പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് കുഞ്ഞിനെ അനാഥാലയത്തിലേക്ക് കൊറിയര്‍ ചെയ്തു; ചൈനയില്‍ 24കാരിയായ അമ്മ പിടിയില്‍

August 12, 2017, 12:54 pm
പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് കുഞ്ഞിനെ അനാഥാലയത്തിലേക്ക് കൊറിയര്‍ ചെയ്തു; ചൈനയില്‍ 24കാരിയായ അമ്മ  പിടിയില്‍
World

പ്ലാസ്റ്റിക് ബാഗിലാക്കി സ്വന്തം കുഞ്ഞിനെ അനാഥാലയത്തിലേക്ക് കൊറിയര്‍ ചെയ്യാന്‍ ശ്രമിച്ച യുവതി അറസ്റ്റില് ചൈനീസ് തലസ്ഥാനം ബീജിങിനടുത്ത ഫൂച്ചൗവിലാണ് സംഭവം. ലൂവെന്ന് കുലനാമമുള്ള 24കാരിയായ അമ്മയെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്.

നിരവധി പ്ലാസ്റ്റിക് ബാഗുകളില്‍ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിനെ കെറിയര്‍ ചെയ്യാന്‍ ശ്രമിച്ചത്.. ഇത് പരിശോധിക്കാന്‍ ജീവനക്കാരെ സമ്മതിച്ചതുമില്ല. വഴിയില്‍ വെച്ച് പാക്കറ്റിനകത്ത് നിന്നും ശബ്ദവും അനക്കവും ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരന്‍ പൊതി തുറന്ന് നോക്കുകയായിരുന്നെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രദേശത്തെ നിവാസികള്‍ കുഞ്ഞിനെ പരിപാലിക്കുന്ന വീഡിയോ വൈറലായതോടെ വാര്‍ത്ത പരന്നു. 37 ഡിഗ്രി സെല്‍ഷ്യസായിരുന്നു പ്രദേശത്തെ താപനില. വെള്ളത്തില്‍ മുക്കിയ പഞ്ഞി കുഞ്ഞിന്റെ ചുണ്ടില്‍ മുട്ടിച്ചതോടെ കുഞ്ഞിന്റെ വിരല്‍ അനങ്ങി. ഉടനെ അടുത്തുള്ള ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റി. അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.

കുഞ്ഞിനെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകാമെന്നാണ് യുവതി പൊലീസിനോട് പറയുന്നത്. പക്ഷെ ഇവര്‍ക്ക് കുഞ്ഞിനെ വിട്ടുകൊടുക്കരുതെന്ന് സമൂഹമാധ്യമങ്ങളില്‍ ആവശ്യമുയരുന്നുണ്ട്. സര്‍ക്കാരിന്റെ തന്നെ കണക്ക് പ്രകാരം 460,000 അനാഥാലയങ്ങളുണ്ട്. പക്ഷെ പത്ത് കുഞ്ഞുങ്ങളെ പരിചരിക്കാന്‍ ഒരു സന്നദ്ധ പ്രവര്‍ത്തക മാത്രമേയുള്ളൂ.