ടെക്‌സസ് ടെക് ക്യാമ്പസില്‍ പൊലീസുകാരന്‍ വെടിയേറ്റ് മരിച്ചു; വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍ 

October 10, 2017, 10:49 am
ടെക്‌സസ് ടെക് ക്യാമ്പസില്‍ പൊലീസുകാരന്‍ വെടിയേറ്റ് മരിച്ചു; വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍ 
World
World
ടെക്‌സസ് ടെക് ക്യാമ്പസില്‍ പൊലീസുകാരന്‍ വെടിയേറ്റ് മരിച്ചു; വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍ 

ടെക്‌സസ് ടെക് ക്യാമ്പസില്‍ പൊലീസുകാരന്‍ വെടിയേറ്റ് മരിച്ചു; വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍ 

അമേരിക്കയിലെ ടെക്‌സസില്‍ വിദ്യാര്‍ത്ഥിയുടെ വെടിയേറ്റ് പൊലീസുകാരന്‍ കൊല്ലപ്പെട്ടു. ടെക് യൂണിവേഴ്‌സിറ്റി കാംപസില്‍ തിങ്കളാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. സംഭവത്തില്‍ പത്തൊമ്പതുകാരനായ ഹോളിസ് എ ഡാനിയേല്‍ എന്ന വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തു.

സര്‍വ്വകലാശാലയില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളില്‍ മയക്കുമരുന്നിന്റെ ഉപയോഗം കൂടിവരുന്നതായി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ച ഉടനെ മറ്റൊരാള്‍ പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒന്നര മണിക്കൂറിനകം ഡാനിയേല്‍സിനെ പിടികൂടുകയായിരുന്നു.