‘നോമ്പ് സമയത്ത് ഭക്ഷണം കഴിക്കുന്നവരെ ജയിലിലടക്കാനുള്ള പാക് സെനറ്റിന്റെ തീരുമാനം വിഡ്ഢിത്തം’; ഇത് ഇസ്ലാമിന് നിരക്കുന്നതല്ലെന്ന് ബേനസീര്‍ ഭൂട്ടോയുടെ മകള്‍ ബക്താവാര്‍

May 13, 2017, 4:14 pm
‘നോമ്പ് സമയത്ത് ഭക്ഷണം കഴിക്കുന്നവരെ ജയിലിലടക്കാനുള്ള പാക് സെനറ്റിന്റെ  തീരുമാനം വിഡ്ഢിത്തം’; ഇത് ഇസ്ലാമിന് നിരക്കുന്നതല്ലെന്ന് ബേനസീര്‍ ഭൂട്ടോയുടെ മകള്‍ ബക്താവാര്‍
World

റമദാന്‍ മാസത്തിലെ നോമ്പിന്റെ സമയത്ത് ഭക്ഷണം കഴിക്കുന്നവര്‍ക്ക് മുന്ന് മാസം വരെ ജയില്‍ ശിക്ഷ നല്‍കാനുള്ള പാകിസ്താന്‍ സെനറ്റിന്റെ തീരുമാനത്തിനെതിരെ മുന്‍ പ്രധാന മന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകള്‍ ബക്താവാര്‍ ഭൂട്ടോ സര്‍ദാരി. നോമ്പിന്റെ സമയത്ത് ഭക്ഷണം കഴിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ നല്‍കാനുള്ള സര്‍ക്കാര്‍ തീരമാനത്തെ വിഡ്ഢിത്തമെന്നാണ് ബക്താവാര്‍ വിശേഷിപ്പിച്ചത്. ട്വീറ്ററിലൂടെയാണ് ബക്താവാര്‍ സര്‍ക്കാരിനെതിരെ വിമര്‍ശമുന്നയിച്ചത്.

എല്ലാവര്‍ക്കും ഭക്ഷണം കഴിക്കാതിരിക്കാന്‍ സാധിക്കണമെന്നില്ല. ചൂടും നിര്‍ജലീകരണവും മൂലം ആളുകള്‍ മരിക്കാന്‍ പോവുകയാണ്. ഇത് ഇസ്ലാമിന് നിരക്കുന്നതല്ലെന്ന് ഒരു ട്വീറ്റില്‍ ബക്താവാര്‍ പറയുന്നു.

മലാല യൂസഫ് സായിയെ പോലുള്ള പെണ്‍കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ചവരും ഭീകരര്‍ സ്വതന്ത്രരായി നടക്കുമ്പോള്‍ വെള്ളം കുടിക്കുന്നവര്‍ക്ക് മൂന്ന് മാസം തടവെന്നും ബക്താവാര്‍ വിമര്‍ശിച്ചു.

ഇസ്ലാമില്‍ എവിടെയാണ് നോമ്പെടുക്കാത്തവരെ അറസ്റ്റ് ചെയ്യണമെന്നും ശിക്ഷിക്കണമെന്നും പറയുന്നതെന്നും ബക്താവാര്‍ ചോദിക്കുന്നു.

കഴിഞ്ഞാഴ്ച്ചയാണ് റമദാന്‍ മാസത്തിലെ നിയമങ്ങള്‍ പരിഷ്‌കരിച്ചുള്ള ഓര്‍ഡിനനസ് പാക് സെനറ്റ് പാസ്സാക്കിയത്. 1981 മുതല്‍ നിലവിലുളള നിയമം കര്‍ശനമാക്കുകയായിരുന്നു. നിയമം തെറ്റിക്കുന്ന ഹോട്ടല്‍, സിനിമാ തിയറ്ററുകള്‍ എന്നിവയ്ക്കുള്ള പിഴയും വര്‍ധിപ്പിച്ചിട്ടുണ്ട്. 25,000 രൂപ മുതല്‍ 500 രൂപ വരെയാണ് പിഴ. നിയമം തെറ്റിക്കുന്ന ടെലിവിഷന്‍ ചാനലുകള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെയാണ പിഴ. കഴിഞ്ഞ വര്‍ഷം റമദാന്‍ മാസക്കാലത്തെ ഉഷ്ണക്കാറ്റിനെ തുടര്‍ന്ന് ആര്യോഗം വഷളായവര്‍ നോമ്പ് നോക്കേണ്ടെന്ന് മത പുരോഹിതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.