‘മോഡി പാലസ്തീനിലേക്ക് വന്നിരുന്നെങ്കില്‍’; പ്രധാനമന്ത്രിയുടെ ഇസ്രയേല്‍ സന്ദര്‍ശനം കടുത്ത വിവേചനമെന്ന് പാലസ്തീന്‍ ജനത

July 5, 2017, 10:29 am
‘മോഡി പാലസ്തീനിലേക്ക് വന്നിരുന്നെങ്കില്‍’; പ്രധാനമന്ത്രിയുടെ ഇസ്രയേല്‍ സന്ദര്‍ശനം കടുത്ത വിവേചനമെന്ന് പാലസ്തീന്‍ ജനത
World
World
‘മോഡി പാലസ്തീനിലേക്ക് വന്നിരുന്നെങ്കില്‍’; പ്രധാനമന്ത്രിയുടെ ഇസ്രയേല്‍ സന്ദര്‍ശനം കടുത്ത വിവേചനമെന്ന് പാലസ്തീന്‍ ജനത

‘മോഡി പാലസ്തീനിലേക്ക് വന്നിരുന്നെങ്കില്‍’; പ്രധാനമന്ത്രിയുടെ ഇസ്രയേല്‍ സന്ദര്‍ശനം കടുത്ത വിവേചനമെന്ന് പാലസ്തീന്‍ ജനത

ഇന്ത്യയുടെ മുന്‍നിലപാടുകള്‍ക്ക് വിപരീതമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യത്തെ ഇസ്രേയല്‍ സന്ദര്‍ശനം തുടരുകയാണ്. ഇന്നലെയാണ് നരേന്ദ്ര മോഡി ഇസ്രയേലി‍ല്‍ എത്തിയത്. മോഡിക്കായി ഇസ്രേയലില്‍ വന്‍ വരവേല്‍പ്പ് ഒരുക്കിയപ്പോള്‍, അതിര്‍ത്തിക്കപ്പുറം, ഇന്ത്യയും പാലസ്തീനും തമ്മില്‍ എക്കാലവും ഊഷ്മളമായ ബന്ധമാണെന്ന് വിശ്വസിച്ചിരുന്ന ജനങ്ങള്‍ നിരാശയിലാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി ഗാസയിലേക്ക് വരണമായിരുന്നെന്ന ആഗ്രഹമാണ് ഇസ്രയേല്‍-പാലസ്തീന്‍ അതിര്‍ത്തിയുടനീളം ജനങ്ങള്‍ മാധ്യമങ്ങളോട് പങ്ക് വെയ്ക്കുന്നത്.

മോഡിയുടെ സന്ദര്‍ശനം ചരിത്രപരമാണെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചത്. 2000ല്‍ ജസ്വന്ത് സിങും, 2012ല്‍ എസ്എം കൃഷ്ണയും 2016ല്‍ സുഷമാ സ്വരാജും മേഖല സന്ദര്‍ശിച്ചപ്പോള്‍, ഇരു രാജ്യങ്ങളും സന്ദര്‍ശിച്ചിരുന്നെങ്കിലും, മോഡി ഇസ്രേയല്‍ മാത്രമേ സന്ദര്‍ശിക്കുന്നുള്ളൂ. ഇന്ത്യന്‍ പ്രധാനമന്ത്രി എന്ത് കൊണ്ട് പാലസ്തീന്‍ സന്ദര്‍ശിച്ചില്ലെന്ന് ഇന്ത്യയെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ജനങ്ങള്‍ അത്ഭുതപ്പെടുന്നു.

ഇന്ത്യക്കാരിയെ വിവാഹം ചെയ്ത് ഏറെ കാലം ഛത്തിസ്ഗഡില്‍ താമസിച്ച ഫാത്തി തോബെയ്ല്‍ മാധ്യമങ്ങളോട് പങ്ക് വെയ്ക്കുന്ന നിരാശയും ഇത് തന്നെയാണ്.

അദ്ദേഹം പാലസ്തീനിലേക്ക് വന്നിരുന്നെങ്കില്‍, ഊര്‍ജ്ജമേഖലയില്‍ സഹകരിക്കുന്ന പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യാമായിരുന്നു. ഗാസയില് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്. ഇവിടെ പലപ്പോഴും കറന്റേയുണ്ടാവാറില്ല.
ഫാത്തി തോബെയ്ല്‍

ഇസ്രയേല്‍ പാലസ്തീന്‍ അതിര്‍ത്തിയായ ഇറേസിലാണ് തോബെയ്ല്‍ താമസിക്കുന്നത്. അതിര്‍ത്തിയിലെ ഇരുവശങ്ങളിലുമായി ഇമിഗ്രേഷന്‍ ഓഫീസുകളാണ് ‍. പാലസ്തീന്‍ ഇമിഗ്രേഷന്‍ ഓഫീസില്‍ നിന്നും കുറച്ച് അകലെ ഹമാസ് നിയന്ത്രിത മേഖലയിലാണ് തോബെയ്ലിന്റെ സ്ഥാപനം. ഇന്ത്യയെ കുറിച്ച് നിരവധി ഹസ്വചിത്രങ്ങള്‍ തയാറാക്കിയിട്ടുള്ള തോബെയ്ലിന്റെ വാക്കുകളില്‍ നിരാശ പ്രകടമാണ്.

പാലസ്തീനില്‍ നിന്നുമുള്ള മാധ്യമപ്രവര്‍ത്തകയായ സൂഹാദ ഹമാദും ഇത് തന്നെയാണ് പങ്ക് വെയ്ക്കുന്നത്.

ഇന്ത്യന്‍ പ്രധാനമന്ത്രി മോഡി പാലസ്തീനിലേക്കും ഗാസയിലേക്കും വരമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. ഇവിടുത്തെ സാഹചര്യം മനസിലാക്കാനായി അദ്ദേഹം നേരിട്ട് എത്തണമായിരുന്നു. ഞങ്ങളുടെ ജീവിതാവസ്ഥകള്‍ സംസാരിക്കാനെത്തണമായിരുന്നു.
സൂഹാദ ഹമാദ്

ഇസ്രയേല്‍ സന്ദര്‍ശിച്ചിട്ടും ഇന്ത്യന്‍ പ്രധാനമന്ത്രി പാലസ്തീന്‍ സന്ദര്‍ശിക്കാന്‍ തയാറാകാത്തത് ദുഖകരമാണെന്ന് ആലി മുഹമ്മദ് അബുഷ്ബക്കും പറയുന്നു. ഇപ്പോള്‍ ഒരു വിവേചനം നേരിട്ടപ്പോലെയാണ് ഞങ്ങള്‍ക്ക് അനുഭവപ്പെടുന്നത്. എല്ലാവര്‍ക്കും ഇസ്രയേലിന്റെ കഥ അറിയാം, പാലസ്തീന്റെയോ? ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയില്‍ മാസ് കമ്മ്യൂണിക്കേഷന്‍ കോഴിസിന് ചേരാനുള്ള ശ്രമത്തിലാണ് ആലി മുഹമ്മദ്.

ഗാസ നിയന്ത്രിക്കുന്ന ഹമാസ് ഭീകരവാദ സംഘടനയാണെന്നാണ് ഇസ്രയേലിന്റെ പക്ഷം. ലക്ഷറി ത്വയ്ബയും ഹമാസും തമ്മില്‍ വ്യത്യാസം ഒന്നുമില്ലെന്ന് ഇസ്രേയല്‍ വിദേശകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ മാര്‍ക്ക് സോഫര്‍ പറയുന്നു.

കടുത്ത പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഇസ്രയേല്‍ പാലസ്തീന്‍ അതിര്‍ത്തി കടക്കാന്‍ സാധിക്കുള്ളൂ. ഇപ്പോഴല്ലെങ്കില്‍ ഇനി എന്നെങ്കിലും ഇന്ത്യന്‍ പ്രധാമന്ത്രി പാലസ്തീന്‍ സന്ദര്‍ശിക്കുമെന്നാണ് വിശ്വാസത്തിലാണ്, ആഘോഷങ്ങള്‍ ഒഴിഞ്ഞ അതിര്‍ത്തിക്കിപ്പുറത്തെ ജനങ്ങള്‍.