പ്രശ്‌നം പരിഹരിക്കണോ, എല്ലാത്തിനും മുന്നില്‍ ട്രംപുണ്ട്; ഇന്ത്യാ- പാക് തര്‍ക്കത്തില്‍ സമാധാനമുണ്ടാക്കാന്‍ ഇടപെടാനും തയ്യാര്‍ 

April 4, 2017, 5:55 pm
പ്രശ്‌നം പരിഹരിക്കണോ, എല്ലാത്തിനും മുന്നില്‍ ട്രംപുണ്ട്; ഇന്ത്യാ- പാക് തര്‍ക്കത്തില്‍ സമാധാനമുണ്ടാക്കാന്‍ ഇടപെടാനും തയ്യാര്‍ 
World

ഇന്ത്യാ- പാക് അസ്വാരസ്യങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങാന്‍ തയ്യാറാണെന്ന് യുഎസ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇത്തരം പരിശ്രമങ്ങളില്‍ മികച്ച പങ്കാളിയാകാനാകുമെന്നാണ് യുസിന്റെ വാദം. എന്തെങ്കിലും സംഭവിക്കും വരെ കാത്തു നില്‍ക്കാതെ തര്‍ക്കം പരിഹരിക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്താനും പ്രശ്‌നപരിഹാരത്തിന് സ്വന്തം സ്ഥാനം കണ്ടെത്താനും ട്രംപിന് കഴിയുമെന്നാണ് ഐക്യരാഷ്ട്രസഭയില്‍ യുഎസ് പ്രതിനിധി നിക്കി ഹാലെ അറിയിച്ചത്.

അനുദിനം വഷളാകുന്ന ഇന്ത്യാ- പാക് ബന്ധത്തില്‍ ആശങ്കയുണ്ട്. പ്രസിഡന്റ് നേരിട്ട് തന്നെ വിഷയത്തില്‍ ഇടപെടുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും യുഎസ് അംബാസിഡര്‍ പറഞ്ഞു. ഇന്ത്യാ- പാക് പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന യുഎസിന്റെ പ്രഖ്യാപിത നയത്തില്‍ മാറ്റമുണ്ടായെന്നാണ് നിലവിലത്തെ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ എത്രയും വേഗം പരിഹാരം കാണണമെന്ന ഇന്ത്യന്‍ വംശജയും ട്രംപ് ഭരണകൂടത്തിലെ പ്രധാനിയുമായ നിക്കി ഹാലെയുടെ പ്രതികരണം വലിയ ചര്‍ച്ചയാവുന്നുണ്ട്.

ഇരു രാജ്യങ്ങളും താല്‍പര്യപ്പെടുകയാണെങ്കില്‍ ഇന്ത്യാ- പാക് വിഷയത്തില്‍ ഇടപെടാമെന്ന് യുഎസ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു ഔദ്യോഗിക സൂചന ട്രംപ് ഭരണകൂടത്തില്‍ നിന്നുണ്ടാകുന്നത് ആദ്യമായാണ്. നേരത്തെ ഒബാമയും കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞിരുന്നെങ്കിലും ഇന്ത്യയില്‍ നിന്ന് വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.