വേദന സഹിക്കാവുന്നതിലും അപ്പുറം; സിസേറിയനു വേണ്ടി കുടുംബത്തോട് യാചിച്ച ചൈനീസ് യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം 

September 9, 2017, 1:06 pm
 വേദന സഹിക്കാവുന്നതിലും അപ്പുറം; സിസേറിയനു വേണ്ടി കുടുംബത്തോട് യാചിച്ച ചൈനീസ് യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം 
World

ചൈനയില്‍ പ്രസവ ശസ്ത്രക്രീയ വേണമെന്ന് യാചിച്ചിട്ടും ബന്ധുക്കള്‍ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് യുവതി ആശുപത്രി കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി. കുഞ്ഞിന്റെ തല സാധാരണയിലും‍ വളരെ വലുതായതിനാല്‍ സുഖപ്രസവം ഉണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

ലേബര്‍ റൂമില്‍ വേദന സഹിക്കാനാകാതെ വന്നപ്പോഴായിരുന്നു യുവതി സിസേറിയന്‍ വേണമെന്ന് അപേക്ഷിച്ചത്. എന്നാല്‍ യുവതിയുടെ ബന്ധുക്കള്‍ സിസേറിയന് സമ്മതിച്ചില്ല. ഇതോടെ യുവതി ആശുപത്രിയുടെ അഞ്ചാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കുകയായിരുന്നു. അപകടത്തില്‍ ഗര്‍ഭസ്ഥ ശിശുവും മരിച്ചതായി അധികൃതര്‍ അറിയിച്ചു. സിസേറിയന് വേണ്ടി മുട്ടുകാലിലിരുന്ന് യാചിക്കുന്ന യുവതിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ചൈനീസ് നിയമമനുസരിച്ച്, സിസേറിയന്‍ നടത്തണമെങ്കില്‍ ഗര്‍ഭിണിക്കൊപ്പം തന്നെ കുടുംബാംഗങ്ങളുടെയും അനുമതി ആവശ്യമാണ്. യുവതിയുടെ ആത്മഹത്യ വാര്‍ത്തയായതോടെ, പ്രസവവുമായി ബന്ധപ്പെട്ട സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം ചൈനയില്‍ ശക്തമായി.