‘ട്രംപ് എന്നെ ഡേറ്റിംഗിന് ക്ഷണിച്ചു, ഞാന്‍ ആ ക്ഷണം നിരസിച്ചു, അയാള്‍ അതിന് പകരം വീട്ടുകയും ചെയ്തു’; സല്‍മ ഹെയ്ക്കിന്റെ വെളിപ്പെടുത്തല്‍ 

July 2, 2017, 11:38 am
 ‘ട്രംപ് എന്നെ ഡേറ്റിംഗിന് ക്ഷണിച്ചു, ഞാന്‍ ആ ക്ഷണം നിരസിച്ചു, അയാള്‍ അതിന് പകരം വീട്ടുകയും ചെയ്തു’; സല്‍മ ഹെയ്ക്കിന്റെ വെളിപ്പെടുത്തല്‍ 
World

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് തനിക്കൊരു കാമുകനുണ്ടായിരുന്ന നേരത്ത് ഡേറ്റിംഗിനു ക്ഷണിക്കുകയും താന്‍ അത് തള്ളിക്കളഞ്ഞെന്നും പിന്നീട് ട്രംപ് അതിന് പകരം വീട്ടിയെന്നും അഭിനേതാവ് സല്‍മ ഹെയ്ക്ക്. ഒക്ടോബറില്‍ സ്പാനിഷ് ലാംഗ്വേജ് റേഡിയോ സ്‌റ്റേഷന് നല്‍കിയ അഭിമുഖത്തിലാണ് സല്‍മ ഇക്കാര്യം വെളിപ്പെടുത്തിയത്.താന്‍ ഒരു നടിയായി ശ്രദ്ധിക്കപ്പെടുന്നതിന് മുമ്പായിരുന്നു ട്രംപിന്റെ ഈ ഇടപെടല്‍ എന്നും സല്‍മ പറഞ്ഞു.

ട്രംപ് ടിവി അവതാരക മിക ബ്രെസെസിങ്കിയെ മോശമായ രീതിയില്‍ ട്വിറ്ററിലൂടെ വിശേഷിപ്പിച്ചു എന്ന വാര്‍ത്ത അമേരിക്കയില്‍ വളരെ സജീവമായി നില്‍ക്കുന്ന സമയത്താണ് സല്‍മയുടെ വെളിപ്പെടുത്തല്‍ വീണ്ടും ശ്രദ്ധേയമായത്.

ഡൊണാള്‍ഡ് ട്രംപിനെ കാണുന്ന സമയത്ത് അന്ന് എനിക്കൊരു കാമുകനുണ്ടായിരുന്നു. എന്റെ ഫോണ്‍ നമ്പര്‍ ലഭിക്കുന്നതിന് വേണ്ടി ട്രംപ് എന്റെ കാമുകനെ സുഹൃത്താക്കുകയായിരുന്നു. ഫോണ്‍ നമ്പര്‍ ലഭിച്ചതോടെ അയാള്‍ എന്നെ ഡേറ്റിംഗിന് ക്ഷണിക്കുകയും ചെയ്തുവെന്ന് സല്‍മ പറഞ്ഞു. ഞാന്‍ ട്രംപിനോട് വരില്ലെന്ന് പറഞ്ഞു, അതിപ്പോള്‍ എനിക്ക് കാമുകനില്ലെങ്കില്‍ കൂടി വരില്ലെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ ട്രംപ് പറഞ്ഞു നല്ലത്. ട്രംപ് പറഞ്ഞില്ല താന്‍ വിളിച്ചുവെന്ന് പക്ഷേ ആരോ നാഷണല്‍ എന്‍ക്വയറിനോട് പറയുകയായിരുന്നുവെന്നും സല്‍മ പറഞ്ഞു.

എന്നാല്‍ ഇത് നാഷണല്‍ എന്‍ക്വയറിനോട് പറഞ്ഞത് ട്രംപ് ആണെന്നാണ് സല്‍മ കരുതുന്നത്. കാരണം പിന്നീട് തന്നെ കുറിച്ച് വന്ന വാര്‍ത്തകള്‍. പലതും കെട്ടിച്ചമച്ചതായിരുന്നുവെന്നും ഇത് ട്രംപ് തന്നോട് പകരം വീട്ടുന്നതിനു വേണ്ടി ചെയ്തതാണെന്നാണ് ട്രംപ് പറയുന്നത്.