കഞ്ചാവ് നിയമാനുസൃതമാക്കാനൊരുങ്ങി കനേഡിയന്‍ സര്‍ക്കാര്‍; 30 ഗ്രാം വരെ കൈവശം വെയ്ക്കാന്‍ അനുമതി  

April 14, 2017, 1:40 pm
കഞ്ചാവ് നിയമാനുസൃതമാക്കാനൊരുങ്ങി കനേഡിയന്‍ സര്‍ക്കാര്‍; 30 ഗ്രാം വരെ കൈവശം വെയ്ക്കാന്‍ അനുമതി  
World
World
കഞ്ചാവ് നിയമാനുസൃതമാക്കാനൊരുങ്ങി കനേഡിയന്‍ സര്‍ക്കാര്‍; 30 ഗ്രാം വരെ കൈവശം വെയ്ക്കാന്‍ അനുമതി  

കഞ്ചാവ് നിയമാനുസൃതമാക്കാനൊരുങ്ങി കനേഡിയന്‍ സര്‍ക്കാര്‍; 30 ഗ്രാം വരെ കൈവശം വെയ്ക്കാന്‍ അനുമതി  

ഒട്ടാവ: കഞ്ചാവ് നിയവിധേയമാക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. 2018 ജൂലൈ മാസത്തോടെ നിയമം പ്രാബല്യത്തില്‍ വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പുതിയനിയമനിര്‍മ്മാണത്തോടെ ജി7 രാജ്യങ്ങളില്‍ പൂര്‍ണമായും കഞ്ചാവ് നിയമാനുസൃതമാക്കുന്ന രാജ്യമായി കാനഡ മാറും.

2013ല്‍ ലിബറല്‍ പാര്‍ട്ടി നേതാവായിരുന്നപ്പോള്‍ തന്നെ കഞ്ചാവ് നിയമവിധേയമാക്കണമെന്ന് കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ അഭിപ്രായപ്പെട്ടിരുന്നു. നിയമാനുസൃതമാക്കുന്നത് കുറ്റവാളികള്‍ ലാഭമുണ്ടാക്കാതിരിക്കാനും കുട്ടികളുടെ കയ്യില്‍ മരിജുവാന എത്താതിരിക്കാനും ഉപകരിക്കുമെന്നാണ് ട്രൂഡോ പറഞ്ഞിരുന്നത്.

പതിറ്റാണ്ടുകളായി നിരോധനം നിലവിലുണ്ടായിട്ടും ഏറ്റവും കൂടുതല്‍ കഞ്ചാവ് ഉപയോഗിക്കുന്ന രാജ്യക്കാരുടെ കൂടെയാണ് കാനഡ. 21% യുവാക്കളും 30 മുതിര്‍ന്നവരും കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്. പുതിയ നിയമനിര്‍മ്മാണം കഞ്ചാവ് നിയമാനുസൃതമാക്കാനും ഉപയോഗവും ലഭ്യതയും നിയന്ത്രിക്കാനും ഉപകരിക്കും. 
ബില്‍ ബ്ലെയര്‍ 

കനേഡിയന്‍ ഗവണ്‍മെന്റ് കഞ്ചാവ് ഉല്‍പാദനം നിയന്ത്രിക്കുകയും ഉല്‍പാദകര്‍ക്ക് ലൈസന്‍സ് നല്‍കുകയും ചെയ്യും. പൗരന്‍മാരുടെ സുരക്ഷ പരിഗണിച്ചുകൊണ്ടായിരിക്കും വിതരണം. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് കഞ്ചാവ് വാങ്ങാനാകും. അതാത് പ്രൊവിന്‍സുകള്‍ക്ക് പ്രായപരിധി ഉയര്‍ത്തുന്നതിന് തടസ്സമില്ല. ഉണങ്ങിയതും പച്ചയുമായ കഞ്ചാവ്, കഞ്ചാവ് ഓയില്‍ എന്നിവയും കഞ്ചാവ് ചേര്‍ന്ന ഭക്ഷണപദാര്‍ത്ഥങ്ങളും പ്രാഥമികഘട്ടത്തില്‍ ലഭ്യമാക്കും. സ്വന്തം ആവശ്യത്തിനായി 30ഗ്രാം വരെ ഉണങ്ങിയ കഞ്ചാവ് കൈവശം വെയ്ക്കാന്‍ അനുവാദം ലഭിക്കും. കുട്ടികള്‍ക്ക് കഞ്ചാവ് നല്‍കുകയോ വില്‍ക്കുകയോ ചെയ്യുന്നതും കഞ്ചാവ് പുകച്ച് വാഹനമോടിക്കുന്നതും കടുത്തശിക്ഷയര്‍ഹിക്കുന്ന കുറ്റങ്ങളാകും. ചികിത്സക്കായി കഞ്ചാവ് ഉപയോഗിക്കുന്നത് കാനഡയില്‍ നിയമാനുസൃതമാക്കിയിരുന്നു.