സാമ്പത്തിക ശാസ്ത്ര നൊബേല്‍  പ്രഖ്യാപിച്ചു; പുരസ്‌കാരം റിച്ചാര്‍ഡ് എച്ച് താലെറിന്‌ 

October 9, 2017, 4:09 pm

സാമ്പത്തിക ശാസ്ത്ര നൊബേല്‍  പ്രഖ്യാപിച്ചു; പുരസ്‌കാരം റിച്ചാര്‍ഡ് എച്ച് താലെറിന്‌ 
World
World

സാമ്പത്തിക ശാസ്ത്ര നൊബേല്‍  പ്രഖ്യാപിച്ചു; പുരസ്‌കാരം റിച്ചാര്‍ഡ് എച്ച് താലെറിന്‌ 

സാമ്പത്തിക ശാസ്ത്ര നൊബേല്‍  പ്രഖ്യാപിച്ചു; പുരസ്‌കാരം റിച്ചാര്‍ഡ് എച്ച് താലെറിന്‌ 

ഈ വര്‍ഷത്തെ സാമ്പത്തിക നൊബേല്‍ റിച്ചാര്‍ഡ് എച്ച് താലെറിന്. ബിഹേവിയറല്‍ എക്കണോമിക്‌സിലെ സംഭാവനകള്‍ പരിഗണിച്ചാണ് താലെറിന് പുരസ്‌കാരം നല്‍കുന്നത്. ഏഴുകോടി രൂപ സമ്മാനമായി ലഭിക്കും.ഡോ.താലെര്‍ യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോയിലെ ബിഹേവിയറല്‍ സയന്‍സ് ആന്‍ഡ് എക്കണോമിക്‌സ് വിഭാഗം പ്രൊഫസറാണ്. ഏഴുകോടി രൂപ സമ്മാനമായി ലഭിക്കും.

വൈദ്യശാസ്ത്രത്തില്‍ ജൈവ ഘടികാരം സംബന്ധിച്ച പഠനത്തിന് ജെഫ്രീ സി ഹാള്‍, മൈക്കല്‍ റോസ്ബാഷ്, മൈക്കല്‍ ഡബ്യൂ യങ് എന്നിവരും, സാഹിത്യത്തില്‍ ബ്രിട്ടീഷ് നോവലിസ്റ്റായ കാസുവോ ഇഷിഗുറോയും അര്‍ഹനായി.ഊര്‍ജതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് പേരാണ് പങ്കിട്ടെടുത്തത്. ഭൂഗുരുത്വ തരംഗങ്ങളെ കുറിച്ചുള്ള പഠനത്തിന് റെയിനെര്‍ വിസ്, ബാരി സി ബാരിഷ്, കിപ് എസ് തോണ്‍ എന്നിവര്‍ക്കായിരുന്നു പുരസ്‌കാരം.

രസതന്ത്ര നോബല്‍ ഴാക് ഡുബോഷെ, ജൊവാക്കിം ഫ്രാങ്ക്, റിച്ചാര്‍ഡ് ഹെന്‍ഡേഴ്‌സണ്‍ എന്നിവര്‍ പങ്കിട്ടു. ജൈവതന്മാത്രകളെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ പഠിക്കാന്‍ തക്കവിധത്തില്‍ സൂക്ഷ്മദര്‍ശനവിദ്യ വികസിപ്പിച്ചെടുത്തതിനാണ് മൂവരും പുരസ്‌കാരം നേടിയത്. സമാധാനത്തിനുള്ള നോബല്‍ അന്താരാഷ്ട്ര സംഘടനയായ ഇന്റര്‍നാഷണല്‍ കാംപയിന്‍ ടു അബോളിഷ്ഡ് ന്യൂക്ലിയര്‍ വെപ്പണ്‍സ് (ഐകാന്‍) നേടി.