ഏഴ് രാജ്യങ്ങള്‍ കടന്ന് വിസ്‌കിയുമായി ലണ്ടനില്‍ നിന്ന് ചൈനയിലേക്ക് ഒരു ചരക്കു തീവണ്ടി; കന്നിയാത്രയില്‍ കണ്ണുംനട്ട് ലോകം  

April 10, 2017, 12:14 pm
 ഏഴ് രാജ്യങ്ങള്‍ കടന്ന് വിസ്‌കിയുമായി ലണ്ടനില്‍ നിന്ന് ചൈനയിലേക്ക് ഒരു ചരക്കു തീവണ്ടി; കന്നിയാത്രയില്‍ കണ്ണുംനട്ട് ലോകം  
World

ലണ്ടനില്‍ നിന്നും ചൈനയിലേക്കുള്ള ആദ്യ ചരക്കു തീവണ്ടി ഇസക്‌സില്‍ നിന്ന് ഇന്ന് യാത്ര തിരിക്കും. 75000 മൈല്‍ യാത്ര ചെയ്ത് 17 ദിവസം കൊണ്ടാണ് ട്രെയിന്‍ ചൈനയിലെത്തുക. ഏപ്രില്‍ 27ന് ട്രെയിന്‍ ചെെനയിലെ യിവുവിലെത്തുമെന്ന് ലണ്ടന്‍ റെയില്‍വെ അധികൃതര്‍ പറഞ്ഞു.

വിസ്‌കി, ശീതള പാനീയങ്ങള്‍, വിറ്റാമിന്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ ഉത്പന്നങ്ങളുമായാണ് ട്രെയിന്‍ യാത്ര തിരിക്കുന്നത്. ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മനി, പോളണ്ട്, ബെലാരസ്, റഷ്യ, കസാഖിസ്ഥാന്‍ എന്നീ ഏഴ് രാജ്യങ്ങളിലൂടെ ട്രെയിന്‍ കടന്നുപോകും.

ചൈനയിലെ പ്രധാന മാര്‍ക്കറ്റായ യുവാനിലെ വിപണി പിടിച്ചെടുക്കാനാണ് ചരക്കുട്രെയിന്‍ വഴി ബ്രിട്ടന്‍ ലക്ഷ്യമിടുന്നത്. ചൈനയും ബ്രിട്ടനും തമ്മിലുള്ള നയതന്ത്ര ബന്ധം ദൃഢമാണെന്ന് ബ്രിട്ടീഷ് പ്രധാന മന്ത്രി തെരേസ മെയ് പറഞ്ഞിരുന്നു. വ്യാപാരമേഖലയില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാക്കാനാണ് ട്രെയിന്‍ സര്‍വ്വീസ് വഴി ബ്രിട്ടന്‍ ലക്ഷ്യമിടുന്നത്.

ചൈനയില്‍ നിന്നും ലണ്ടനിലേക്കുള്ള ചരക്കു ട്രെയിന്‍ ജനുവരിയില്‍ ലണ്ടനിലെത്തിയിരുന്നു.