാപിക്കും.