അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന് വീണ്ടും അഭ്യൂഹം; വിവരം പുറത്തുവിട്ടത് സിറിയന്‍ മനുഷ്യാവകാശ സംഘടന 

July 11, 2017, 10:23 pm
അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന് വീണ്ടും അഭ്യൂഹം; വിവരം പുറത്തുവിട്ടത് സിറിയന്‍ മനുഷ്യാവകാശ സംഘടന 
World

ബെയ്‌റൂത്ത്; ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന് വീണ്ടും അഭ്യൂഹം. സിറിയയിലെ ഐഎസ് നേതാക്കളാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് സിറിയന്‍ മനുഷ്യാവകാശ സംഘടന പറഞ്ഞു. എന്നാല്‍ എങ്ങനെയാണ് ബഗ്ദാദി കൊല്ലപ്പെട്ടതെന്ന് സംബന്ധിച്ച് കൃത്യമായ അറിവില്ലെന്ന് മനുഷ്യാവകാശ സംഘടന ഡയറക്ടര്‍ റമി അബ്ദേല്‍ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു.

ഐഎസിന്റെ ഉയര്‍ന്ന തലത്തിലുള്ള ദെയ്‌റ് ആ സോര്‍ പ്രവിശ്യയിലെ കമാന്‍ഡര്‍മാരാണ് ഐസിന്റെ അമീര്‍ ആയ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടു എന്ന് അറിയിച്ചത് 
റമി അബ്ദേല്‍, എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.  

ഞങ്ങള്‍ ഇന്നാണ് അറിഞ്ഞത്, പക്ഷെ എന്നാണ് അദ്ദേഹം കൊല്ലപ്പെട്ടത് എന്ന് ഞങ്ങള്‍ക്ക് അറിയില്ല എന്നും റമി അബ്ദേല്‍ പറഞ്ഞു.

കഴിഞ്ഞ മെയ് 28ന് നടത്തിയ വ്യോമാക്രമണത്തില്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന് റഷ്യ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം ഐഎസ് നേതൃത്വം സ്ഥിരീകരിച്ചിരുന്നില്ല. റാഖയില്‍ വെച്ചാണ് ബഗ്ദാദി കൊല്ലപ്പെട്ടെന്ന് റഷ്യ അറിയിച്ചിരുന്നത്. നേരത്തെയും നിരവധി തവണ ബഗ്ദാദി കൊല്ലപ്പെട്ടുവെന്ന് വാര്‍ത്തകളില്‍ വന്നിരുന്നു. എന്നാല്‍ ഇത്തവണ മാത്രമാണ് ഐഎസ് സ്ഥിരീകരിക്കുന്നത്.