ഇന്ത്യ-ചൈന ബന്ധം ഉലയുന്നു; ജി 20 ഉച്ചകോടിയില്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്കില്ലെന്ന് ചൈന; മോഡി-ഷി ജിന്‍ പിങ് കൂടിക്കാഴ്ച്ച റദ്ദാക്കി    

July 6, 2017, 2:44 pm
ഇന്ത്യ-ചൈന ബന്ധം ഉലയുന്നു; ജി 20 ഉച്ചകോടിയില്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്കില്ലെന്ന് ചൈന; മോഡി-ഷി ജിന്‍ പിങ് കൂടിക്കാഴ്ച്ച റദ്ദാക്കി     
World

ഇന്ത്യ ചൈന ബന്ധം ഉലയുന്നു. നാളെ നടക്കുന്ന ജി20 ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച്ച നടത്തില്ലെന്ന് ചൈന വ്യക്തമാക്കി. കൂടിക്കാഴ്ച്ചയ്ക്കുള്ള അന്തരീക്ഷം ഇപ്പോഴില്ലെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കിയത്. നാളെ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായി കൂടിക്കാഴ്ച്ചയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഭൂട്ടാനിലെ 269 ചതുരശ്ര കിലോമീറ്റര്‍ പീഠഭൂമിയിയില്‍ ചൈന പണിയുന്ന റോഡാണ് ഇപ്പോള്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഉടലെടുത്തിരിക്കുന്ന തര്‍ക്കത്തിന് പ്രധാനകാരണം. ഭൂട്ടാന്‍, ഇന്ത്യ, ചൈന എന്നിവയുടെ അതിര്‍ത്തി പ്രദേശമായ ഡോക് ലാമിലാണ് ചൈന റോഡ് പണിയുന്നത്. ഡോക് ലാം സ്വന്തം ഭൂമിയാണെന്നാണ് ചൈനയുടെ അവകാശവാദം.

ചൈനീസ് മാധ്യമങ്ങളിലൂടെ ഇന്ത്യയ്‌ക്കെതിരെ വാര്‍ത്തകളും പ്രതികരണവും നല്‍കി ചൈന നേരത്തെ രംഗത്തെത്തിയിരുന്നു. ചൈനയുടെ ദേശീയ പത്രം ഗ്ലോബല്‍ ടൈംസ് സിക്കിമിലെ ഡോക് ലാമില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഖ്യാതം അനുഭവിക്കേണ്ടിവരുമെന്ന് മുഖപ്രസംഗം എഴുതിയിരുന്നു.

മൂന്ന് ദിവസത്തെ ഇസ്രയേല്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന നരേന്ദ്ര മോഡി ഇന്ന് വൈകിട്ട് ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യാത്ര തിരിക്കും.