ആ സൈബര്‍ ‘കരയിപ്പിക്കലിന്’ പിന്നില്‍ ഉത്തര കൊറിയ?; വനാക്രൈ വൈറസിന് കൊറിയന്‍ ഹാക്കിംഗ് ഗ്രൂപ്പുമായി ബന്ധമെന്ന് വിദഗ്ധര്‍

May 16, 2017, 12:59 pm

ആ സൈബര്‍ ‘കരയിപ്പിക്കലിന്’ പിന്നില്‍ ഉത്തര കൊറിയ?; വനാക്രൈ വൈറസിന് കൊറിയന്‍ ഹാക്കിംഗ് ഗ്രൂപ്പുമായി ബന്ധമെന്ന് വിദഗ്ധര്‍
World

ലോകത്തെ നടുക്കിയ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയയെന്ന് സൂചന. സൈബര്‍ സുരക്ഷാ വിദഗ്ദ്ധരാണ് ഇതു സംബന്ധിച്ച സൂചനകള്‍ പുറത്ത് വിട്ടത്. 150 ഓളം രാജ്യങ്ങളെ ബാധിച്ച വാനാക്രൈ റാന്‍സംവേര്‍ വൈറസും ദക്ഷിണകൊറിയന്‍ ഹാക്കിങ് ശ്രമങ്ങളും തമ്മില്‍ സാമ്യമുണ്ടെന്നാണ് സൈബര്‍ സുരക്ഷാ ഏജന്‍സികള്‍ നല്‍കുന്ന റിപ്പോര്‍ട്ട്.

വാനാക്രൈയുടെ ആദ്യ ആക്രമണ പതിപ്പിന്റെ കോഡുകള്‍ ദക്ഷിണകൊറിയന്‍ ഹാക്കിംങ് ഗ്രൂപ്പെന്ന് അറിയപെടുന്ന ലാസാറസിന്റെ കോഡുകളുമായി സാമ്യമുണ്ടെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. വാനാക്രൈ ഹാക്കര്‍മാരും ലാസാറസ് ഗ്രൂപ്പും ഒരേ തേര്‍ഡ് പാര്‍ട്ടി കോഡ് ആണ് ഉപയോഗിക്കുന്നത് എന്നത് ഉത്തരകൊറിയന്‍ ഹാക്കിംങ് ഗ്രൂപ്പിന്റെ സംഭവത്തിലെ ഇടപെടലിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഉത്തര കൊറിയയുമായി ബന്ധമുള്ള ഗ്രൂപ്പാണ് ലാസാറസ് എന്ന് ഗവേഷകര്‍ പലതവണ ചൂണ്ടിക്കാട്ടിയിരുന്നു.

ആക്രമണത്തിന് പുറകിലുള്ളവരെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് വൈറ്റ് ഹൗസ് ആഭ്യന്തര സുരക്ഷാ ഉപദേശകന്‍ തോമസ് ബോസര്‍ട്ട് പറഞ്ഞു. മൈക്രോസോഫ്റ്റിന്റെ പിഴവ് ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്താന്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി വികസിപ്പിച്ചെടുത്ത ടൂള്‍ ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ ആക്രമണം നടത്തിയതെന്നാണ് സൂചന.

ആക്രമണം നടത്തിയശേഷം ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്ന റാന്‍സംവേര്‍ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. പ്രധാനമായും അമേരിക്ക, ബ്രിട്ടന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളെയാണ് വാനാക്രൈ ബാധിച്ചത്. ബ്രിട്ടന്റെ പൊതു ആശുപത്രി ശൃംഖലയെ മൊത്തത്തില്‍ ബാധിച്ചിരുന്നു.