ഡൊണാള്‍ഡ് ട്രംപ് ഒറ്റത്തവണ മാത്രമായിരിക്കും അമേരിക്കന്‍ പ്രസിഡണ്ടാവുക; ബെര്‍ണി സാന്‍ഡേഴ്‌സ് 

April 16, 2017, 12:03 pm
ഡൊണാള്‍ഡ് ട്രംപ് ഒറ്റത്തവണ മാത്രമായിരിക്കും അമേരിക്കന്‍ പ്രസിഡണ്ടാവുക; ബെര്‍ണി സാന്‍ഡേഴ്‌സ് 
World
World
ഡൊണാള്‍ഡ് ട്രംപ് ഒറ്റത്തവണ മാത്രമായിരിക്കും അമേരിക്കന്‍ പ്രസിഡണ്ടാവുക; ബെര്‍ണി സാന്‍ഡേഴ്‌സ് 

ഡൊണാള്‍ഡ് ട്രംപ് ഒറ്റത്തവണ മാത്രമായിരിക്കും അമേരിക്കന്‍ പ്രസിഡണ്ടാവുക; ബെര്‍ണി സാന്‍ഡേഴ്‌സ് 

നിലവില്‍ അമേരിക്കന്‍ പ്രസിഡണ്ടായ ഡൊണാള്‍ഡ് ട്രംപ് ഒറ്റത്തവണ മാത്രമായിരിക്കും അമേരിക്കന്‍ പ്രസിഡണ്ടാവുകയെന്ന് സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ്. ജനങ്ങളുടെ വോട്ട് ഏറ്റവും കുറവ് വാങ്ങി അധികാരത്തിലെത്തിയ ആളാണ് ട്രംപെന്നും സാന്‍ഡേഴ്‌സണ്‍ പറഞ്ഞു.

ട്രംപ് അധികാരത്തിലെത്തി മൂന്ന് മാസങ്ങള്‍ പിന്നിടുകയാണ്. ജനങ്ങളുടെ വോട്ട് ഏറ്റവും കുറവ് വാങ്ങി അധികാരത്തിലെത്തിയ ആളാണ് ട്രംപ്. ഇപ്പോള്‍ സ്വീകരിക്കുന്ന നയങ്ങളുമായാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെടുകയില്ല. റിപ്പബ്ലിക്കന്‍സ് 2018ല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കാനാണ് സാധ്യതയെന്നും സാന്‍ഡേഴ്‌സണ്‍ പറഞ്ഞു.

ജനപ്രീതി നേടിയ മികച്ച സെനറ്റര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ സെപ്തംബറിനു ശേഷം സാന്‍ഡേഴ്‌സിന്റെ ജനപ്രീതിയില്‍ 12 ശതമാനം ഇടിവ് വന്നിരുന്നു.