സെപ്റ്റംബര്‍ 11 ഭീകരാക്രമണം; വിമാനം ഇടിച്ചിറക്കിത്തകര്‍ത്ത പെന്റഗണിന്റെ ചിത്രങ്ങള്‍ എഫ്ബിഐ വീണ്ടും പുറത്തുവിട്ടു  

World |

വാഷിങ്ടണ്‍: സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തില്‍ തീവ്രവാദികള്‍ വിമാനം ഇടിച്ചിറക്കിത്തകര്‍ത്ത പെന്റഗണിന്റെ ചിത്രങ്ങള്‍ എഫ്ബിഐ വീണ്ടും പുറത്തുവിട്ടു. 2011ല്‍ ആക്രമണത്തിന്റെ പത്താം വാര്‍ഷികത്തില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങള്‍ പിന്നീട് അപ്രത്യക്ഷമായിരുന്നു. 27 ചിത്രങ്ങളാണ് വീണ്ടും പുറത്തുവിട്ടിരിക്കുന്നത്. വിമാനം ഇടിച്ചിറക്കിയതിനുശേഷമുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് ചിത്രത്തില്‍. അല്‍ഖ്വയ്ദ തീവ്രവാദികള്‍ വിമാനം റാഞ്ചിയശേഷം നടത്തിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണങ്ങളില്‍ മൂവായിരത്തോളം പേരാണ് മരിച്ചത്. അമേരിക്കയുടെ പ്രതിരോധ ആസ്ഥാനമാണ് പെന്റഗണ്‍.