ആണവപരീക്ഷണത്തില്‍ ഉറച്ച് ഉത്തരകൊറിയ, നാവികസേനയെ വിന്യസിച്ച് അമേരിക്ക; യുദ്ധത്തിന് സാധ്യതയെന്ന് ചൈനയുടെ മുന്നറിയിപ്പ്  

April 15, 2017, 11:15 am
ആണവപരീക്ഷണത്തില്‍ ഉറച്ച് ഉത്തരകൊറിയ, നാവികസേനയെ വിന്യസിച്ച് അമേരിക്ക; യുദ്ധത്തിന് സാധ്യതയെന്ന് ചൈനയുടെ മുന്നറിയിപ്പ്   
World

ബെയ്ജിങ്ങ്: യുഎസ്-ഉത്തരകൊറിയന്‍ യുദ്ധത്തിന് സാധ്യതയെന്ന് ചൈനയുടെ മുന്നറിയിപ്പ്. ഇരു രാജ്യങ്ങളോടും സംയമനം പാലിക്കാനും കടുത്ത നടപടിക്കൊരുങ്ങരുതെന്നും ചൈന ആവശ്യപ്പെട്ടു. പിന്‍മാറില്ലെന്ന ഉറച്ച നിലപാടോടെ ഉത്തരകൊറിയ ആണവപരീക്ഷണത്തിനൊരുങ്ങിയിരിക്കുകയാണ് ഉത്തര കൊറിയ.

കൊറിയന്‍ തീരത്ത് അമേരിക്ക നാവികസേനയെ വിന്യസിച്ചിട്ടുമുണ്ട്. അമേരിക്കന്‍ സൈന്യം ദക്ഷിണകൊറിയയുമായി ചേര്‍ന്ന് ആയുധപരിശീലനം ആരംഭിച്ചിരുന്നു. ഇരു രാജ്യങ്ങളും വാളോങ്ങി നില്‍ക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ്ങ് യി പറഞ്ഞു.

അമേരിക്കയും ഉത്തരകൊറിയയും വാളോങ്ങി, അടിച്ച് തിരിച്ചടി നല്‍കാനെന്ന രീതിയില്‍ നില്‍ക്കുകയാണ്. കൊറിയന്‍ ഉപദ്വീപില്‍ വീണ്ടെടുക്കാനാവാത്ത തരത്തില്‍ നഷ്ടങ്ങളുണ്ടാവുന്നത് തടയണം. ഇരു രാജ്യങ്ങളും കടുത്ത പ്രസ്താവനകളും ഭീഷണികളും പ്രവൃത്തികളും ഒഴിവാക്കണം. 
വാങ്ങ് യി  

സ്ഥിതിഗതികള്‍ മുമ്പത്തെക്കാളും അപകടകരമാണെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആണവ-മിസൈല്‍ രംഗത്ത് ഉത്തരകൊറിയ നടത്തിയ പുരോഗതിയും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത വര്‍ധിച്ചതും കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഉത്തരകൊറിയ ആണവപരീക്ഷണം നടത്തിയാല്‍ എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആണവപരീക്ഷണമായാലും മിസൈല്‍ പരീക്ഷണമായാലും അമേരിക്ക ശക്തിപ്രകടനം നടത്തുമെന്നാണ് കരുതപ്പെടുന്നത്. ലോങ് റേഞ്ച് ബോംബര്‍ വിമാനങ്ങള്‍ പറത്തിയും കൊറിയന്‍ ദ്വീപിന് സമീപത്ത് കൂടെ നാവികസേനപര്യടനം നടത്തിയും ശക്തിപ്രകടനം നടത്തുമെന്നും അഭ്യൂഹമുണ്ട്.