ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടിട്ടില്ല; കുര്‍ദിഷ് തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥന്‍ 

July 17, 2017, 9:13 pm
ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടിട്ടില്ല; കുര്‍ദിഷ് തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥന്‍ 
World

ബെയ്റൂത്ത്; ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടിട്ടില്ലെന്ന് കുര്‍ദിഷ് തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥന്‍ . ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ജീവിച്ചിരിക്കുന്നുവെന്ന് 99 ശതമാനവും ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നും കുര്‍ദിഷ് തീവ്രവാദ വിരുദ്ധ സേനയിലെ ഉന്നത ഉദ്യോഗസ്ഥനായ ലഹുര്‍ തലബാനി പറഞ്ഞു. റ്യോയിട്ടേഴ്‌സിനോടാണ് ലഹുര്‍ തലബാനി വെളിപ്പെടുത്തിയത്.

അല്‍ഖ്വയ്ദയിലേക്കാണ് അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ വേരുകള്‍ മടങ്ങുന്നതെന്ന് മറന്നുപോകരുത്. സുരക്ഷ ഏജന്‍സികളില്‍ നിന്ന് ഒളിച്ചിരിക്കുകയാണ് ബാഗ്ദാദി. എന്താണ് താന്‍ ചെയ്യുന്നതെന്ന് ബാഗ്ദാദിക്ക് നല്ല പോലെ അറിയാമെന്നും ലഹുര്‍ തലബാനി പറഞ്ഞു.

അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന് സിറിയന്‍ മനുഷ്യാവകാശ സംഘടന ജൂലൈ 11 പറഞ്ഞത്. സിറിയയിലെ ഐഎസ് നേതാക്കളാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് സിറിയന്‍ മനുഷ്യാവകാശ സംഘടന പറഞ്ഞിരുന്നു.

സിറിയയിലെ ഐഎസ് നേതാക്കളാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് സിറിയന്‍ മനുഷ്യാവകാശ സംഘടന പറഞ്ഞു. എന്നാല്‍ എങ്ങനെയാണ് ബഗ്ദാദി കൊല്ലപ്പെട്ടതെന്ന് സംബന്ധിച്ച് കൃത്യമായ അറിവില്ലെന്ന് മനുഷ്യാവകാശ സംഘടന ഡയറക്ടര്‍ റമി അബ്ദേല്‍ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞിരുന്നു.

കഴിഞ്ഞ മെയ് 28ന് നടത്തിയ വ്യോമാക്രമണത്തില്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന് റഷ്യ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം ഐഎസ് നേതൃത്വം സ്ഥിരീകരിച്ചിരുന്നില്ല. റാഖയില്‍ വെച്ചാണ് ബഗ്ദാദി കൊല്ലപ്പെട്ടെന്ന് റഷ്യ അറിയിച്ചിരുന്നത്. നേരത്തെയും നിരവധി തവണ ബഗ്ദാദി കൊല്ലപ്പെട്ടുവെന്ന് വാര്‍ത്തകളില്‍ വന്നിരുന്നു.