ഇന്നും സൈബര്‍ ആക്രമണത്തിന് സാധ്യത; ഇതുവരെ ഇരയായത് 150 രാജ്യങ്ങളും രണ്ട് ലക്ഷത്തിലേറെ കംപ്യൂട്ടര്‍ ശൃംഖലകളും  

May 15, 2017, 7:55 am
ഇന്നും സൈബര്‍ ആക്രമണത്തിന് സാധ്യത; ഇതുവരെ ഇരയായത് 150 രാജ്യങ്ങളും രണ്ട് ലക്ഷത്തിലേറെ കംപ്യൂട്ടര്‍ ശൃംഖലകളും  
World
World
ഇന്നും സൈബര്‍ ആക്രമണത്തിന് സാധ്യത; ഇതുവരെ ഇരയായത് 150 രാജ്യങ്ങളും രണ്ട് ലക്ഷത്തിലേറെ കംപ്യൂട്ടര്‍ ശൃംഖലകളും  

ഇന്നും സൈബര്‍ ആക്രമണത്തിന് സാധ്യത; ഇതുവരെ ഇരയായത് 150 രാജ്യങ്ങളും രണ്ട് ലക്ഷത്തിലേറെ കംപ്യൂട്ടര്‍ ശൃംഖലകളും  

ലണ്ടന്‍: ലോകത്തെ ഞെട്ടിച്ച സൈബര്‍ ആക്രമണത്തില്‍ ഇതുവരെ ഇരയായത് 150 രാജ്യങ്ങളും രണ്ട് ലക്ഷം കംപ്യൂട്ടര്‍ ശൃംഖലകളും. വാനാക്രൈ 2.0 എന്ന അപകടകാരിയായ റാന്‍സംവെയര്‍ പ്രോഗ്രാം ഇന്നലെ മുതല്‍ കംപ്യൂട്ടറുകളെ ബാധിച്ചുതുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍.

അവധി കഴിഞ്ഞ് പുതിയ പ്രവൃത്തിദിനം ആരംഭിക്കുന്നതോടെ ആക്രമണം വീണ്ടുമുണ്ടാകുമെന്നാണ് യൂറോപ്പിലെ പ്രമുഖ സുരക്ഷ ഏജന്‍സിയായ യൂറോപോള്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. അതീവ ഗുരുതരമായാണ് സൈബര്‍ ആക്രമണത്തെ കേന്ദ്രസര്‍ക്കാരിന്റെ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി)വിലയിരുത്തിയത്.

ഇന്ത്യയില്‍ ഇതുവരെ നൂറു കണക്കിന് കംപ്യൂട്ടറുകള്‍ ആക്രമണത്തിന് ഇരയായെന്നാണ് സൂചന. വാനാക്രൈ 2.0 മഹാരാഷ്ട്ര പൊലീസിനെ ഭാഗികമായി ബാധിച്ചു. ബാങ്കുകള്‍, ടെലികോം കമ്പനികള്‍, ഓഹരി വിപണികള്‍, ടോലികോം കമ്പനികള്‍ എന്നിവയുള്‍പെടെവയ്ക്ക് സിഇആര്‍ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അമേരിക്കന്‍ സൈബര്‍ സുരക്ഷ ഏജന്‍സിയായ എന്‍എസ്എ വികസിപ്പിച്ചെടുത്ത ഹാക്കിങ് സംവിധാനമുപയോഗിച്ചാണ് ആക്രമണം ഉണ്ടായതെന്നാണ് കണ്ടെത്തല്‍. തിങ്കളാഴ്ച വീണ്ടും സൈബര്‍ ആക്രമണം ഉണ്ടാകുമെന്ന് സൈബര്‍ സുരക്ഷാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ശനിയാഴ്ച ഉണ്ടായ സൈബര്‍ ആക്രമണം പരിഹരിച്ച മാല്‍വെയര്‍ ടെക് എന്ന സുരക്ഷാ ഗവേഷകനാണ് മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ ദിവസത്തെ ആക്രമണം ഒരു പരിധി വരെ തടയാന്‍ കഴിഞ്ഞെങ്കിലും അടുത്ത ആക്രമണം തടയാന്‍ കഴിയണമെന്നില്ല എന്ന് മാല്‍വെയര്‍ ടെക് മുന്നറിപ്പ് നല്‍കുന്നു. പേര് വെളിപ്പെടുത്താത്ത 22 കാരനാണ് മാല്‍വെയര്‍ ടെക് എന്നാണ് വിവരം. ഇയാളും അമേരിക്കന്‍ സോഫ്റ്റ് വെയര്‍ ടീമും ചേര്‍ന്നാണ് കില്‍ സ്വിച്ച് എന്ന പ്രോഗ്രാമിലൂടെ കഴിഞ്ഞ ദിവസം ഉണ്ടായ സൈബര്‍ ആക്രമണം തടഞ്ഞത്.

കഴിഞ്ഞ ദിവസം കമ്പ്യൂട്ടറുകളിലേക്ക് നുഴഞ്ഞ് കയറിയ വൈറസ് ഇതുവരെ 200,000 സിസ്റ്റങ്ങളിലെ ഫയലുകള്‍ സ്വന്തമാക്കി കഴിഞ്ഞു. ഇന്ത്യയടക്കം 150 രാജ്യങ്ങളിലാണ് റാന്‍സംവെര്‍ ആക്രമണമുണ്ടായത്. ബ്രിട്ടനെയും റഷ്യയേയുമാണ് ആക്രമണം ഏറ്റവുമധികം ബാധിച്ചത്. വാനാക്രൈ എന്ന റാന്‍സംവേര്‍ മണിക്കൂറുകള്‍ക്കകം ലോകമാകെ 75000 സൈബര്‍ ആക്രമണമാണ് നടത്തിയത്. ഇത് ഇനിയും ഉയര്‍ന്നേക്കാമെന്നും വിദഗ്ദര്‍ പറയുന്നു. കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞ് കയറി ഫയലുകള്‍ സ്വന്തമാക്കിയതിനു ശേഷം ഫയലുകള്‍ വിട്ടുകിട്ടാന്‍ പണം ആവശ്യപ്പെടുന്ന റാന്‍സംവേര്‍ വിഭാഗത്തില്‍ പെടുന്ന മാല്‍വേറാണ് ഹാക്കര്‍മാര്‍ ആക്രമണത്തിനുപയോഗിച്ചത്

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളാണ് ആക്രമത്തിനിരയായത്. മൈക്രോസോഫ്റ്റിലെ സുരക്ഷാ പിഴവ് വഴി രഹസ്യങ്ങള്‍ ചോര്‍ത്താന്‍ അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി രൂപപ്പെടുത്തിയ ടൂള്‍ കവര്‍ന്നെടുത്താണ് ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണം നടത്തിയതെന്നാണ കരുതുന്നത്. മൈക്രോസോഫ്റ്റ് ഇത് പരിഹരിച്ച് അപ്ഡേറ്റ് പുറത്തിറക്കിയിരുന്നെങ്കിലും എല്ലാ കമ്പ്യൂട്ടറുകളും അപ്‌ഡേറ്റ് ചെയ്യാത്തതാണ് ആക്രമണത്തിന് കാരണമെന്നും സുചനയുണ്ട്.