‘കളിക്കാനാണ് ഭാവമെങ്കില്‍ തിരിച്ചടിച്ചായിരിക്കും മറുപടി’; ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തില്‍ ഇന്ത്യയ്ക്ക് ചൈനീസ് ഔദ്യോഗിക മാധ്യമത്തിന്റെ ഭീക്ഷണി 

April 7, 2017, 9:37 pm
‘കളിക്കാനാണ് ഭാവമെങ്കില്‍  തിരിച്ചടിച്ചായിരിക്കും മറുപടി’; ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തില്‍ ഇന്ത്യയ്ക്ക് ചൈനീസ് ഔദ്യോഗിക മാധ്യമത്തിന്റെ ഭീക്ഷണി 
World

ബെയ്ജിങ്ങ്: ദലൈലാമയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ത്തില്‍ ഇന്ത്യയെ ഭീക്ഷണിപ്പെടുത്തി ചൈനീസ് ഔദ്യോഗിക മാധ്യമം വീണ്ടും രംഗത്ത്. വൃത്തികെട്ട കളിക്കാണ് ഭാവമെങ്കില്‍ തിരിച്ചടി നല്‍കുമെന്നാണ് ഭീക്ഷണി.

അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജുവിന്റെ പ്രസ്താവനയെത്തുടര്‍ന്ന് ചൈന ഡെയ്‌ലി, ഗ്ലോബല്‍ ടൈംസ് എന്നീ പത്രങ്ങള്‍ രൂക്ഷമായ ആക്രമണമാണ് നടത്തിയത്.

ഇന്ത്യ ദലൈലാമയെ ചൈനക്കെതിരയുള്ള നയതന്ത്ര ആയുധമാക്കുകയാണെന്ന് പത്രങ്ങള്‍ ആരോപിച്ചു. എന്‍എസ്ജി അംഗത്വത്തിനായും പാക് തീവ്രവാദനേതാവ് മസൂദ് അസറിനെ ഐക്യരാഷ്ട്രസംഘടന വിലക്കുന്നതിനും വേണ്ടിയാണിത്. ചരിത്രപരമായി ചൈനയുടെ ഭാഗമായ പ്രദേശത്ത് 14മാത് ലാമയെ പ്രവേശിക്കാന്‍ അനുമതി നല്‍കുക മാത്രമല്ല ഇന്ത്യ ചെയ്ത് ഒപ്പം ഇന്ത്യന്‍ ആഭ്യന്തരസഹമന്ത്രിയെ അയക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇരട്ട അധിക്ഷേപമായാണ് ചൈന ഇതിനെ കാണുന്നതെന്നും ‘ചൈന ഡെയ്‌ലി’ എഡിറ്റോറിയലില്‍ പറയുന്നു.

ഇന്ത്യയുടെ നീക്കം നയതന്ത്രബന്ധത്തെ ബാധിക്കുമെന്ന് ബെയ്ജിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈനാ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ഇടമൊരുക്കരുതെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞത്. അപകടകാരിയായ വിഘടനവാദിയായാണ് ദലൈ ലാമയെ ചൈന വിശേഷിപ്പിക്കുന്നത്. നിലവില്‍ തെക്കന്‍ ടിബറ്റ് എന്ന് വിളിച്ച് അരുണാചല്‍ പ്രദേശില്‍ ചൈന അവകാശവാദം ഉന്നയിച്ചുകൊണ്ടിരിക്കുന്നുണ്ട്.