സിറിയന്‍ വ്യോമതാവളം ആക്രമിക്കാനുള്ള ട്രംപിന്‍റെ തീരുമാനത്തിന് പിന്നില്‍ ഇവാങ്ക; വെളിപ്പെടുത്തലുമായി മകന്‍ എറിക് ട്രംപ്

April 12, 2017, 5:00 pm
സിറിയന്‍ വ്യോമതാവളം ആക്രമിക്കാനുള്ള ട്രംപിന്‍റെ തീരുമാനത്തിന് പിന്നില്‍ ഇവാങ്ക;  വെളിപ്പെടുത്തലുമായി മകന്‍ എറിക് ട്രംപ്
World

വാഷിങ്ടണ്‍: സിറിയന്‍ വ്യോമതാവളം ആക്രമിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ തീരുമാനത്തിനു പിന്നില്‍ മകള്‍ ഇവാങ്കയുടെ സ്വാധീനമെന്ന് ട്രംപിന്റെ മകന്‍ എറിക് ട്രംപ്. സിറിയയില്‍ സാധാരണക്കാര്‍ക്കു നേരെയുണ്ടായ രാസായുധ ആക്രമണം കണ്ട് ഇവാങ്ക തകര്‍ന്നുപോയെന്നും എറിക് ട്രംപ് പറഞ്ഞു.

രാസായുധ ആക്രമണത്തെ തുടര്‍ന്ന് കുട്ടികള്‍ ശ്വാസം കിട്ടാതെ പുറത്തേക്കോടുന്നതും, നിരപരാധികള്‍ മരിച്ചു വീഴുന്നതുമായ ദൃശ്യങ്ങള്‍ ഇവാങ്കയെ ഭീതിയിലാഴ്ത്തിയിരുന്നു. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ ശിക്ഷിക്കാന്‍ വ്യോമതാവളത്തില്‍ ആക്രമം നടത്താനുള്ള അമേരിക്കയുടെ തീരുമാനത്തിന് പിന്നില്‍ നിശ്ചയമായും ഇവാങ്കയ്ക്കും സ്വാധീനമുണ്ടെന്ന് എറിക് ആവര്‍ത്തിച്ചു.

മൂന്ന് മക്കളുടെ അമ്മയാണ് ഇവാങ്ക എന്നും അമേരിക്കന്‍ പ്രസിഡന്റിനുമേല്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ അവര്‍ക്ക് സാധിക്കുമെന്നും എറിക് അഭിപ്രായപ്പെട്ടു.

ഇത്രയും നിഷ്ഠൂരമായി ആളുകള്‍ പ്രവര്‍ത്തിക്കുന്നു എന്നത് ദുഃഖകരമാണ്. അമേരിക്കന്‍ പ്രസിഡന്റ് കൃത്യമായ നടപടിയാണ് സ്വീകരിച്ചത്.
എറിക് ട്രംപ്

സിറിയയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കണ്ടയുടന്‍ സൈനിക താവളം ആക്രമിക്കാന്‍ ട്രംപ് പദ്ധതിയിടുകയായിരുന്നു എന്ന ആരോപണം എറിക് നിഷധിച്ചു. ആലോചിക്കാതെ തീരുമാനം എടുക്കുന്നയാളല്ല തന്റെ പിതാവെന്നും തീരുമാനം ആലോചിച്ചതിനു ശേഷം മാത്രമാണ് അദ്ദേഹം സ്വീകരിച്ചതെന്നും എറിക് പറഞ്ഞു. ദ ടെലഗ്രാഫിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ എറിക് ട്രംപ് വ്യക്തമാക്കിയത്.