അടുത്ത സൈബര്‍ ആക്രമണം നാളെ; മുന്നറിയിപ്പുമായി വിദഗ്ദ്ധര്‍; റാന്‍സംവേര്‍ വേര്‍ഷന്‍2 തടയാന്‍ കഴിഞ്ഞേക്കില്ല

May 14, 2017, 5:05 pm
 അടുത്ത സൈബര്‍ ആക്രമണം നാളെ;  മുന്നറിയിപ്പുമായി വിദഗ്ദ്ധര്‍; റാന്‍സംവേര്‍ വേര്‍ഷന്‍2 തടയാന്‍ കഴിഞ്ഞേക്കില്ല
World
World
 അടുത്ത സൈബര്‍ ആക്രമണം നാളെ;  മുന്നറിയിപ്പുമായി വിദഗ്ദ്ധര്‍; റാന്‍സംവേര്‍ വേര്‍ഷന്‍2 തടയാന്‍ കഴിഞ്ഞേക്കില്ല

അടുത്ത സൈബര്‍ ആക്രമണം നാളെ; മുന്നറിയിപ്പുമായി വിദഗ്ദ്ധര്‍; റാന്‍സംവേര്‍ വേര്‍ഷന്‍2 തടയാന്‍ കഴിഞ്ഞേക്കില്ല

ലണ്ടന്‍: ലോകം വീണ്ടും സൈബര്‍ ആക്രമണ ഭീതിയില്‍. കഴിഞ്ഞ ദിവസം ഉണ്ടായ സൈബര്‍ ആക്രമണത്തിന് സമാനമായ ആക്രമണം തിങ്കളാഴ്ച വീണ്ടും ഉണ്ടാകുമെന്ന് സൈബര്‍ സുരക്ഷാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി.

ശനിയാഴ്ച ഉണ്ടായ സൈബര്‍ ആക്രമണം പരിഹരിച്ച മാല്‍വെയര്‍ ടെക് എന്ന സുരക്ഷാ ഗവേഷകനാണ് മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ ദിവസത്തെ ആക്രമണം ഒരു പരിധി വരെ തടയാന്‍ കഴിഞ്ഞെങ്കിലും അടുത്ത ആക്രമണം തടയാന്‍ കഴിയണമെന്നില്ല എന്ന് മാല്‍വെയര്‍ ടെക് മുന്നറിപ്പ് നല്‍കുന്നു. പേര് വെളിപ്പെടുത്താത്ത 22 കാരനാണ് മാല്‍വെയര്‍ ടെക് എന്നാണ് വിവരം. ഇയാളും അമേരിക്കന്‍ സോഫ്റ്റ് വെയര്‍ ടീമും ചേര്‍ന്നാണ് കില്‍ സ്വിച്ച് എന്ന പ്രോഗ്രാമിലൂടെ കഴിഞ്ഞ ദിവസം ഉണ്ടായ സൈബര്‍ ആക്രമണം തടഞ്ഞത്.

കഴിഞ്ഞ ദിവസം കമ്പ്യൂട്ടറുകളിലേക്ക് നുഴഞ്ഞ് കയറിയ വൈറസ് ഇതുവരെ 200,000 സിസ്റ്റങ്ങളിലെ ഫയലുകള്‍ സ്വന്തമാക്കി കഴിഞ്ഞു. ഇന്ത്യയടക്കം 150 രാജ്യങ്ങളിലാണ് റാന്‍സംവെര്‍ ആക്രമണമുണ്ടായത്. ബ്രിട്ടനെയും റഷ്യയേയുമാണ് ആക്രമണം ഏറ്റവുമധികം ബാധിച്ചത്. വാനാക്രൈ എന്ന റാന്‍സംവേര്‍ മണിക്കൂറുകള്‍ക്കകം ലോകമാകെ 75000 സൈബര്‍ ആക്രമണമാണ് നടത്തിയത്. ഇത് ഇനിയും ഉയര്‍ന്നേക്കാമെന്നും വിദഗ്ദര്‍ പറയുന്നു. കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞ് കയറി ഫയലുകള്‍ സ്വന്തമാക്കിയതിനു ശേഷം ഫയലുകള്‍ വിട്ടുകിട്ടാന്‍ പണം ആവശ്യപ്പെടുന്ന റാന്‍സംവേര്‍ വിഭാഗത്തില്‍ പെടുന്ന മാല്‍വേറാണ് ഹാക്കര്‍മാര്‍ ആക്രമണത്തിനുപയോഗിച്ചത്.

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളാണ് ആക്രമത്തിനിരയായത്. മൈക്രോസോഫ്റ്റിലെ സുരക്ഷാ പിഴവ് വഴി രഹസ്യങ്ങള്‍ ചോര്‍ത്താന്‍ അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി രൂപപ്പെടുത്തിയ ടൂള്‍ കവര്‍ന്നെടുത്താണ് ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണം നടത്തിയതെന്നാണ കരുതുന്നത്. മൈക്രോസോഫ്റ്റ് ഇത് പരിഹരിച്ച് അപ്ഡേറ്റ് പുറത്തിറക്കിയിരുന്നെങ്കിലും എല്ലാ കമ്പ്യൂട്ടറുകളും അപ്‌ഡേറ്റ് ചെയ്യാത്തതാണ് ആക്രമണത്തിന് കാരണമെന്നും സുചനയുണ്ട്