‘അതിര്‍ത്തി തര്‍ക്കത്തില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ല’; ഗുരുതരമായ പ്രത്യാഘാതം   ഒഴിവാക്കാന്‍ ഡോക്‌ലമില്‍ നിന്ന് ഇന്ത്യ സേനയെ പിന്‍വലിക്കണം 

July 10, 2017, 10:29 am
‘അതിര്‍ത്തി തര്‍ക്കത്തില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ല’; ഗുരുതരമായ പ്രത്യാഘാതം   ഒഴിവാക്കാന്‍ ഡോക്‌ലമില്‍ നിന്ന് ഇന്ത്യ സേനയെ പിന്‍വലിക്കണം 
World

ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നതിനു മുന്‍പ് ഡോക്‌ലയില്‍ നിന്ന് ഇന്ത്യന്‍ സേനയെ പിന്‍വലിക്കണമെന്ന് ചൈനീസ് ദേശീയ മാധ്യമത്തിന്റെ മുഖപത്രം. പ്രശ്‌നം വഷളാകുന്നതിന് മുന്‍പ് സേനയെ പിന്‍വലിക്കണമെന്നാണ് ചൈനീസ് ദേശീയ പത്രമായ ഗ്ലോബല്‍ ടൈംസ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി. അതിര്‍ത്തി തര്‍ക്കത്തില്‍ ബീജിങ്ങ് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറെല്ലന്നും മുഖപ്രസംഗത്തില്‍ ഗ്ലോബല്‍ ടൈംസ് വ്യക്തമാക്കി.

ഞായറാഴ്ച്ച തര്‍ക്കം നിലനില്‍ക്കുന്ന ഡോക്‌ലയില്‍ ഇന്ത്യ സേനയെ അയച്ച സാഹചര്യത്തില്‍ കശ്മീര്‍ അതിര്‍ത്തിയില്‍ ചൈനയ്ക്കും ഇടപെടാമെന്ന രീതിയില്‍ ഗ്ലോബല്‍ ടൈംസില്‍ ലേഖനം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യത്തിന് ശക്തമായ മുന്നറിയിപ്പുമായി ചൈനീസ് മാധ്യമം വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. അതിര്‍ത്തി പ്രദേശവുമായി ചൈനയ്ക്കു ബൂട്ടാനും തമ്മില്‍ പരസ്പര ധാരണയുണ്ടെന്നും വിഷയത്തില്‍ ഇന്ത്യ ഇടപെടേണ്ട ആവശ്യമില്ലെന്നും ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഡോക്‌ലയില്‍ ഇന്ത്യന്‍ സൈന്യം ഇടപെടുന്നത് ഭൂട്ടാനുവേണ്ടിയല്ല മറിച്ച് ഇന്ത്യയുടെ താത്പര്യം സംരക്ഷിക്കാന്‍ വേണ്ടിമാത്രമാണെന്നും പത്രത്തില്‍ പറയുന്നു.

ഭൂട്ടാന്റെ നയതന്ത്ര വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ടാ് ആ രാജ്യത്തിന്റെ പരമാധികാരത്തെയും താത്പര്യങ്ങളെയും ഇന്ത്യ നിയന്ത്രിക്കുകയാണെന്ന് ഇന്നലെ ഗ്ലോബല്‍ ടൈംസില്‍ വന്ന ലേഖനത്തില്‍ പരാമര്‍ശമുണ്ടായിരുന്നു.