വ്യാജ വാർത്തകളും ഫേക്ക് പ്രൊഫൈലുകളും :ആശങ്കകൾക്കു പരിഹാരമായി ഫേസ്‌ബുക്ക്  ബട്ടൺ 

October 7, 2017, 1:13 pm
വ്യാജ വാർത്തകളും ഫേക്ക് പ്രൊഫൈലുകളും :ആശങ്കകൾക്കു പരിഹാരമായി ഫേസ്‌ബുക്ക്   ബട്ടൺ 
World
World
വ്യാജ വാർത്തകളും ഫേക്ക് പ്രൊഫൈലുകളും :ആശങ്കകൾക്കു പരിഹാരമായി ഫേസ്‌ബുക്ക്   ബട്ടൺ 

വ്യാജ വാർത്തകളും ഫേക്ക് പ്രൊഫൈലുകളും :ആശങ്കകൾക്കു പരിഹാരമായി ഫേസ്‌ബുക്ക്  ബട്ടൺ 

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ നാം നേരിടുന്ന ഒരു വലിയ പ്രശ്നം ആണ് നവ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകളും വിവരങ്ങളും. ഇതിനു ഒരു തടയിടാൻ ശ്രമിക്കുക ആണ് ഫേസ്ബുക്. ഒരു ക്ലിക്കിലൂടെ വാർത്തയുടെ ഉറവിടവും വാർത്തയെ കുറിച്ചു കൂടുതൽ വിവരങ്ങളും ലഭ്യമാകുന്ന വിധത്തിൽ ഉള്ള ഒരു പരീക്ഷണത്തിനു ആണ് ഫേസ്ബുക് മുതിരുന്നത്. അതിനായി ഉള്ള നടപടി ക്രമങ്ങൾ ഫേസ്ബുക് ആരംഭിച്ചു കഴിഞ്ഞു. വാർത്തയുടെ കൂടെ ഒരു ബട്ടൺ ഉണ്ടാകും. ഇതിൽ ഒന്ന് ക്ലിക്ക് ചെയ്താൽ മാത്രം മതി, വർത്തയുടെയും വിവരങ്ങളുടെയും കൃത്യത പൂർണമായും അറിയാൻ സാധിക്കും. ഈ സംവിധാനം ഉടൻ തന്നെ പ്രാബല്യത്തിൽ വരുത്താനാണ് സുക്കർബെർഗിന്റെ ഈ ബില്യൺ ഡോളർ കമ്പനി തീരുമാനിച്ചിരിക്കുന്നത്.

ഫേസ്ബുക്കിലെ വിവിധ വാർത്ത പേജുകൾ വിലയിരുത്താനും വ്യാജവാർത്ത നിരീക്ഷിക്കാനും ഉള്ള നടപടികൾ നടന്നു വരികയാണ്. ഇത് കൂടാതെ വ്യാജ പ്രൊഫൈലുകൾ നിർത്തലാക്കാനും ഉള്ള ശ്രമങ്ങൾ ഊർജിതമാക്കി. അധികം ഉപയോഗിക്കപ്പെടാത്ത ഫേസ്ബുക് പ്രൊഫൈലുകൾക്കു ആണ് വിലക്കു വീഴുന്നത്. ഫേക്ക് പ്രൊഫൈലുകളും, വ്യാജ വാർത്തകളും ജനങ്ങളിൽ ഉണ്ടാകുന്ന ആശയക്കുഴപ്പവും തെറ്റിദ്ധാരണകളും പരിഹരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

വാർത്തയുടെ ഉറവിടത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും, അതായതു ന്യൂസ് പബ്ലിഷറുടെ വിക്കിപീഡിയ വിവരങ്ങൾ, പേജ് ഫോളോ ചെയ്യാൻ ഉള്ള ബട്ടൺ, ട്രെൻഡി ആയ വാർത്തകളും അനുബന്ധ വാർത്തകളും, അത് എപ്രകാരം ആണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നത് മുതലായ സർവ വിവരങ്ങളും ലഭ്യമാകും എന്നാണ് ഫേസ്ബുക് ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാകുന്നത്.

ഏതെങ്കിലും സാഹചര്യത്തിൽ വിവരങ്ങൾ കിട്ടാതെ വരികയാണ് എങ്കിൽ അതിനു ഒരു നടപടി ഉണ്ടാകും എന്നും ബ്ലോഗ് പോസ്റ്റിൽ പറയുന്നു. ലാസ് വെഗാസ് വെടിവെപ്പും ആയി ബന്ധപെട്ട് അനേകം വ്യാജ വാർത്തകൾ പ്രചരിക്കാൻ ഇട വന്നപ്പോൾ ഫേസ്ബുക്, ഗൂഗിൾ , ട്വിറ്റെർ മുതലായ നവ മാധ്യമങ്ങൾ ദയനീയ പരാജയം ആയ സാഹചര്യത്തിൽ ആണ് ഈ പുതിയ നീക്കത്തിന് തുടക്കം ഇട്ടിരിക്കുന്നത്.

പുതിയ നടപടികൾക്ക് വലിയ പിന്തുണ ആണ് വിവിധ പബ്ലിഷേഴ്സ് നൽകുന്നത് എന്നും ഇത് ജങ്ങൾക്കു വളരെ സ്വീകാര്യവും ആയിരിക്കും എന്നാണ് ഫേസ്ബുക് അധികൃതർ പ്രതീക്ഷിക്കുന്നത്. വാർത്തകളുടെ ഉറവിടത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യം ആകുന്നതോടെ ഉപഭോക്താക്കൾക്കു വിവരങ്ങൾ വിലയിരുത്തുന്നതിനും വിശ്വാസ യോഗ്യമായ ഉറവിടം ആണോ അല്ലയോ എന്നും മനസിലാക്കാനും വാർത്തയുടെ തന്നെ വിശ്വാസ്യത ഉറപ്പുവരുത്താനും സാധിക്കും.