ഡോക്‌ലാം: ചെെന സെെനിക നടപടിയിലേക്കെന്ന് റിപ്പോര്‍ട്ട്; തിരിച്ചടിയ്ക്ക് മുന്‍പ് വിദേശകാര്യ മന്ത്രാലയത്തിന് മുന്നറിയിപ്പ് നല്‍കുമെന്നും ചെെനീസ് ദേശീയ മാധ്യമം

August 6, 2017, 1:23 pm

ഡോക്‌ലാം: ചെെന സെെനിക നടപടിയിലേക്കെന്ന് റിപ്പോര്‍ട്ട്;  തിരിച്ചടിയ്ക്ക് മുന്‍പ് വിദേശകാര്യ മന്ത്രാലയത്തിന് മുന്നറിയിപ്പ് നല്‍കുമെന്നും ചെെനീസ് ദേശീയ മാധ്യമം
World

സിക്കിം അതിര്‍ത്തിയിലെ ഡോക്‌ലാമില്‍ നിന്ന് ഇന്ത്യന്‍ സേനയെ തുരത്താന്‍ ചൈന സൈനിക നടപടിയിലേക്കെന്ന് റിപ്പോര്‍ട്ട്. ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസിലാണ് ചൈന സൈനിക നടപടിയിലേക്ക് കടക്കുകയാണെന്ന റിപ്പോര്‍ട്ട് വന്നത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ പ്രസ്തവാനയടക്കം സാക്ഷ്യം നല്‍കിയാണ് ഗ്ലോബല്‍ ടൈംസ് വാര്‍ത്ത പുറത്തുവിട്ടത്.

ഡോക്‌ലാം മേഖലയില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷം അധിക നാള്‍ നീണ്ടു നില്‍ക്കാന്‍ അനുവദിക്കില്ല. ചൈന ചെറിയ രീതിയിലുള്ള സൈനിക നടപടിയിലേക്ക് പോകാന്‍ സാധ്യതയുണ്ട് എന്ന തരത്തിലാണ് വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. സൈനിക നടപടിയിലേക്ക് നീങ്ങുന്നതിന് മുന്‍പ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് മുന്നറിയിപ്പ് നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇന്ത്യ ചൈനയുടെ അതിര്‍ത്തി പ്രദേശത്ത് കടന്നുകയറുകയായിരുന്നു എന്ന തരത്തില്‍ ചൈനീസ് എംബസി ഭുപടമുള്‍പ്പെടെ നല്‍കി ഡോക്യുമെന്റ് പുറത്തിറക്കിയതിനു പിന്നാലെയാണ് ഗ്ലോബല്‍ ടൈംസില്‍ ചൈന ചെറിയ രീതിയിലുള്ള സൈനിക ഓപ്പറേഷനിലേക്ക് കടക്കുകയാണ് എന്ന തരത്തില്‍ വാര്‍ത്ത പ്രത്യക്ഷപ്പെടുന്നത്.

ചൈനീസ് എംബസി പുറത്തിറക്കിയ 15 പേജ് വരുന്ന ഡോക്യുമെന്റില്‍ ഡോക് ലാമില്‍ നിന്ന് ഇന്ത്യ സേനയുടെ എണ്ണം കുറച്ചെന്നും വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ചൈനയുടേത് വ്യാജ പ്രചരണമാണെന്ന് കേന്ദ്രവുമായി അടുത്തവ്യന്തങ്ങള്‍ നിഷേധിച്ചിരുന്നു.