ശത്രുവിനെ ജയിലിലടക്കാന്‍ ഫെയ്‌സ്ബുക്കില്‍ കളിച്ചു; വ്യാജ പോസ്റ്റിട്ട യുവതിയ്ക്ക് പണി കിട്ടി കോടതി വക; 3.2 കോടി പിഴ

April 1, 2017, 4:19 pm
ശത്രുവിനെ ജയിലിലടക്കാന്‍ ഫെയ്‌സ്ബുക്കില്‍ കളിച്ചു; വ്യാജ പോസ്റ്റിട്ട യുവതിയ്ക്ക് പണി കിട്ടി കോടതി വക; 3.2 കോടി പിഴ
World

ന്യൂയോര്‍ക്ക്: മുന്‍ സഹപ്രവര്‍ത്തക അവരുടെ മകനെ കൊന്നുവെന്ന് ഫെയ്‌സ്ബുക്കില്‍ വ്യാജ പോസ്റ്റിട്ട സ്ത്രീയ്ക്ക് അമേരിക്കന്‍ കോടതി അഞ്ച് ലക്ഷം യുഎസ് ഡോളര്‍(ഏതാണ്ട് 3.2 കോടി ഇന്ത്യന്‍ രൂപ) പിഴയിട്ടു. നോര്‍ത്ത് കരോലിന കോടതിയുടേതാണ് ഉത്തരവ്.

2015ല്‍ ദേവിന്‍ ഡയല്‍ എന്ന സ്ത്രീയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ കയറി 'എനിക്ക് മദ്യപിക്കാന്‍ പറ്റിയില്ല. എന്റെ മകനെ കൊന്നു' എന്നെഴുതിയ ആഷ്വില്ലെ സ്വദേശിനി ജാക്വലിന്‍ ഹമോണ്ടിനാണ് പിഴശിക്ഷ. ജാക്വലിന്റെ പ്രവൃത്തി തന്നെ മാനസികമായി തകര്‍ത്തെന്നും അപകീര്‍ത്തിപ്പെടുത്തിയെന്നും കാട്ടി ഡയല്‍ നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്.

ഒരു റേഡിയോ സ്‌റ്റേഷനില്‍ ഒരുമിച്ച് ജോലി ചെയ്യാന്‍ ആരംഭിച്ചതോടെ ഡയലും ജാക്വലിനും തമ്മിലുള്ള സൗഹൃദത്തില്‍ ഇളക്കം തട്ടിയിരുന്നു. ഡയലിന്റെ മകന്‍ മരിച്ച കാര്യം അറിയാമായിരുന്ന ജാക്വലിന്‍, മകനെ ഡയല്‍ കൊലപെടുത്തിയതാണെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടിയാണ് ഫെയ്‌സ്ബുക്കില്‍ വ്യാജ പോസ്റ്റിട്ടത്.

സ്‌ക്രീനിന് പിന്നിലിരുന്ന് ഓരോന്ന് എഴുതുമ്പോള്‍ അതിലെ ശരിതെറ്റുകള്‍ വിലയിരുത്താന്‍ സോഷ്യല്‍ മീഡിയയില്‍ സംവിധാനമില്ല. വര്‍ഷങ്ങളായി അസത്യമായ കാര്യങ്ങള്‍ ജാക്വലിന്‍ പ്രചരിപ്പിച്ചിട്ടുണ്ട്. പക്ഷെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വളരെ വേദനാജനകമായിരുന്നു.
ദേവിന്‍ ഡയല്‍

വാക്കുകള്‍ എങ്ങനെ പ്രയോഗിക്കണമെന്ന് പലര്‍ക്കും അറിയില്ലെന്ന് നോര്‍ത്ത കരോലിന അഭിഭാഷകന്‍ മിസ് ഓവന്‍ പ്രതികരിച്ചു. ജാക്വലിന്റെ തെറ്റില്‍ നിന്നും മറ്റുള്ളവര്‍ പഠിക്കണം. മറ്റുള്ളവരുടെ വ്യക്തിത്വത്തെ തകര്‍ക്കുന്ന വിധം തെറ്റായ കാര്യങ്ങള്‍ പ്രചരിച്ചാല്‍ പ്രശ്‌നത്തില്‍ ചെന്ന് പെടുമെന്ന് ആളുകള്‍ക്ക് ബോധ്യമുണ്ടാകണമെന്നും അവര്‍ പറഞ്ഞു.