ബഹിരാകാശത്ത് നിന്നുള്ള ആദ്യ പ്രതിഷേധം ട്രംപിനെതിരെ; കാലാവസ്ഥ ബലൂണ്‍ പ്രതിഷേധ സൂചകമാക്കി ഒരു സംഘം

April 15, 2017, 11:19 am


ബഹിരാകാശത്ത് നിന്നുള്ള ആദ്യ പ്രതിഷേധം ട്രംപിനെതിരെ; കാലാവസ്ഥ ബലൂണ്‍ പ്രതിഷേധ സൂചകമാക്കി ഒരു സംഘം
World
World


ബഹിരാകാശത്ത് നിന്നുള്ള ആദ്യ പ്രതിഷേധം ട്രംപിനെതിരെ; കാലാവസ്ഥ ബലൂണ്‍ പ്രതിഷേധ സൂചകമാക്കി ഒരു സംഘം

ബഹിരാകാശത്ത് നിന്നുള്ള ആദ്യ പ്രതിഷേധം ട്രംപിനെതിരെ; കാലാവസ്ഥ ബലൂണ്‍ പ്രതിഷേധ സൂചകമാക്കി ഒരു സംഘം

അമേരിക്കന്‍ പ്രഥമപൗരനായി അധികാരത്തിലേറും മുന്‍പ് തന്നെ ഡൊണാള്‍ഡ് ട്രംപിനെതിരെ സ്വന്തം രാജ്യത്ത് നിന്നടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധം ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. ബഹിരാകാശത്തു നിന്നുള്ള ആദ്യത്തെ പ്രതിഷേധവും അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെതിരെയാണ്.

സ്വതന്ത്ര ബഹിരാകാശ ഏജന്‍സി വിക്ഷേപിച്ച കാലാവസ്ഥ ബലൂണിലാണ് ട്രംപിനുള്ള പ്രതിഷേധ സന്ദേശമുള്ളത്. ബലൂണ്‍ ആഫ്രോഡെയ്തീ 1, എന്ന് പേരിട്ടിരിക്കുന്ന ഈ ബലൂണിന്റെ വിക്ഷേപണത്തിന് നേതൃത്വം നല്‍കിയതും പദ്ധതിക്ക് ഏകോപനം നടത്തിയതും സ്വതന്ത്ര ബഹിരാകാശ ഏജന്‍സിയാണ്. " @realDonaldTrump: Look at that, you son of a bitch." എന്നാണ് ഈ പോസ്റ്ററില്‍ ട്രംപിനുണ്ടായിരുന്ന സന്ദേശം. ഭൂമിയില്‍ നിന്ന് 90,000 അടി മുകളിലാണ് ബലൂണ്‍. ജിപിഎസ് സെന്‍സറും ക്യാമറയും അടക്കം ഘടിപ്പിച്ച ഈ ബലൂണില്‍ ട്വിറ്റര്‍ സന്ദേശം അച്ചടിച്ച് വെച്ചിരിക്കുകയായിരുന്നു. ഓട്ടോണമസ് സ്പേസ് ഏജന്‍സി നെറ്റ്വര്‍ക്ക് എന്ന കൂട്ടായ്മയാണ് ഈ വ്യത്യസ്തമായ പ്രതിഷേധത്തിന് പിന്നില്‍.

ബാഹിരാകാശത്തെത്തിയ ആദ്യ മനുഷ്യനായ റഷ്യന്‍ ബഹിരാകാശ സഞ്ചാരി യൂറി ഗഗാറിന്‍ ബഹിരാകാശത്തെത്തിയതിന്റെ 56 വര്‍ഷമാകുമ്പോള്‍ ചരിത്രത്തില്‍ തന്നെ ആദ്യത്തെ ബഹിരാകാശ പ്രതിഷേധം അരങ്ങേറിയത്. ബഹിരാകാശത്തുള്ള ആദ്യ രാഷ്ട്രീയ പ്രതിഷേധമാണ് ഇതെന്നാണ് സ്വതന്ത്ര ബഹിരാകാശ ഏജന്‍സിയിലെ ഒരംഗം വാഷിങ്ടണ്‍ പോസ്റ്റിന് അയച്ച മെയില്‍ പറഞ്ഞിരിക്കുന്നത്.

ചന്ദ്രനില്‍ നടന്നിട്ടുള്ള ആറാമത്തെ മനുഷ്യനാണ് എഡ്ഗാര്‍ മിച്ചലിന്റെ വാക്കുകളെ ഓര്‍മ്മിപ്പിക്കും വിധമാണ് ബലൂണിലെ സന്ദേശം. നാസയുടെ ഭൗമശാസ്ത്ര പഠനത്തിനുള്ള ഫണ്ട് വെട്ടിക്കുറക്കാനുള്ള ട്രംപിന്റെ നടപടിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമാണിതെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ ഒബാമ ഗവണ്‍മെന്റ് കൊണ്ടുവന്ന നിയന്ത്രണങ്ങളെ ട്രംപ് എടുത്ത് കളയുകയാണ്. ഇതിനെതിര വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.