അത് ചെ ഗുവേരയുടെ ശാപമോ?; ലാറ്റിനമേരിക്ക അങ്ങനെയും വിശ്വസിക്കുന്നു 

October 8, 2017, 6:52 pm
അത് ചെ ഗുവേരയുടെ ശാപമോ?; ലാറ്റിനമേരിക്ക അങ്ങനെയും വിശ്വസിക്കുന്നു 
World
World
അത് ചെ ഗുവേരയുടെ ശാപമോ?; ലാറ്റിനമേരിക്ക അങ്ങനെയും വിശ്വസിക്കുന്നു 

അത് ചെ ഗുവേരയുടെ ശാപമോ?; ലാറ്റിനമേരിക്ക അങ്ങനെയും വിശ്വസിക്കുന്നു 

അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നേ ദിവസമാണ് ബൊളീവിയന്‍ സൈന്യത്തിന്റെ കൈകളാല്‍ വിപ്ലവകാരി ചെ ഗുവേര കൊല്ലപ്പെടുന്നത്. ഇന്ന് ലോകമമ്പാടും ചെ ആരാധിക്കപ്പെടുകയാണ്. കൊല്ലപ്പെട്ട ബൊളിവീയയിലെ ഗ്രാമങ്ങളില്‍ ചെ ദൈവമായി പോലും ആരാധിക്കപ്പെടുന്നുണ്ട്. വിശുദ്ധ ഏണസ്‌റ്റോ എന്ന പേരില്‍. എല്ലാ ദുരന്തങ്ങളില്‍ നിന്നും ചെ തങ്ങളെ രക്ഷിക്കും എന്ന് ആ ഗ്രാമീണര്‍ വിശ്വസിക്കുന്നു.

ചെയുടെ ശാപം എന്നൊരു വിശ്വാസം ലാാറ്റിനമേരിക്കയിലുണ്ട്. അത് ഇങ്ങനെയാണ്. ചെ ഗുവേര കൊല്ലപ്പെട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ചെയെ കൊലപ്പെടുത്താന്‍ ഉത്തരവിട്ട അന്നത്തെ പട്ടാള ഭരണാധികാരി റെനി ബാരി യെന്റോസ് ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു.

ചെയെ പിടികൂടിയ പട്ടാള സംഘത്തിന്റെ നായകന്‍ സഹപ്രവര്‍ത്തകരിലൊരാളുടെ ഒരാളുടെ തോക്കില്‍ നിന്ന് വെടിയേറ്റ് അരക്കു കീഴെ തളര്‍ന്നു. ഇപ്പോള്‍ ചക്രകസേരയിലാണ് ജീവിതം. ചെയെ വധിച്ച സാര്‍ജന്റ് മരിയോ ടെറാന്റെ പിന്നീടുള്ള ജീവിതം തുടര്‍ച്ചയായ പലായനങ്ങളുടേതായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവനെ കൊന്നവനെ ക്യൂബക്കാര്‍ വേട്ടയാടും എന്ന വിശ്വാസത്തിലായിരുന്നു പലായനം. പിന്നീട് കാഴ്ച നഷ്ടപ്പെട്ടു. ആരോഗ്യം നഷ്ടപ്പെടുകയും ചെയ്തു. അവസാനം ക്യൂബന്‍ സന്നദ്ധ സംഘടനയുടെ സഹായത്താല്‍ തന്നെയായിരുന്നു കണ്ണിനുള്ള ശസ്ത്രക്രിയ. കാഴ്ച തിരിച്ചു കിട്ടുകയും ചെയ്തു.